Tuesday, November 13th, 2018

        കൊല്ലം: ശിവഗിരി തീര്‍ഥാടനം പ്രമാണിച്ചു എസ്.എന്‍.ഡി.പി. യോഗത്തിന്റേയും എസ്.എന്‍. ട്രസ്റ്റിന്റേയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും 31ന് അവധിയായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി അറിയിച്ചു.

READ MORE
      പത്തനാപുരം: ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാവല്‍പുര മുകളുവിള വീട്ടില്‍ അജിത്കുമാര്‍ (33) ആണ് മരിച്ചത്. കുന്നിക്കോട്ടു നിന്നും വീട്ടിലേക്ക് വരുന്നതിനിടയില്‍ കക്കാണിക്കല്‍ പാലത്തിന് സമീപമായിരുന്നു അപകടം. കുന്നിക്കോട് പോലീസ് കേസെടുത്തു.  
        ചാത്തന്നൂര്‍: പൂജാരി ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു. ഇരവിപുരം ഒട്ടത്തിക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മനു (25) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാര്‍ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിറ്റിഭാരവാഹികളാണ് ഇരവിപുരം പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. മനുവിന്റെ സഹോദരനാണ് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍. സഹോദരന് പകരക്കാരനായി എത്തിയതായിരുന്നു മനു
കൊല്ലം: പോലീസ് നിതിബോധത്തിന്റെ പാതയിലൂടെയാണ് പോകുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യത്തില്‍ കടുകിടെ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം റൂറല്‍ ജില്ലയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ട്രാഫിക്ക് ബോധവല്‍ക്കരണ പരിപാടി കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ പോലീസിന്റെ അംഗബലം പത്തു ശതമാനം വര്‍ദ്ധിപ്പിക്കും. 55,000 അംഗളുള്ള പോലീസില്‍ അഞ്ചു ശതമാനത്തിനുതാഴെയാണ് വനിതാപ്രാതിനിധ്യം. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറ്ക്കുന്നതിനു നാലുവരിപാത വേണം.ദേശീയപാതയുടെ വീതി 60 മീറ്റര്‍ വേണമെന്നാണ് തന്റെ അഭിപ്രായം. ജനാധിപ്യത്തില്‍ പലതരം വിട്ടുവീഴ്ചയുണ്ടെങ്കിലും ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ … Continue reading "പോലീസ് നീതിബോധത്തിന്റെ പാതയില്‍ : മന്ത്രി തിരുവഞ്ചൂര്‍"
കൊല്ലം: നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം പി.എസ്.സി ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തി. ലിങ്ക് റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മെയിന്‍ റോഡ് ചുറ്റി പി.എസ്.സി ഓഫീസിനു മുന്നില്‍ എത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടു പോകാനുളള പ്രവര്‍ത്തകരുടെ നീക്കം മുതിര്‍ന്ന നേതാക്കള്‍ തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിലെ യുവജനങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. … Continue reading "നിയമന നിരോധനം ; മാര്‍ച്ച് നടത്തി"
കൊല്ലം: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ മെമുഷെഡ് ഉദ്ഘാടനം ചെയ്തു. ഇന്നലെ റെയില്‍വേ സ്‌റ്റേഷന്‍ കാമ്പൗണ്ടില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ എന്‍. പീതാംബരക്കുറുപ്പ് എം.പിയാണ് നിലവിളക്കു കൊളുത്തി നാടമുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീറാം ഓലയുടെ നിര്യാണത്തെത്തുടര്‍ന്നു ചടങ്ങ് ലളിതമായിരുന്നു. കേന്ദ്രമന്ത്രിമാരായ ശശി തരൂരിനും കൊടിക്കുന്നിലിനും ചടങ്ങില്‍ പങ്കെടുക്കാനായില്ല. 14.6കോടി രൂപ ചെലവഴിച്ചാണ് ഷെഡ് നിര്‍മ്മിച്ചത്. രണ്ടു ഉദ്യോഗസ്ഥരും രണ്ടു സാങ്കേതികവിദഗ്ദരും ഒന്‍പത് ജോലിക്കാരുമടങ്ങുന്ന ടീമിനാണ് ഷെഡിന്റെ ചുമതല. ഷെഡ് ഇന്‍ ചാര്‍ജ്ജായി വിജയകുമാറിനേയും … Continue reading "മെമുഷെഡ് ഉദ്ഘാടനം ചെയ്തു"
കൊല്ലം : കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചടയമംഗലം എം.ജി.എച്ച്.എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.രമാദേവിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ സത്താര്‍ ലോഗോ കൈമാറി. 2014 ജനുവരി 3 മുതല്‍ 7 വരെ ചടയമംഗലം എം.ജി.എച്ച്.എസ്, ഗവ: യു.പി.എസ്, ജെംസ് എച്ച്.എസ്.എസ്, പൂങ്കോട്, കൈരളി ആഡിറ്റോറിയം, ചടയമംഗലം ഠൗണ്‍ഹാള്‍, ശ്രീപത്മം പാലസ്, ചടയമംഗലം പഞ്ചായത്ത് സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് കലോത്സവം നടക്കുന്നത്. ഇതിനായുള്ള 15 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു … Continue reading "റവന്യൂ ജില്ലാ കലോത്സവം ; ലോഗോ പ്രകാശനം ചെയ്തു"
കൊല്ലം: രശ്മി മദ്യപിക്കുന്ന സ്വഭാവക്കാരിയായിരുന്നുവെന്നും സംഭവ ദിവസം പ്രദേശവാസിയായ യുവതിക്കൊപ്പം മദ്യപിച്ചെത്തിയ രശ്മി കുളിമുറിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നു കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍. രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നല്‍കിയ 275 ചോദ്യങ്ങള്‍ക്ക് എഴുത് നല്‍കിയ മറുപടിയിലാണ് പ്രതി ബിജു രാധാകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കിയത. പ്രതിഭാഗം ഹാജരാക്കുന്ന സാക്ഷികളുടെ ആദ്യപട്ടിക ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷന്‍ ഭാഗത്തെ സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെ ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 313(5) പ്രകാരം സാക്ഷിവിസ്താരത്തിലെ തെളിവുകളുടെ … Continue reading "രശ്മി കുഴഞ്ഞ് വീണാണ് മരണപ്പെട്ടത് : ബിജു രാധാകൃഷ്ണന്‍"

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 2
  2 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 3
  2 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 4
  3 hours ago

  മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

 • 5
  3 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 6
  3 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 7
  4 hours ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 8
  4 hours ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 9
  5 hours ago

  മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി