Saturday, February 16th, 2019

ആയൂര്‍ : വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനു കതകു കുത്തിത്തുറന്നു മോഷണം. 15 പവന്‍ സ്വര്‍ണം, ക്യാമറ എന്നിവ കതകു കുത്തിത്തുറന്നു മോഷണം പോയി. ചെറിയവെളിനല്ലൂര്‍ ചിറയ്ക്കു സമീപം റീജ മന്‍സിലില്‍ റിട്ട. അധ്യാപകന്‍ ഷിഹാബുദീന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം വൈകിട്ട് മോഷണം നടന്നത്. അഞ്ചലില്‍ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിലേക്കു വൈകിട്ട് നാലരയോടെ കുടുംബാംഗങ്ങള്‍ പോയി. എട്ടരയോടെ മടങ്ങി എത്തിയപ്പോള്‍ മുറിയില്‍ ലൈറ്റ് പ്രകാശിക്കുന്നതും മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതുകണ്ട് നടത്തിയ പരിശോധനയിലാണു മോഷണവിവരം … Continue reading "കതകു കുത്തിത്തുറന്നു മോഷണം"

READ MORE
കരുനാഗപ്പള്ളി: അമൃതാനന്ദമയിയുടെ മുന്‍ ശിക്ഷ്യ ഗെയില്‍ ട്രെഡ്‌വെല്ലിനെ (ഗായത്രി) അമൃതാനന്ദമയിമഠത്തില്‍ പീഡിപ്പിച്ചുവെന്നു പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ബാലുവിനും മറ്റൊരു സ്വാമിക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രംഗത്ത്. സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഈമെയില്‍ വഴി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. ഗെയില്‍ ട്രെഡ്‌വെല്ലിനെ പീഡിപ്പിക്കുകയും അവരുടെ സമ്പത്തു തട്ടിയെടുക്കുകയും ചെയ്തായി ശിക്ഷ്യ തന്നെ എഴുതിയ പുസ്തകം വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍ സ്വാമിമാര്‍ക്കെതിരേ 307, 420, 120ബി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.പരാതി പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
കൊല്ലം: ഹോട്ടലുകളിലും പൊതുമാര്‍ക്കറ്റുകളിലും സിവില്‍ സ്‌പ്ലൈസ്, റവന്യൂ, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, കൊമേഴ്‌സ്യല്‍ ടാക്‌സ് എന്നീവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ. ആസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരവൂര്‍, കുണ്ടറ, കൊട്ടിയം, ചാത്തന്നൂര്‍, കൊല്ലം നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഹോട്ടലുകളിലെ പരിശോധനയില്‍ മിക്കയിടങ്ങളിലും പഴകിയ പച്ചക്കറി, ഇറച്ചി, പഴകിയ മാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചു.
കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃശ്ശൂര്‍ തലപ്പള്ളില്‍ പാറകൊട്ടില്‍വീട്ടില്‍ പ്രസാദിനാണ്് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ് കുമാര്‍ ജീവപര്യന്തം തടവിനും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടക്കല്‍ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹയറുന്നിസയെ (38) കൊലപ്പെടുത്തി ചാക്കിലാക്കി വനത്തില്‍ ഉപേക്ഷിച്ച കേസിലാണ് വിധി. ജീവപര്യന്തത്തിനു പുറമെ തട്ടിക്കൊണ്ടു പോയതിന് ഏഴു വര്‍ഷവും തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്. മറ്റൊരു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. നഷ്ടപരിഹാരത്തുക … Continue reading "ഹയറുന്നിസ വധം; പ്രതിക്ക് തടവും പിഴയും"
കൊട്ടാരക്കര: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ നടത്തിവരുന്ന നിയമരാഷ്ട്രീയ പോരാട്ടത്തിന് ശക്തി പകരാന്‍ മഹിളാ കോണ്‍ഗ്രസിന്റെയും, കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെയും പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു.
കൊല്ലം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ചു. കോഴിക്കോട് നമ്പരുവികാല കോളശേരില്‍ ഷംനാഥിനെയും (24), കോഴിക്കോട് ഉഷസില്‍ അംബരീഷിനെയുമാ(23)ണ് വെട്ടി പ്പരുക്കേല്‍പ്പിച്ചത്. നാലു ബൈക്കുകളിലായി എത്തിയ സംഘമാണ് ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ഷംനാഥിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും അംബരീഷിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍എസ്എസ് സംഘമാണു ഡിവൈഎഫ്‌ഐക്കാരായ ഇവരെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
      കൊല്ലം: ഗൗരിയമ്മയ വിട്ടുപോയതോടെ രണ്ടായി പിളര്‍ന്ന ജെഎസ്എസിനെയും വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്നലെ കൊല്ലത്തു നടന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രാജന്‍ബാബു വിഭാഗത്തിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായിരിക്കുകാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫിനു വിട്ടുകൊടുത്തിരിക്കുകയാണ്. സിപിഎമ്മിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുത്ത് ഗൗരിയമ്മ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിച്ചത്. രാജന്‍ബാബു വിഭാഗം യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ … Continue reading "ഗൗരിയമ്മ ഇല്ലാത്ത ജെഎസ്എസ് വേണ്ടെന്ന് കോണ്‍ഗ്രസ്"
കൊല്ലം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വീട്ടുടമയും ശ്വാസംകിട്ടാതെ കിണറ്റില്‍വീണ് മരിച്ചു. ചണ്ണപ്പേട്ട മുക്കൂട് തേവലക്കരവീട്ടില്‍ ബേബി അലക്‌സാണ്ടര്‍ എന്ന ബേബിക്കുട്ടി (47), ചണ്ണപ്പേട്ട മുക്കൂട് ഈട്ടിമൂട്ടില്‍വീട്ടില്‍ രാജേന്ദ്രന്‍ (35) എന്നിവരാണ് മരിച്ചത്. ബേബിക്കുട്ടിയുടെ ബന്ധുവിന്റെ കുറവന്‍തേരിയിലുള്ള വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുനലൂരില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. മിനിയാണ് ബേബിക്കുട്ടിയുടെ ഭാര്യ. മക്കള്‍: അമല്‍ എം. അലക്‌സ്, അലന്‍. അമ്പിളിയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: അമൃത, അതുല്യ.

LIVE NEWS - ONLINE

 • 1
  12 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  13 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  16 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  18 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  21 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  21 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  21 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  21 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  21 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്