Friday, February 22nd, 2019

കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃശ്ശൂര്‍ തലപ്പള്ളില്‍ പാറകൊട്ടില്‍വീട്ടില്‍ പ്രസാദിനാണ്് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ് കുമാര്‍ ജീവപര്യന്തം തടവിനും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടക്കല്‍ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹയറുന്നിസയെ (38) കൊലപ്പെടുത്തി ചാക്കിലാക്കി വനത്തില്‍ ഉപേക്ഷിച്ച കേസിലാണ് വിധി. ജീവപര്യന്തത്തിനു പുറമെ തട്ടിക്കൊണ്ടു പോയതിന് ഏഴു വര്‍ഷവും തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്. മറ്റൊരു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. നഷ്ടപരിഹാരത്തുക … Continue reading "ഹയറുന്നിസ വധം; പ്രതിക്ക് തടവും പിഴയും"

READ MORE
      കൊല്ലം: ഗൗരിയമ്മയ വിട്ടുപോയതോടെ രണ്ടായി പിളര്‍ന്ന ജെഎസ്എസിനെയും വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്നലെ കൊല്ലത്തു നടന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രാജന്‍ബാബു വിഭാഗത്തിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായിരിക്കുകാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫിനു വിട്ടുകൊടുത്തിരിക്കുകയാണ്. സിപിഎമ്മിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുത്ത് ഗൗരിയമ്മ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിച്ചത്. രാജന്‍ബാബു വിഭാഗം യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ … Continue reading "ഗൗരിയമ്മ ഇല്ലാത്ത ജെഎസ്എസ് വേണ്ടെന്ന് കോണ്‍ഗ്രസ്"
കൊല്ലം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വീട്ടുടമയും ശ്വാസംകിട്ടാതെ കിണറ്റില്‍വീണ് മരിച്ചു. ചണ്ണപ്പേട്ട മുക്കൂട് തേവലക്കരവീട്ടില്‍ ബേബി അലക്‌സാണ്ടര്‍ എന്ന ബേബിക്കുട്ടി (47), ചണ്ണപ്പേട്ട മുക്കൂട് ഈട്ടിമൂട്ടില്‍വീട്ടില്‍ രാജേന്ദ്രന്‍ (35) എന്നിവരാണ് മരിച്ചത്. ബേബിക്കുട്ടിയുടെ ബന്ധുവിന്റെ കുറവന്‍തേരിയിലുള്ള വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുനലൂരില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. മിനിയാണ് ബേബിക്കുട്ടിയുടെ ഭാര്യ. മക്കള്‍: അമല്‍ എം. അലക്‌സ്, അലന്‍. അമ്പിളിയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: അമൃത, അതുല്യ.
കരുനാഗപ്പള്ളി: സമസ്ത നായര്‍സമാജത്തിന്റെ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം 16 ന് കരുനാഗപ്പള്ളിയില്‍ പുതുമണ്ണേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആയിരത്തിയഞ്ഞൂറോളം സമസ്ത നായര്‍ സമുദായങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത പാദര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: അക്രമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കു കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ നടപ്പാക്കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. നിലമ്പൂര്‍ സംഭവം അറിഞ്ഞ ഉടനെ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. ഇതേപ്പറ്റി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കെപിസിസി നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കാലത്തു തന്നെ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കുന്ന നിര്‍ഭയ … Continue reading "അക്രമം നടത്തുന്നവര്‍ക്കു കോണ്‍ഗ്രസില്‍ സ്ഥാനമില്ല: സുധീരന്‍"
കൊല്ലം: വിവാഹതട്ടിപ്പുകേസില്‍ യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി തുരുത്തി വേങ്ങൂര്‍ മുടക്കുഴ മണിയേലില്‍ എം.വി. ഏലിയാസിനെ (37)യാണ് എസ്.ഐ. ജി. മോഹനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാരുംമൂട്് സ്വദേശിയായ മുപ്പത്തിയാറുകാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഒരുലക്ഷം രൂപയും 19 ഗ്രാം തൂക്കമുള്ള രണ്ടു വളയും എട്ട് ഗ്രാമിന്റെ സ്വര്‍ണനാണയവും തട്ടിയെടുത്തുവെന്നാണ് കേസ്. യുവതിയില്‍നിന്നൂ പണവും സ്വര്‍ണവും തട്ടിയെടുത്തശേഷം ഇയാളുടെ ഫോണിലേക്ക് വിളിച്ചാല്‍ എടുക്കാതെയായി. തുടര്‍ന്ന് യുവതി ആലപ്പുഴ ജില്ലാ പോലീസിന് പരാതി നല്‍കി. പോലീസ് സൈബര്‍സെല്‍ … Continue reading "വിവാഹതട്ടിപ്പു വീരന്‍ പിടിയില്‍"
കൊല്ലം: ടാങ്കര്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴ എക്‌സ് സര്‍വീസ് ജംഗ്ഷനി ഉച്ചയോടെയാണ് അപകടം. മുഹമ്മദ് ഹനീഫ്, റോസമ്മ, ഗോപിനാഥ് എന്നിവരാണ് മരിച്ച മൂന്ന് പേര്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
      കൊല്ലം: കസ്റ്റംസ് ഉദ്യോഗസ്ഥയായ പരവൂര്‍ സുകുമാരിയമ്മ വധക്കേസില്‍ പ്രതിക്ക് തടവും പിഴയും. പരവൂര്‍ പൊഴിക്കര നന്ദുനിവാസില്‍ ശിവാനന്ദശിവാനന്ദ(35)നെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. കേസില്‍ ശിവാനന്ദന്‍ കുറ്റക്കാരനാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. സന്തോഷ്‌കുമാര്‍ ഇന്നലെ വിധിച്ചിരുന്നു. മക്കള്‍ വിദേശത്തായതിനാല്‍ സുകുമാരിയമ്മയും ഭര്‍ത്താവ് സുകുമാരപിള്ളയുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് ഒരുമാസം മുന്‍പു മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനു വേണ്ടി ശിവാനന്ദന്‍ സുകുമാരിയമ്മയുടെ വീട്ടില്‍ വന്നിരുന്നു. … Continue reading "സുകുമാരിയമ്മ വധം; പ്രതിക്ക് തടവും പിഴയും"

LIVE NEWS - ONLINE

 • 1
  8 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  1 hour ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  3 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  6 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  8 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  8 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി