Wednesday, September 19th, 2018
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അപ്പുണ്ണി ഇന്നലെയാണ് അറസ്റ്റിലായത്.
കൊല്ലം: എസ്എന്‍ കോളജ് വിദ്യാര്‍ഥിയായ മതിലില്‍ അരുണ്‍ ഭവനില്‍ അരുണ്‍കൃഷ്ണനെ(20) വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. ചവറ തെക്കുംഭാഗം വൃന്ദാവനത്തില്‍ വിനുകൃഷ്ണന്‍(24), പാലയ്ക്കല്‍ തറയില്‍ വീട്ടില്‍ ദീപു(34) എന്നിവരെയാണ് എസ്‌ഐ ദേവരാജന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 27ന് രാവിലെയായിരുന്നു സംഭവം. കോളജില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അരുണ്‍കൃഷ്ണന്റെ പിന്നാലെയെത്തിയ സംഘം കയ്യില്‍ നിര്‍ബന്ധിച്ച് രാഖിയും കാവി റിബണും കെട്ടി. അരുണ്‍കൃഷ്ണന്‍ രാഖി പൊട്ടിച്ചെറിഞ്ഞതിനെ തുടര്‍ന്ന് സംഘത്തിലൊരാള്‍ … Continue reading "എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍"
കൊല്ലം: കൊട്ടാരക്കരയില്‍ മനോദൗര്‍ബല്യമുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. പിതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു ദാരുണ അന്ത്യം. ജ്യോതിഷ പണ്ഡിതന്‍ പെരുംകുളം നെടുംപറമ്പ് ചെറുകോട്ടു മഠം തഴവ എസ്എന്‍ പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജനമാണ്(67) കൊല്ലപ്പെട്ടത്. മകന്‍ അശോക് കുമാറിനെ(47) പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. പോലീസിനെ ഭീഷണിപ്പെടുത്തിയ അശോകന്‍ സ്വയം കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ശാന്താദേവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം.മാനസിക വിഭ്രാന്തിയുള്ള മകന്‍ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികള്‍ പറയുന്നു.
കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതിമലയില്‍ ഉല്ലാസയാത്രക്കിടെ നാലംഗ വിദ്യാര്‍ഥിസംഘത്തിലെ ഒരാള്‍ മിന്നലേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം മുണ്ടയ്ക്കല്‍ തയ്യിലഴികത്തു വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ സൂര്യനാരായണനാ(18)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉമയനല്ലൂര്‍ ജ്യോതിസില്‍ ജോയ്‌സിന്റെ മകന്‍ ജിത്തു ജോയി(18)യെ സാരമായ പൊള്ളലോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊല്ലത്ത് നിന്നു ബസിലാണു പ്ലസ് ടു പരീക്ഷാഫലം കാത്തു കഴിയുന്ന വിദ്യാര്‍ഥികള്‍ മുട്ടറയിലെത്തിയത്. മരുതിമലയുടെ നെറുകയിലെത്തിയപ്പോള്‍ കനത്തമഴയും മിന്നലും ഉണ്ടായി. മഴയില്‍ … Continue reading "വിദ്യാര്‍ഥി മിന്നലേറ്റ് മരിച്ചു"
കൊല്ലം: കൊട്ടിയത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണനല്ലൂര്‍ ചേരീക്കോണം ചിറയില്‍ വീട്ടില്‍ മഹേഷിനെ(23)യാണ് കൊട്ടിയം പോലീസ് പിടികൂടിയത്. ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഒന്‍പതിന് രാത്രി ഒന്നോടെയാണ് പീഡനം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെ സഹോദരി മുറിയില്‍ എത്തിയപ്പോഴാണ് വീട്ടമ്മ പീഡനത്തിരയായതായി കണ്ടത്. രണ്ടു കുട്ടികളുടെ അമ്മയുമാണ് ഇവര്‍.
കൊല്ലം: തെന്മലയില്‍ പകല്‍ സമയം ജനവാസമേഖലയില്‍ പുലിയിറങ്ങി ആടുകളെ കടിച്ചുകൊന്നു. ആനപെട്ടകോങ്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ വീട്ടിലെ നാല് ആടുകളെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്നത്. വീടിനു സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളാണ് കൊല്ലപ്പെട്ടത്. ആടുകളുടെ നിലവിളി കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കൂട്ടില്‍ പുലി നില്‍ക്കുന്നതാണ് കാണ്ടത്. പേടിച്ച് ബഹളം വെച്ചപ്പോള്‍ പുലി ഓടി മറയുകയായിരുന്നു. നാല് ആടിന്റെയും കഴുത്തിനാണ് പുലി കടിച്ചത്.

LIVE NEWS - ONLINE

 • 1
  36 mins ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 2
  2 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 3
  3 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 4
  4 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 5
  6 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  6 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 7
  6 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  7 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 9
  7 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല