Thursday, April 25th, 2019

കൊല്ലം: നിരവധി മോഷണ കേസുകളിലെ പ്രതി വെട്ടുകാട് ജോസ് പിടിയിലായി. തിരുവനന്തപുരം കടകംപള്ളി സ്വദേശി ജോസഫ് എന്ന വെട്ടുകാട് ജോസിനെ(55)യാണ് റെയില്‍വേ പോലീസ് പിടികൂടിയത്. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ സംശായസ്പദമായി കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് മനസിലാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഹരിപ്പാട് സ്വദേശിയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണും ഇയാളില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണ, പോക്കറ്റടി … Continue reading "മോഷണ കേസുകളിലെ പ്രതി വെട്ടുകാട് ജോസ് അറസ്റ്റില്‍"

READ MORE
കൊല്ലം: മാതാ അമൃതാനന്ദമയി കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ എത്തി പാസ്‌പോര്‍ട്ട് പുതുക്കി. വള്ളിക്കാവില്‍ നിന്നും റോഡ് മാര്‍ഗമാണ് വൈകിട്ട് മൂന്നേകാലോടെ അമൃതാനന്ദമയി എത്തിയത്. പാസ്‌പോര്‍ട്ട് സേവാകേന്ദ്ര ഓഫീസ് ജീവനക്കാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ഏകദേശം പതിനഞ്ച് മിനിറ്റ് ഓഫീസില്‍ ചെലവഴിച്ച് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി. അമൃതാനന്ദമയിയുടെ വരവറിഞ്ഞ് പാസ്‌പോര്‍ട്ട് ഓഫീസിന് താഴെ ഭക്തരും തടിച്ചുകൂടിയിരുന്നു. പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
കൊല്ലം: ഒന്നേകാല്‍ കിലോ കഞ്ചാവും മയക്കുഗുളികകളുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. നാന്തരിക്കല്‍ സ്വദേശി വില്‍സനെയാണ് എക്‌സൈസ് സിഐ നൗഷാദും സംഘവും പിടികൂടിയത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന കഞ്ചാവും ആശുപത്രികളിലേക്ക് മാത്രം വിതരണം ചെയ്യുന്ന പ്രോമട്ടിസ് എന്ന 80 വേദനസംഹാരി ആംബ്യൂളുകളും ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വിതരണം ചെയ്യുന്നത്. നേരത്തെ നിരവധി എക്‌സൈസ് കേസില്‍ പ്രതിയാണ് … Continue reading "കഞ്ചാവും മയക്ക് ഗുളികകളുമായി ഒരാള്‍ പിടിയില്‍"
കൊല്ലം: കോര്‍പറേഷന്‍ പരിധിയില്‍ ആരോഗ്യവിഭാഗം സ്‌ക്വാഡ് വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു, ഇന്‍സ്‌പെക്ടര്‍മാരായ ഡി. പ്രസന്നകുമാര്‍, ബി. അനില്‍കുമാര്‍, ആഷ്‌ലിന്‍, കിരണ്‍ ടോംസ് എന്നിവര്‍ പങ്കെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വരും ദിവസങ്ങളില്‍ എല്ലാ കടകളിലും പരിശോധന നടത്തുമെന്നും പിഴ ഈടാക്കി ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ഇത്തരം … Continue reading "നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു"
കൊല്ലം: കൊട്ടാരക്കര സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ബ്യൂട്ടീഷനായ യുവാവിനെ മരിച്ച നിലയില്‍. കൊട്ടാരക്കര മൈലത്തെ ബ്യൂട്ടിപാര്‍ലറില്‍ ജോലി നോക്കുന്ന മലപ്പുറം ആനമങ്ങാട് ചേത്തനാംകുറിശി ഇഞ്ചച്ചാലില്‍ എം മുജീബ് റഹ്മാനാ(28)ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര രവിനഗര്‍ കെഐപി ക്വാര്‍ട്ടേഴ്‌സിലെ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുജീബ് റഹ്മാനുമായി പരിചയമുണ്ടായിരുന്നു.പല തവണ മുജീബ് ക്വാര്‍ട്ടേഴ്‌സില്‍ വന്നിട്ടുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം … Continue reading "സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ യുവാവ് മരിച്ച നിലയില്‍"
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കരുനാഗപ്പള്ളി സ്വദേശിനി ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ ഭാര്യയുടെ കൊല നടത്തി മുങ്ങുകയായിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം: കുന്നിക്കോട് സൈനികന്റെ വീടിന് നേരെ അജ്ഞാതരുടെ കല്ലേറ്. ജബല്‍പൂരില്‍ ആര്‍മി സിഗ്‌നല്‍ വിഭാഗം ഓഫിസര്‍ ചേത്തടി വിളയില്‍ വടക്കേതില്‍ ടി ജോസ്‌മോന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറ് നടന്നത്. വീടിന്റെ രണ്ടാം നിലയിലെ ജനല്‍ചില്ല് തകര്‍ന്നു. ആക്രമണ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുടുംബം തിരുവനന്തപുരത്തെ സൈനിക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
നാമജപ പ്രതിഷേധവുമായാണ് മഹിളാ മോര്‍ച്ച രംഗത്തെത്തിയത്.

LIVE NEWS - ONLINE

 • 1
  15 mins ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 2
  15 mins ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 3
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 4
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 5
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 6
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 7
  3 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 8
  4 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 9
  4 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു