Monday, September 24th, 2018

        കൊല്ലം: തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബിജു ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ചിരുന്നതായി സരിത. ബിജുവിന്റെ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷിമൊഴി നല്‍കവെയാണ് സരിത ഇക്കാര്യം പറഞ്ഞത്. രശ്മിയെ ബിജു അടിച്ചുകൊന്നതാകാമെന്നും തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. തലക്ക് അടിച്ചായിരുന്നു ഉപദ്രവിക്കാറ്. രശ്മി മാനസീകരോഗിയാണെന്നായിരുന്നു തന്നോട് പറഞ്ഞത്. രശ്മിയുടെ കൈ ബിജു തല്ലിയൊടിച്ചിരുന്നു. ഇതിനു രശ്മി ചികിത്സ തേടിയത് തനിക്കറിയാമെന്നും സരിത പറഞ്ഞു. നിയമപരമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് … Continue reading "ബിജു തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ; സരിത"

READ MORE
          കൊല്ലം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് ജെഎസ്എസും. കൊല്ലം ചിന്നക്കടയിലാണ് പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ജെ. എസ്. എസിന്റെ കൂറ്റന്‍ ബോര്‍ഡ്. ലാവലിന്‍ കേസില്‍ സി.ബി. ഐ. കോടതി കുറ്റവിമുക്തനാക്കിയ പിണറായിക്ക് നല്‍കുന്ന സ്വീകരണച്ചടങ്ങ് നടക്കുന്ന പ്രസ് ക്ലബ് മൈതാനത്തിന് സമീപത്താണ് ‘അഴിമതിയുടെ കറപുരളാത്ത പകരക്കാരനില്ലാത്ത അമരക്കാരന്‍ സ: പിണറായി വിജയന് വിപ്ലവാഭിവാദ്യങ്ങള്‍’ എന്നു പറഞ്ഞ് ജെ.എസ്.എസ്. ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. … Continue reading "പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് ജെഎസ്എസും"
കൊല്ലം: ന്യൂനപക്ഷ സമുദായത്തിലെ അവഗണന അവസാനിപ്പിക്കണമെന്നും അവഗണന അനുഭവിക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ന്യൂനപക്ഷ ക്ഷേമ പ്രാമോട്ടര്‍മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് എ. യൂനുസ് കുഞ്ഞ്. ന്യൂനപക്ഷ ക്ഷേമ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പന ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സുല്‍ഫിക്കര്‍ സലാം, വേലിശ്ശേരി നൗഷാദ്, ഹിഷാം, വാളത്തുംഗല്‍ നൗഷാദ്, സാബു ബെനഡിക്ട്, ഷെമീര്‍, നുജുമൂദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലം: ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലംമൂട് സ്വദേശി അശോകനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മരിച്ച ആതിരയുടെ പിതാവാണ് അശോകന്‍. ഇന്ന് പുലര്‍ച്ചെ ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭരണിക്കാവ് ജെഎംഎച്ച്എസിലെ വിദ്യാര്‍ഥിനികളായ അഖിലയെയും ആതിരയെയുമാണ് കഴിഞ്ഞദിവസം ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഭരണിക്കാവ് ജെ.എം.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആഖില വി. കുറുപ്പ്, ആതിര എന്നിവരുടെ ജഡമാണ് ഇന്ന് ഉച്ചക്ക് ശാസ്താംകോട്ട കാരാളിമുക്ക് പട്ടക്കടവിനടുത്ത് കണ്ടെത്തിയത്. ഇവരെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.
കൊല്ലം: നഗരത്തിലെ പ്രധാന റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് 13 കോടിയിലധികം രൂപയുടെ ജോലികള്‍ കരാറുകാരന്റെ അലംഭാവം മൂലം മാസങ്ങളായി മുടങ്ങികിടക്കുകയാണെന്ന് പി.കെ. ഗുരുദാസന്‍ എം.എല്‍.എ. പൊതുജനങ്ങളുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ വര്‍ക്കുകള്‍ക്ക് അനുമതി ഗവണ്‍മെന്റില്‍ നിന്നും ലഭ്യമായത്. ഈ വര്‍ക്കുകള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്ന് ഒന്നിലധികം പ്രാവശ്യം എം.എല്‍.എയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഇട്ക്ക് നിര്‍ത്തി വച്ച വര്‍ക്കുകള്‍ പുനരാരംഭിക്കുവാന്‍ കരാറുകാരന്‍ സന്നദ്ധമായിട്ടില്ല. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു.
കൊല്ലം: പത്തനാപുരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പത്തനാപുരം, സി.എച്ച്.സിക്കുവേണ്ടി നിര്‍മിച്ച പുതിയ ഒ.പി. ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഒ.പി. ബ്ലോക്ക് നിര്‍മിച്ചത്. സി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷതവബിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷാ ശശിധരന്‍, മെഡിക്കലോഫീസര്‍ പത്മകേസരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ, പത്തനാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് … Continue reading "പത്തനാപുരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും: മന്ത്രി കൊടിക്കുന്നില്‍"
കൊല്ലം: മൊബൈല്‍ കടയിലും വസ്ത്രവ്യാപാര കേന്ദ്രത്തിലും മോഷണം നടത്തിയ സഹോദരങ്ങളില്‍ രണ്ടാമനും പിടിയിലായി. വര്‍ക്കല രാമന്‍തളി കനാല്‍പുറംപോക്കില്‍ അന്‍സിലി(28)നെയാണ് കൊട്ടാരക്കര സി.ഐ. ഡി. വിജയകുമാര്‍, എസ്.ഐ. വിനോദ്, അഡിഷണല്‍ എസ്.ഐ. വര്‍ഗീസ്, എ.എസ്.ഐ. രഘു, ഹെഡ് കോണ്‍സ്റ്റബിള്‍ ശിവശങ്കരപിള്ള എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍

LIVE NEWS - ONLINE

 • 1
  1 hour ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  2 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  6 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  7 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  8 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  8 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  10 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍