Monday, July 24th, 2017

കൊല്ലം: ശാസ്താംകോട്ടയില്‍ പോരുവഴി വടക്കേമുറി കൈതാവിള കോളനിയില്‍ അടുക്കളയില്‍ നിന്ന വീട്ടമ്മക്കും വീട്ടു മുറ്റത്തു നിന്ന വിദ്യാര്‍ഥിക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. പണ്ടാരവിളയില്‍ സോമന്റെ ഭാര്യ തങ്കമ്മ(60), കുഴിയത്തു വീട്ടില്‍ അമല്‍(11) എന്നിവര്‍ക്കാണു കടിയേറ്റത്. കടിച്ച നായയെ പിന്നീടു നാട്ടുകാര്‍ തല്ലികൊന്നു. കാടുമുടിയ കോളനി പരിസരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ല. വാര്‍ഡ് അംഗം ഉള്‍പ്പടെയുള്ളവര്‍ ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

READ MORE
കൊല്ലം: അഞ്ചാലുംമൂടില്‍ സ്വകാര്യ ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് പോലീസ് 2008ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വിധി. 2008ല്‍ തൃക്കടവൂര്‍ മതിലില്‍ ജംക്ഷനു സമീപം പുന്തലത്താഴം സ്വദേശിയായ ശരത് ഭദ്രന്‍(28) ഓടിച്ച സ്വകാര്യ ബസ് ഇടിച്ചു ബൈക്ക് യാത്രികനായ രതീഷാണു മരിച്ചത്. ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. … Continue reading "ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് തടവും പിഴയും"
കൊല്ലം: അഞ്ചാലുംമൂട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. മനോവിഷമം കാരണം പെണ്‍കുട്ടി സുഹൃത്തുമൊത്തു നാടുവിട്ടു പോയതിനെ തുടര്‍ന്നു പോലീസിന് കണ്ടെത്താനായതാണ് കേസിന് വഴിത്തിരിവായത്. അഞ്ചാലുംമൂട്ടിലെ വസ്ത്ര വില്‍പനശാലയിലെ ജീവനക്കാരന്‍ നീരാവില്‍ കുന്നത്തുവിള കിഴക്കതില്‍ മുനാഫിനെയാണ്(19) പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ കുറച്ചുള്ള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. നേരത്ത, പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. നേരത്തെ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.  
കൊല്ലം: ശാസ്താംകോട്ടയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 171 ചാക്ക് റേഷന്‍ ധാന്യം പോലീസ് പിടികൂടി. രണ്ടു പേര്‍ പിടിയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന് ലോറിയില്‍ കടത്തുകയായിരുന്ന 46 ചാക്ക് ഗോതമ്പും 125 ചാക്ക് അരിയും ആഞ്ഞിലിമൂട് ജംക്ഷനില്‍ വച്ചാണു പിടികൂടിയത്. ലോറി ഡ്രൈവറായ മൂവാറ്റുപുഴ മുളവൂര്‍ സ്വദേശി സുബൈര്‍(43) സംഭവസ്ഥലത്തു നിന്നും, പോലീസിനെ കണ്ടു വെട്ടിച്ചു കടന്ന ഉടമ സാക്കിര്‍ ഹുസൈനെ(45) വീടിനു സമീപത്തു നിന്നു പിടിയിലായി.
കൊല്ലം: ഹാഷിഷ് ഓയില്‍ കടത്തികൊണ്ടുവന്ന കേസിലെ ഒന്നാം പ്രതിക്ക് തടവും പിഴയും. ഇടുക്കി ഉടുമ്പന്‍ചോല പാറത്തോട് പച്ചടി കാണകൈയില്‍ വീട്ടില്‍ സാജനെ(50)യാണു അഞ്ചുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു കൊല്ലം അഡീഷണല്‍ ജില്ലാ കോടതി(അഞ്ച്) ജഡ്ജി ഷേര്‍ലിദത്ത് ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കൂടുതല്‍ തടവ് അനുഭവിക്കണം. 2005 ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന ബി. സുരേഷും പാര്‍ട്ടിയും ചേര്‍ന്നു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ അനുഗ്രഹ … Continue reading "ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ ഒന്നാം പ്രതിക്ക് തടവും പിഴയും"
കൊല്ലം: കൊട്ടിയത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടിയം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായി. ഇവിടെ താമസിപ്പിച്ചിരുന്ന മൂന്നു പെണ്‍കുട്ടികളെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ സ്‌കൂളിലേക്കുപോയ കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നറിഞ്ഞ് നിര്‍ഭയ അധികൃതര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം: കൊട്ടാരക്കരയില്‍ സ്‌കൂള്‍ കുട്ടികളെയും കൊണ്ട് മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവര്‍ പിടിയില്‍. കൊട്ടാരക്കര പുലമണ്‍ പാലവിള വീട്ടില്‍ കുഞ്ഞുമോനെ മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥരാണ് പിടികൂടിയത്. പിന്നീട് കുട്ടികളെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ വീടുകളിലെത്തിച്ചു. കുഞ്ഞുമോനെ പോലീസിന് കൈമാറി. വാഹന പരിശോധനക്കിടെ അമിത വേഗതയില്‍ സ്‌കൂള്‍ കുട്ടികളുമായി എത്തിയ ഓട്ടോ മോട്ടോര്‍ വാഹന വകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് തടഞ്ഞ് നിറുത്തുകയായിരുന്നു. കുഞ്ഞുമോന്റെ ലൈസന്‍സിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.  

LIVE NEWS - ONLINE

 • 1
  6 hours ago

  വിന്‍സെന്റ് എം എല്‍ എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്

 • 2
  6 hours ago

  പാപ്പിനിശ്ശേരിയില്‍ വ്യാപക അക്രമം;വീടുകള്‍ക്ക് നേരെ ബോംബേറ്

 • 3
  6 hours ago

  സെന്‍കുമാറിന്റെ മൊഴിയെടുത്തു

 • 4
  7 hours ago

  ദിലീപിന് ജാമ്യമില്ല

 • 5
  7 hours ago

  ഹൈക്കോടതി ഹരജി തള്ളി

 • 6
  8 hours ago

  പ്രതിഛായ മങ്ങിയെങ്കിലും വിന്‍സന്റിനെ സംരക്ഷിച്ച് കോണ്‍ഗസ്

 • 7
  9 hours ago

  തോറ്റെങ്കിലും അഭിമാനം ആകാശത്തോളം..!

 • 8
  9 hours ago

  ജറുസലേം സംഘര്‍ഷം; യുഎന്‍ രക്ഷാസമിതി യോഗം ചേരും

 • 9
  9 hours ago

  ദീലിപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്