Monday, November 19th, 2018

കൊല്ലം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മൈലം സ്വദേശി വിമല (28)യെ ആണ് ഭര്‍ത്താവ് ശശി വെട്ടിക്കൊന്നത്. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.  

READ MORE
        കൊല്ലം : ദേശീയ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ ആം ആദ്മി പാര്‍ട്ടി ഓച്ചിറയിലും. പ്രമുഖ ഗാന്ധിയനും മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള ഗാന്ധിസേവാകേന്ദ്രം പ്രസിഡന്റുമായ അബ്ബാ മോഹനാണ് ഔദ്യോഗികമായി ഓച്ചിറയില്‍ പാര്‍ട്ടിയുടെ ആദ്യ അംഗമായത്. പ്രവര്‍ത്തകര്‍ മോഹന്റെ വീട്ടിലെത്തി അംഗത്വം നല്‍കി. ജലീല്‍ വേലന്‍ചിറ, ഡോ. വിജയകൃഷ്ണന്‍, നടരാജന്‍ തുടങ്ങിയ ആം ആദ്മി പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊല്ലം: ഭക്തജനങ്ങളുടെ പണം എങ്ങനെ പിടുങ്ങണം എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിനെ നന്നാക്കാന്‍ ഹൈന്ദവസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ചങ്ങന്‍കുളങ്ങര പുലിത്തിട്ട ക്ഷേത്രത്തിലെ കാപ്പുകെട്ട് വ്രതാനുഷ്ഠാനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ യജ്ഞം നടത്താന്‍ ബോര്‍ഡിന് പണം അട്ക്കണമെന്ന നിയമം ഒരുതരത്തിലും അനുവദിക്കാന്‍ പാടില്ല. മൂന്നരക്കോടിയോളം ഭക്തജനങ്ങളെത്തുന്ന ശബരിമല തീര്‍ഥാടകരെ കേവലം പണസമ്പാദ്യത്തിനുള്ള വഴിയായികാണുന്ന ദേവസ്വം അധികാരികളുടെ പ്രവണത അവസാനിപ്പിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ചലച്ചിത്രനടന്‍ ജഗദീഷ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കൊല്ലം: പാചകവാതക വിലവര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍നിന്ന് യു.പി.എ. സര്‍ക്കാര്‍ പി•ാറണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യമന്ത്രിക്ക് കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കേരള കോണ്‍ഗ്രസ് (ബി) നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്‍ക്കരി ഇടപാടില്‍ തെറ്റുപറ്റിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി സുപ്രീം കോടതിയില്‍ തുറന്നു സമ്മതിച്ചു. ഇന്നലെവരെ ഈ ഇടപാടില്‍ … Continue reading "ജനദ്രോഹ നടപടികളില്‍നിന്ന് യു.പി.എ. സര്‍ക്കാര്‍ പിന്മാറണം : ബാലകൃഷ്ണപിള്ള"
കൊല്ലം: പത്തനാപുരം ആസ്ഥാനമായി താലൂക്ക് യാഥാര്‍ത്ഥ്യമാവുന്നു. 13ന് നടക്കുന്ന താലൂക്ക് ഉദ്ഘാടനം മഹോത്സവമാക്കാന്‍ വ്യാപാരി വ്യവസായികള്‍ തീരുമാനിച്ചു. പള്ളിമുക്ക് മുതല്‍ കല്ലുംകടവ് വരെയും ചന്തക്കവല മുതല്‍ മഞ്ചള്ളൂര്‍ വരെയുമുള്ള കച്ചവടസ്ഥാപനങ്ങള്‍ ദീപാലംകൃതമാക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഘോഷയാത്രയില്‍ സജീവ പങ്കാളിത്തവും ഉണ്ടാകും. വ്യാപാരി വ്യവസായി ബാനറിന് പിന്നില്‍ എല്ലാവരും കുടുംബസമേതം പങ്കെടുക്കും. പഞ്ചവാദ്യം, നാടന്‍കലാരൂപങ്ങള്‍ എന്നിവയും വ്യാപാരികളുടെ ആഘോഷത്തിന് പകിട്ടേകും. സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ … Continue reading "പത്തനാപുരം താലൂക്ക് യാഥാര്‍ത്ഥ്യമാവുന്നു"
കൊല്ലം: കെ.എം.എം.എല്‍. കമ്പനി പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. പ•ന പോരൂക്കര നടുവിലവിളയില്‍ കുഞ്ഞഹമ്മദ്(48), പോരുക്കുര പുളവീട്ടില്‍ സാലു(25)എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് മൂന്നിന് ഐ.ബി.പി. പ്ലാന്റില്‍ റോസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. ഫര്‍ണസ് ഓയിലും എല്‍.പി.ജിയും ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന റോസ്റ്ററില്‍ തീ കത്തിയ്ക്കുന്നതിനിടയിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. പ്രാഥമികശുശ്രൂഷകള്‍ക്ക് ശേഷം പൊള്ളലേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം: കുളമ്പുരോഗത്തിനു ചികില്‍സയിലായിരുന്ന പശു ചത്തു. അഞ്ചല്‍ അഗസ്ത്യകോട് മംഗലത്ത് കിഴക്കേതില്‍ മധുസൂദനന്‍ നായരുടെ കറവപ്പശുവാണു ചത്തത്. കുളമ്പുരോഗം പടര്‍ന്നതോടെ അഞ്ചലിലെ കാലിച്ചന്ത അഞ്ചല്‍ പഞ്ചായത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്തിടെ അഞ്ചല്‍ വടമണിലും കുളമ്പുരോഗം ബാധിച്ച് ഒരു പശു ചത്തിരുന്നു.
കൊല്ലം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് വി.സത്യശീലന്‍. ഇവരുടെ കുറഞ്ഞ ദിവസവേതനം 332 രൂപയായി ഉയര്‍ത്തി നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രതിനിധിയോഗം ഡി.സി.സി. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഇടയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ റഹീം കുട്ടി, മംഗലത്ത് രാഘവന്‍ നായര്‍, ആറ്റിങ്ങല്‍ അജിത്ത് കുമാര്‍, തൊടിയൂര്‍ രാമചന്ദ്രന്‍, അയത്തില്‍ … Continue reading "കശുവണ്ടിത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: സത്യശീലന്‍"

LIVE NEWS - ONLINE

 • 1
  29 mins ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 2
  41 mins ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 3
  44 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 4
  52 mins ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

 • 5
  57 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 6
  1 hour ago

  ഫിജിയില്‍ ശക്തമായ ഭൂചലനം

 • 7
  1 hour ago

  രണ്‍വീറും ദീപികയും തിരിച്ചെത്തി

 • 8
  1 hour ago

  മേരികോം ഫൈനലില്‍

 • 9
  2 hours ago

  തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്