Sunday, February 17th, 2019

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി. വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശി മുബാഷീറില്‍ നിന്നും കസ്റ്റംസ് ഹാഷിഷ് പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്നതാണ് പിടികൂടിയത്. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ട്രോളി ബാഗില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്.  

READ MORE
കൊച്ചി: ഇടക്കൊച്ചി സംസ്ഥാന ഹൈവേയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഒരു ചാക്ക് സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 300 ഗുണ്ടുകളാണ് ചാക്കിലുണ്ടായിരുന്നത്. നല്ല തിരക്കുള്ള റോഡിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയത് നാട്ടില്‍ പരിഭ്രാന്തി പരത്തി. ഏതാനും ദിവസങ്ങളായി ചാക്ക് റോഡരികില്‍ ഇരിക്കുന്നത് കാണുന്നുണ്ടെങ്കിലും ആരെങ്കിലും മാലിന്യം തള്ളിയതായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി ഗുണ്ടുകള്‍ നിര്‍വീര്യമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി … Continue reading "ഹൈവേയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി"
തടവുകാരന് ചികില്‍ നല്‍കേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്.
കൊച്ചി: കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പ്ലാസയില്‍ തല്‍ക്കാലം പിരിവ് വേണ്ടെന്ന് തീരുമാനം. കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷമെ ടോള്‍ പിരിവ് ആരംഭിക്കൂ എന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കണ്ടെയ്‌നര്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസയില്‍ ഇന്ന് രാവിലെ 8 മുതല്‍ പിരിവ് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്.
എട്ട് സീറ്റ് വേണമെന്ന് തുഷാര്‍; പറ്റില്ലെന്ന് ബിജെപി
പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

LIVE NEWS - ONLINE

 • 1
  2 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  4 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  10 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  12 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  12 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും