Thursday, January 17th, 2019

കൊച്ചി: യാത്രക്കാരെ പിടിച്ചുപറിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ പിടികൂടാന്‍ ജില്ലാ കളക്ടര്‍ വീണ്ടും പരിശോധനക്കിറങ്ങി. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ കേഷക്ക് പിടിയിലായത് 78 ഓട്ടോറിക്ഷകള്‍. ഓട്ടോ െ്രെഡവര്‍മാരുടെ മോശം പെരുമാറ്റവും അമിത ചാര്‍ജ് ഈടാക്കുന്നതുമുള്‍പ്പെടെ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടന്നാണ് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. ഫെയര്‍ മീറ്റര്‍ ഇടാതെ ഓടിയ 59 ഓട്ടോറിക്ഷകളും ടാക്‌സ് അടയ്ക്കാത്ത ആറും ഫിറ്റ്‌നസ് ഇല്ലാത്ത ഒമ്പതും മറ്റ് കുറ്റങ്ങളിലായി … Continue reading "യാത്രക്കാരെ പിടിച്ചുപറിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ പിടികൂടാന്‍ കളക്ടര്‍ രംഗത്ത്"

READ MORE
കൊച്ചി: കൊച്ചി മണ്ണൂരില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റിലായി. കുന്നത്തുനാട് സിഐആണ് ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആസാമില്‍ നിന്നും എത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആസാം പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണിവര്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ് എറണാകുളത്ത് എത്തിയത്. തൊഴിലാളികളാണെന്ന തരത്തില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. 15 ദിവസമായി ഇവര്‍ കേരളത്തിലെത്തിയിട്ട് … Continue reading "കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍"
കൊച്ചി: പള്ളുരുത്തിയില്‍ കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതര പരിക്ക്. കുമ്പളങ്ങി കല്ലഞ്ചേരി പനക്കല്‍ വീട്ടില്‍ ഡാമിയന്റെ മകന്‍ സയനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നടത്തി. വീടിനോട് ചേര്‍ന്നുള്ള കായലില്‍ കുളിക്കാനിറങ്ങിയ സയന് നേരെ നീര്‍നായകള്‍ കൂട്ടത്തോടെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. കൈയിലും തുടയിലും വിരലുകളിലും കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവാണ് കുട്ടിയെ രക്ഷിച്ച് കരയില്‍ എത്തിക്കുകയും ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി/പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിഎസ്എന്‍എല്‍ ഉദേ്യാഗസ്ഥ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. ഫെയ്‌സ്ബുക് പോസ്റ്റിലൂടെ മതസ്പര്‍ധ ഉണ്ടാക്കിയെന്ന് കാണിച്ച് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കൊച്ചി പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫിസില്‍ നിന്ന് പത്തനംതിട്ട സിഐ സുനില്‍കുമാര്‍, എസ്‌ഐ യു ബിജു, വനിത പോലീസ് ഓഫിസര്‍ എസ് … Continue reading "റിമാന്‍ഡിലായ രഹ്ന ഫാത്തിമക്ക് സസ്‌പെന്‍ഷന്‍"
സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി
ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്
രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കൊച്ചി: ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് കള്ളക്കേസുകളില്‍ കുടുക്കിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് മറൈന്‍ ഡ്രൈവിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അനിഷ്ടസംഭവങ്ങളൊന്നും മാര്‍ച്ചിലുണ്ടായില്ല.

LIVE NEWS - ONLINE

 • 1
  12 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  14 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  16 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  17 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  20 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  20 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  21 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  21 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  21 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം