Thursday, September 20th, 2018

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി അറിയിച്ചു. സരിതയുടെ മൊഴി മാറ്റാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും വക്കാലത്തൊഴിയാന്‍ കാരണമായിട്ടുണ്ട്. സരിതയുടെ മൊഴിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന ഫെനിയുടെ വെളിപ്പെടുത്തലിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ സരിതയുടെ മൊഴി കോടതിയില്‍ രേഖാമൂലം നല്‍കുന്നത് അഭിഭാഷകന്‍ വഴി വേണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. … Continue reading "സരിത എസ് നായരുടെ വക്കാലത്ത് ഫെനി ബാലകൃഷ്ണന്‍ ഒഴിഞ്ഞു"

READ MORE
കൊച്ചി: കേരള മദ്യനിരോധനസമിതി മധ്യമേഖല നേതൃസമ്മേളനം ജൂലൈ 27ന് ആലുവ വൈ എം സി എ ക്യാമ്പ് സെന്ററില്‍ നടക്കും. രാവിലെ 11നു സംസ്ഥാന പ്രസിഡന്റ് റവ.ഡോ ജേക്കബ് മണ്ണാറ പ്രായില്‍ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുമെന്നു സമിതി ഭാരവാഹികള്‍ അറിയിച്ചു.  
കൊച്ചി: ദുബായിയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യു എ ഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്‌സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണ ബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തി, പരിശോധനയില്‍ 2 കിലോ സ്വര്‍ണം രൂപയും ദിര്‍ഹവും … Continue reading "നെടുമ്പാശേരി 2 കിലോ സ്വര്‍ണം പിടിച്ചു"
കൊച്ചി : ദുബായില്‍ നിന്നെത്തിയ കാസര്‍കോചട് സ്വദേശികളില്‍ നിന്ന് 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ സ്വര്‍ണവും 4,500 അമേരിക്കന്‍ ഡോളറും പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് വേട്ട നടത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ് അബ്ദുള്‍ റൗഫ്, സെയ്ത് മുഹമ്മദ് ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 8.30ന് എത്തിയ ഫ്‌ളൈറ്റിലാണ് അബ്ദുള്‍ റൗഫ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. പുലര്‍ച്ചെ 4.30നാണ് ജംഷീര്‍ എത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു … Continue reading "കാസര്‍കോട് സ്വദേശികളില്‍ നിന്ന് 4 കിലോ സ്വര്‍ണവും ഡോളറും പിടികൂടി"
കൊച്ചി : ആലുവയിലെ പമ്പ് ഹൗസില്‍ വൈദ്യുതി തകരാറിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം തടസ്സപ്പെട്ടു. രാവിലെ 5.30 ന് പമ്പിങ് നടത്താന്‍ തുടങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ പമ്പിങ് പുനസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.
കൊച്ചി: കൊച്ചി മെട്രോയ്‌ക്ക്‌ വായ്‌പ നല്‍കാനും ധനസമാഹരണത്തിനുള്ള കണ്‍സോര്‍ഷ്യത്തിന്‌ നേതൃത്വം നല്‍കാനും യൂണിയന്‍ ബാങ്ക്‌ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ ജില്ലാതല ബാങ്കിംഗ്‌ അവലോകന സമിതി യോഗത്തില്‍ സംബന്ധിച്ച്‌ സംസാരിക്കവെ ബാങ്ക്‌ ജനറല്‍ മാനേജര്‍ ടി. സി. ജോണ്‍ അറിയിച്ചു. 
കൊച്ചി: ഡി എം ആര്‍ സിക്കും ഇ. ശ്രീധരനുമെതിരെ കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്‌ മുന്‍ എംഡി ടോം ജോസ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനയച്ച കത്ത്‌ വിവാദമായി. 2013 ഓഗസ്‌റ്റില്‍ ടോം ജോസിനെ കെ എം ആര്‍ എല്‍ എംഡി സ്‌ഥാനത്തുനിന്നു നീക്കി മൂന്നാം ദിവസം അയച്ച കത്തില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മാണം ഡി എം ആര്‍ സിക്കു ലഭിക്കാന്‍ ഇ.ശ്രീധരന്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്‌. 2013 ഓഗസ്‌റ്റ്‌ 20 നായിരുന്നു ടോം ജോസ്‌ … Continue reading "കൊച്ചി മെട്രോ: ടോം ജോസിന്റെ കത്ത്‌ വീണ്ടും വിവാദം"
ഏറണാകുളം : കോതമംഗലം കുരൂര്‍ തോട്ടില്‍ വീണ് കാണാതായ നെല്ലിമറ്റം വള്ളിമാരിയില്‍ സജി (32), മലയിന്‍കീഴ് വാച്ചാരിയില്‍ ബിനു (30) എന്നിവര്‍ക്കായുള്ള തെരച്ചില്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രി കൈവരിയില്ലാത്ത പാലത്തില്‍ മത്സ്യം പിടിക്കുന്നത് നോക്കി നില്‍ക്കവെ ഇതുവഴി വന്ന കാറിന് വഴിമാറുന്നതിനിടെ തോട്ടില്‍ വീഴുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  12 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  12 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  14 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  14 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  15 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  16 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  16 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല