Thursday, April 25th, 2019

കൊല്ലം: കൊല്ലത്ത് രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍, ടാങ്കര്‍ ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ്(21), ജോസഫ്(19), സിജിന്‍(21) എന്നിവരാണ് മരിച്ചത്. ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാല്‍ മണിയോടെ ദേശീയപാതയിലായിരുന്നു അപകടം.

READ MORE
കൊല്ലം: കൊട്ടിയം പൊതുനിരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരേ പ്രതികരിച്ചതിന് റിട്ട. ഉദ്യോഗസ്ഥ ദമ്പതിമാരുടെ വീടിനുമുന്‍പില്‍ അറവുമാടുകളുടെ മാംസാവശിഷ്ടം തള്ളി. വടക്കേവിള യൂനുസ് എന്‍ജിനീയറിങ് കോളേജിന് സമീപം മണക്കാട് നഗര്‍ 71 പ്രശാന്തിയില്‍ രാജശേഖരന്‍ നായരുടെ വീടിനുമുന്നിലാണ് മാലിന്യം നിറച്ച ചാക്കുകെട്ട് തള്ളിയത്. മുള്ളുവിള സാമില്‍പണിക്കര്‍ കുളം റോഡില്‍ മാലിന്യം തള്ളുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് വീടിനുമുന്നില്‍ മാലിന്യം തള്ളിയതെന്നു പറയുന്നു. ഇവരുടെ വീടിന് തെക്കുവശത്തുള്ള റോഡിലും മാലിന്യം തള്ളിയിട്ടുണ്ട്.
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപകന്റെ വീടിനുനേരേ അജ്ഞാതരുടെ അക്രമം. ജനല്‍ച്ചില്ലുകളും വാതിലും കല്ലെറിഞ്ഞ് തകര്‍ത്തു. അധ്യാപകന്‍ സജിമോന്‍ പിപിയുടെ കൊല്ലം രാമേശ്വരം നഗറിലെ പുന്നയ്ക്കല്‍ ഹൗസിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധമാണെന്നാണ് നിഗമനം. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം: ചവറയില്‍ ഉറങ്ങിക്കിടന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ചവറ പുതുക്കാട് മങ്കുഴി കിഴക്കതില്‍ ഷാജി(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ഷീറ്റ് പാകിയ വീടിന്റെ മേല്‍ക്കൂര പൊളിച്ച് അകത്ത് കടന്ന് കുട്ടിയുടെ വസ്ത്രങ്ങള്‍ കീറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തെത്തിന്റെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജിയെ പിടികൂടുകയായിരുന്നു. എസ്‌ഐ എസ് സുകേഷ്, എഎസ്‌ഐ എന്‍ആര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് … Continue reading "വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍"
കൊല്ലം: പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തേറ്റ് മരിച്ചക്കേസില്‍ 5 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതം പിഴയും. മുണ്ടയ്ക്കല്‍ എംആര്‍എ നഗര്‍ 94 ശിശിരത്തില്‍ ശശികുമാറിന്റെ മകന്‍ ശരത്തിനെ(21) കൊലപ്പെടുത്തിയ കേസിലാണു വിധി. മുണ്ടയ്ക്കല്‍ എആര്‍എ നഗര്‍ പാലഴികം വീട്ടില്‍ ഇമ്മാനുവല്‍(27), ഓടപ്പുറം വിശ്വഭവനില്‍ അനന്തു(26), വടക്കേവിള ചായക്കടമുക്ക് റോബ്‌സണ്‍(27), മുണ്ടയ്ക്കല്‍ ഓടപ്പുറം തിട്ടയില്‍ പടിഞ്ഞാറ്റതില്‍ പ്രിയലാല്‍(27), തുമ്പറ വയലില്‍ പുത്തന്‍വീട്ടില്‍ ബിനു(26) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 3 … Continue reading "യുവാവിന്റെ കൊല; 5 പ്രതികള്‍ക്ക് തടവും പിഴയും"
കൊല്ലം: ഓച്ചിറയില്‍ ബാറിന് സമീപം യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഗുണ്ടാസംഘത്തിലെ ഒരാള്‍ പിടിയിലായി. കായംകുളം ഏരുവ സ്വദേശി വരിക്കപ്പള്ളി ഷാന്‍മോന്‍(37) ആണു പിടിയിലായത്. കായംകുളം പോലീസ് കാപ്പ നിയമപ്രകാരം ഇയാളെ ജില്ലയില്‍നിന്നും കടത്തിയിരുന്നു. സംഘത്തിലെ എട്ടുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിസംഘത്തിലെ പ്രധാനികളായ പങ്കജ്, റോബോ എന്നുവിളിക്കുന്ന അരുണ്‍ എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനി രാത്രി 11.30ന് ഓച്ചിറയിലെ ബാറിനു സമീപം നിന്ന കൊച്ചുമുറി സ്വദേശികളായ അഞ്ചുപേരെയാണ് ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇതില്‍ കൊച്ചുമുറി സ്വദേശി ജയദേവ മോഹന്‍(29) … Continue reading "യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്: ഗുണ്ട പിടിയില്‍"
കൊല്ലം: പുത്തൂരില്‍ വീട്ടുമുറ്റത്തെ കിണറിന്റെ പാലത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് കയര്‍പൊട്ടി കിണറ്റില്‍ വീണു മരിച്ചു. കൊല്ലം ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. അഭിലാഷിനെ വീട്ടില്‍ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറിന്റെ പാലത്തില്‍ പൊട്ടിയ കയറും സമീപത്ത് അഭിലാഷിന്റെ ചെരിപ്പുകളും കണ്ടെത്തിയത്. തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കയറിന്റെ ബാക്കി ഭാഗവുമുണ്ടായിരുന്നു. ടിവി മെക്കാനിക്കായിരുന്ന അഭിലാഷ്. പോലീസ് … Continue reading "ആത്മഹത്യക്കു ശ്രമിച്ച യുവാവ് കയര്‍ പൊട്ടി കിണറ്റില്‍ വീണു മരിച്ചു"
പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്

LIVE NEWS - ONLINE

 • 1
  10 mins ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 2
  10 mins ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 3
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 4
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 5
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 6
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 7
  3 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 8
  4 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 9
  4 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു