Wednesday, September 19th, 2018

  കൊച്ചി: അത്യാധുനിക ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. ആന്റണിയും ചടങ്ങില്‍ സംബന്ധിച്ചു. യാനങ്ങള്‍ സേന മേധാവികളുടെയോ ഓഫീസര്‍മാരുടെയോ ഭാര്യമാര്‍ നീറ്റിലിറക്കുന്നതാണ് പാരമ്പര്യം. പ്രതിരോധ രംഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. കപ്പിലിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ജലം തൊടുന്ന വിക്രാന്ത് അവശേഷിക്കുന്ന രണ്ടും … Continue reading "ഐ.എന്‍.എസ് വിക്രാന്ത് നീരണിഞ്ഞു"

READ MORE
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി അറിയിച്ചു. സരിതയുടെ മൊഴി മാറ്റാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും വക്കാലത്തൊഴിയാന്‍ കാരണമായിട്ടുണ്ട്. സരിതയുടെ മൊഴിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന ഫെനിയുടെ വെളിപ്പെടുത്തലിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ സരിതയുടെ മൊഴി കോടതിയില്‍ രേഖാമൂലം നല്‍കുന്നത് അഭിഭാഷകന്‍ വഴി വേണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. … Continue reading "സരിത എസ് നായരുടെ വക്കാലത്ത് ഫെനി ബാലകൃഷ്ണന്‍ ഒഴിഞ്ഞു"
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കയ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സുപ്രധാന മൊഴി രണ്ടു ദിവസത്തിനകം പുറത്തുവരുമെന്ന് സൂചന. മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് മൊഴിപകര്‍പ്പ് പുറത്തുവരാന്‍ സാധ്യതയേറുന്നത്. മൊഴി രേഖപ്പെടുത്തുന്നതിന് തടസ്സം നിന്നിട്ടില്ലെന്ന് പൊലീസും ഹൈകോടതിയെ അറിയിച്ചതോടെ അഭിഭാഷകന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ഉടന്‍ ഇത് രേഖപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ഈ മൊഴി പരാതിയായി എഴുതി നല്‍കാമെന്നും തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് എറണാകുളം … Continue reading "സരിതയുടെ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവരും"
കൊച്ചി: എംജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉണ്ണിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ഉണ്ണി ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ബെഞ്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാല ഇതിനെതിരെ നല്‍കിയ അപ്പീലും കോടതി തള്ളി.  
കൊച്ചി: കേരള മദ്യനിരോധനസമിതി മധ്യമേഖല നേതൃസമ്മേളനം ജൂലൈ 27ന് ആലുവ വൈ എം സി എ ക്യാമ്പ് സെന്ററില്‍ നടക്കും. രാവിലെ 11നു സംസ്ഥാന പ്രസിഡന്റ് റവ.ഡോ ജേക്കബ് മണ്ണാറ പ്രായില്‍ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുമെന്നു സമിതി ഭാരവാഹികള്‍ അറിയിച്ചു.  
കൊച്ചി: ദുബായിയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യു എ ഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്‌സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണ ബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തി, പരിശോധനയില്‍ 2 കിലോ സ്വര്‍ണം രൂപയും ദിര്‍ഹവും … Continue reading "നെടുമ്പാശേരി 2 കിലോ സ്വര്‍ണം പിടിച്ചു"
കൊച്ചി : ദുബായില്‍ നിന്നെത്തിയ കാസര്‍കോചട് സ്വദേശികളില്‍ നിന്ന് 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ സ്വര്‍ണവും 4,500 അമേരിക്കന്‍ ഡോളറും പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് വേട്ട നടത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ് അബ്ദുള്‍ റൗഫ്, സെയ്ത് മുഹമ്മദ് ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 8.30ന് എത്തിയ ഫ്‌ളൈറ്റിലാണ് അബ്ദുള്‍ റൗഫ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. പുലര്‍ച്ചെ 4.30നാണ് ജംഷീര്‍ എത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു … Continue reading "കാസര്‍കോട് സ്വദേശികളില്‍ നിന്ന് 4 കിലോ സ്വര്‍ണവും ഡോളറും പിടികൂടി"
കൊച്ചി : ആലുവയിലെ പമ്പ് ഹൗസില്‍ വൈദ്യുതി തകരാറിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം തടസ്സപ്പെട്ടു. രാവിലെ 5.30 ന് പമ്പിങ് നടത്താന്‍ തുടങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ പമ്പിങ് പുനസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.

LIVE NEWS - ONLINE

 • 1
  8 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  9 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  10 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  13 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  14 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  16 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  16 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  17 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  17 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍