Thursday, September 20th, 2018

കൊച്ചി : മനുഷ്യക്കടത്ത് കേസില്‍ ആരോപണവിധേയരായ രണ്ട് എസ് പിമാരും രണ്ട് ഡിവൈ എസ് പിമാരും ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ഇവര്‍ക്കെതിരേ നടപടിക്ക് ഡി ജി പി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

READ MORE
മൂവാറ്റുപുഴ: ബസ്‌ യാത്രക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ദമ്പതികളെ ആക്രമിച്ച കേസില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്‌ഥാന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ 23ന്‌ മൂവാറ്റുപുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്റിലുണ്ടായ ആക്രമണം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുരേന്ദ്രന്‍ തൊടുപുഴയില്‍ നിന്ന്‌ മൂവാറ്റുപുഴയ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ വരവേയുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ വിവിധ സംഘടനകള്‍ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരായിരുന്നു … Continue reading "ബസില്‍ ദമ്പതികളെ ആക്രമിച്ച സുരേന്ദ്രന്‍ പോലീസില്‍ കീഴടങ്ങി"
കൊച്ചി: കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ കൈരളി എയര്‍ലൈന്‍സ് നവംബര്‍ ഒന്നിന് കേരള പിറവിക്ക് പറന്നു തുടങ്ങും. ആഭ്യന്തര വിമാന സര്‍വീസുകളുമായി തുടക്കം കുറിക്കുന്ന കൈരളി ആറുമാസം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. കൊച്ചി ആസ്ഥാനമായി വിദേശ മലയാളികളും സ്വദേശികളും ചേര്‍ന്നാണ് കൈരളി രൂപീകരിച്ചത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റ് എയര്‍ലൈനാണ് കൈരളിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. പ്രവീണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ബാംഗ്‌ളൂര്‍, മംഗലാപുരം, ചെന്നൈ, … Continue reading "കൈരളി പറക്കാനൊരുങ്ങി"
എറണാകുളം : സോളാര്‍ തട്ടിപ്പു കേസില്‍ പിടിയിലായ സരിത എസ് നായര്‍ എന്ന ലക്ഷ്മി(35)യെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് റിമാന്റ് ചെയ്തത്. പവര്‍ പ്ലാന്റുകളും തമിഴ്‌നാട്ടില്‍ വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പെരുമ്പാവൂര്‍ സ്വദേശി സജ്ജാദില്‍ നിന്ന് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ്‌ചെയ്തത്. ഇത്തരത്തില്‍ ഇവരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തിുണ്ട്. ബിജു … Continue reading "സോളാര്‍ തട്ടിപ്പ് : സരിത റിമാന്റില്‍"
കൊച്ചി : കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റു മരിച്ചു. ഡി എസ് സി ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി എ രാധാകൃഷ്ണനാണ് മരിച്ചത്.  
കൊച്ചി : ഗള്‍ഫില്‍ നിന്ന് കടത്തുകയായിരുന്ന രണ്ട് കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദാണ് 52 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായത്. ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ ഇയാള്‍ ആദ്യപരിശോധനയില്‍ രക്ഷപ്പെട്ടെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ രണ്ടാമതും പരിശോധിച്ചപ്പോള്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു.  
എറണാകുളം : ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. തൊടുപുഴ പന്നിമറ്റം സ്വദേശിനി ജെസി അഗസ്റ്റിന്‍(57), വാഴക്കുളം കാവനാല്‍ പടിഞ്ഞാറേയില്‍ അര്‍ജുനന്‍ മാധവ്(9)എന്നിവരാണ് മരിച്ചത്. ജെസി അഗസ്റ്റിന്‍ ചൊവ്വാഴ്ച രാത്രിയും അര്‍ജുന്‍ മാധവ് ബുധനാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ഡങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.
കൊച്ചി: കേരളത്തിലെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ഷിന്റോ കുര്യാക്കോസ്‌ (23) മരണത്തിനു കീഴടങ്ങി. ശസ്‌ത്രക്രിയയിലൂടെ മാറ്റിവച്ച ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കിലും ശ്വാസകോശത്തിനും വൃക്കകള്‍ക്കും നേരത്തേതന്നെയുണ്‌ടായിരുന്ന രോഗബാധ രൂക്ഷമായതാണു മരണത്തിനു കാരണമായത്‌. എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു ഷിന്റോയുടെ മരണം. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത്‌ വീട്ടില്‍ കുര്യാക്കോസിന്റെ മകന്‍ ഷിന്റോയുടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ പതിനേഴിനു പുലര്‍ച്ചെ ലിസി ആശുപത്രിയില്‍ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു നടന്നത്‌. പക്ഷാഘാതത്തെത്തുടര്‍ന്നു മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ പറമ്പയം … Continue reading "ഹൃദയം മാറ്റിവയ്‌ക്കല്‍ ; ഷിന്റോ യാത്രയായി"

LIVE NEWS - ONLINE

 • 1
  2 mins ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 2
  21 mins ago

  മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

 • 3
  23 mins ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 4
  28 mins ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 5
  38 mins ago

  കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

 • 6
  2 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 7
  3 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 8
  3 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 9
  3 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും