Saturday, September 22nd, 2018

കൊല്ലം: ചവറയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കുത്തി പരുക്കേല്‍പ്പിച്ചതിന് അച്ഛന്‍ റിമാന്‍ഡില്‍. ചവറ ഭരണിക്കാവ് കിണറുവിള പടിഞ്ഞാറ്റതില്‍ ലാലി(25) നാണു പരുക്കേറ്റത്. ബുധന്‍ രാത്രി എട്ടേകാലിനായിരുന്നു സംഭവം. അച്ഛനായ വസുന്ധര(55)നാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ വയറ്റില്‍ കുത്തിയത്. പരുക്കേറ്റ ലാലിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് വസുന്ധരനെ മകന്‍ ലാല്‍ കുത്തിപരുക്കല്‍പ്പിച്ചിരുന്നു.

READ MORE
കേരളാകോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ സി.പി.ഐയുടെ മുന്‍ നിലപാടില്‍ മാറ്റമില്ല.
മെയ് 11 വരെ മദനി കേരളത്തിലുണ്ടാകും.
കൊല്ലം: ഓയൂര്‍ പൂയപ്പളളിയില്‍ വീട്ടമ്മയെ കബളിപ്പിച്ച് എടിഎമ്മില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തു. കാഞ്ഞിരംപാറ സ്വദേശിനി ശ്രീജയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. കഴിഞ്ഞദിവസം ശ്രീജയുടെ മൊബൈലിലേക്ക് എസ്ബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വരുകയും ഫോണില്‍ വിളിച്ചയാള്‍ ശ്രീജയോട് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്തതിനാല്‍ അക്കൗണ്ട് ബ്ലോക്ക് ആയിരിക്കുകയാണെന്നും ഇനി ഇടപാടുകള്‍ നടത്തണമെങ്കില്‍ ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യണമെന്നും ഇതിനായി എടിഎം കാര്‍ഡിന്റെ മുകളിലുള്ള 16 അക്ക നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇത് പ്രകാരം … Continue reading "വീട്ടമ്മയെ കബളിപ്പിച്ച് എടിഎമ്മില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തു"
കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22)യെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് കണ്ടെത്തിയതാണ് വഴിത്തിരിവിന് കാരണമായത്. ഇന്നലെ വൈകിട്ട് ഓട്ടോടാക്‌സി ഡ്രൈവര്‍മാരാണ് കരുനാഗപ്പള്ളി ടൗണില്‍ അലഞ്ഞുതിരിഞ്ഞ യുവതിയെ തിരിച്ചറിഞ്ഞത്. അവര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായി കരുനാഗപ്പള്ളി … Continue reading "ആശുപത്രിയില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്തി"
കൊല്ലം: പത്തനാപുരം പാതിരിക്കലില്‍ വീടിന്റെ മുകള്‍ നിലയില്‍ അനധികൃത ചാരായ നിര്‍മാണം നടത്തിവന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാതിരിക്കല്‍ പുതുപറമ്പില്‍ വീട്ടില്‍ സുരേഷ്, സുധീര്‍, ജയന്‍ ജിത്ത് എന്നിവരാണു പിടിയിലായത്. മുരുകന്‍കോവിലിനു സമീപം ആരും താമസമില്ലാത്ത വീടിന്റെ കതകു കുത്തിത്തുറന്നു അനധികൃത ചാരായം നിര്‍മിക്കുകയായിരുന്നു ഇവര്‍. രണ്ടു ലീറ്റര്‍ ചാരായവും പിടികൂടി. മുകള്‍ നിലയിലെ ശുചിമുറിയിലാണ് ചാരായം നിര്‍മിച്ചത്. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സിഐ എം അന്‍വറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കൊല്ലം: സിപിഐ ദേശീയ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുളള നേതാക്കള്‍ക്ക് മാറ്റം വന്നേക്കും.ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ദേശീയ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും മാറ്റം വരും. ദേശീയ കൗണ്‍സിലില്‍ നിന്നും 3 പേര്‍ ഒഴിയാനുള്ള സാധ്യതകളുമുണ്ട്. സി.എന്‍ ചന്ദ്രന്‍, കെ. രാജന്‍, സി.എ കുര്യന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞേക്കും. പകരം കെ.പി രാജേന്ദ്രന്‍, പി. പ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് എത്തിയേക്കും. സി.പി.ഐ ജനറല്‍ സെക്രട്ടറി ആരാകണമെന്ന കാര്യത്തിലും ഇന്ന് ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. സുധാകര്‍ … Continue reading "സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കിയേക്കും"

LIVE NEWS - ONLINE

 • 1
  7 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  8 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  11 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  13 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  13 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  13 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  16 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  16 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  16 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള