Saturday, September 22nd, 2018

  കൊച്ചി: കൊച്ചി മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ രൂപകല്‍പന ചെയ്യുന്നതിന് പ്രാഥമിക ഡിസൈന്‍ തയാറാക്കി സമര്‍പ്പിക്കാനുള്ള തിയതി വെള്ളിയാഴ്ച തീരുമാനിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (ഐഐഎ) കൊച്ചി ചാപ്റ്ററിന്റെ വെള്ളിയാഴ്ചത്തെ യോഗം ഇക്കാര്യം തീരുമാനിക്കും. കേരളീയ പാരമ്പര്യവും വാസ്തുവിദ്യയും അനുസരിച്ചുള്ള രൂപ കല്‍പ്പനയാണ് തയാറാക്കിയിരിക്കുന്നത്. ഐഎഎയില്‍ അംഗങ്ങളായ വാസ്തുശില്‍പികള്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് സ്റ്റേഷനുകളുടെ പ്രാഥമിക ഡിസൈന്‍ തയാറാക്കുന്നത്. അഞ്ചു പേരടങ്ങുന്ന ഓരോ സംഘവും നാലു സ്റ്റേഷനുകളുടെ ഡിസൈനുകള്‍ തയാറാക്കും. ടെര്‍മിനല്‍ സ്റ്റേഷനുകളായ ആലുവ, പേട്ട … Continue reading "മെട്രോ സ്റ്റേഷന്‍ രൂപകല്‍പന: ഐഐഎ യോഗം ചേരും"

READ MORE
    കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സി പി എം ജില്ലാ കമ്മറ്റി ചേരുന്നതിന് മുമ്പായി പിണറായിയും ഗോപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്്ച ശ്രദ്ധേയമായി. ഇത് ഗോപി കോട്ട മുറിക്കല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ ജൂണ്‍ 23 ന്് സംസ്ഥാന … Continue reading "പിണറായിയുമായി കൂടിക്കാഴ്ച ; ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും"
കാക്കനാട്: കുടുംബശ്രീ മാതൃക പിന്തുടരാന്‍ വിദേശ രാജ്യങ്ങളും സന്നദ്ധരായിരിക്കുകയാണെന്ന് മന്ത്രി എം.കെ. മുനീര്‍. നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി കുടുംബശ്രീ ആരംഭിച്ച ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ ചട്ടക്കൂടും പ്രവര്‍ത്തന രീതിയും വിശദമായി ലഭ്യമാക്കണമെന്നു ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുള്ള കുടുംബശ്രീയുടെ പ്രയാണം രാജ്യത്തിനു പുറത്തും ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കൊച്ചി: പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ മുംബൈ മാര്‍ക്കറ്റില്‍ പൈനാപ്പിളിനു വ്യാപാരികള്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെയാണ് കേരള വിപണിയില്‍ പൈനാപ്പിളിന് വിലയിടിവുണ്ടായത്. 37 രൂപക്ക്് കച്ചവടം നടന്ന പൈനാപ്പിളിന് ഇപ്പോള്‍ 30 രൂപയാണ് വില. സീസണ്‍ കച്ചവടം കണക്കാക്കി പൈനാപ്പിള്‍ ഉല്‍്പാദിപ്പിച്ച കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. ഉല്‍പാദനം കുറവായ ഈ സീസണില്‍ പൊതുവെ ഉയര്‍ന്ന വില ലഭിക്കാറുള്ളതാണ്. മുംബൈ മാര്‍ക്കറ്റില്‍ കമ്മീഷന്‍ വ്യവസ്ഥ പ്രകാരം വില്‍പ്പന നടക്കുന്നതിനാല്‍ ഇറക്കിയ ലോഡിറക്കിയ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. … Continue reading "പൈനാപ്പിള്‍ ബഹിഷ്‌കരണം; കര്‍ഷകര്‍ ആശങ്കയില്‍"
കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു. പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനല്‍ ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ഇന്ധനത്തിലേക്ക് മാറുക. പെട്രോനെറ്റ് എല്‍.എന്‍.ജി അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ 100 മുതല്‍ 150 ബസുകള്‍വരെ ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിലേക്ക്് മാറ്റാനാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലേക്ക് ടാങ്കറുകള്‍വഴി എല്‍.എന്‍.ജി എത്തിക്കാനാണ് ആലോചിക്കുന്നത്. എറണാകുളം ജില്ലയിലെയും സമീപ മേഖലകളിലെയും ഡിപ്പോകളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ, ദീര്‍ഘദൂര ബസുകളിലാണ് ആദ്യഘട്ടത്തില്‍ എല്‍.എന്‍.ജി ഉപയോഗിക്കുക. ഡീസല്‍ … Continue reading "കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു"
    കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ടെനി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് സതീശ്ചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജോപ്പനും ശാലുവും ആറുമാസം കേരളം വിട്ടുപോകരുതെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. മാത്രമല്ല ശാലു പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഏഴ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. തുടങ്ങിയ ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേസമയം ജോപ്പനെ 30 ദിവസം തുടര്‍ച്ചയായി റിമാന്റ് … Continue reading "സോളാര്‍ ; ജോപ്പനും ശാലുവിനും ജാമ്യം"
മൂവാറ്റുപുഴ: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന അദാലത്ത് പ്രഹസനമെന്ന് ആക്ഷേപം. മൂവാറ്റുപുഴ, എറണാകുളം, ഇടുക്കി, കോട്ടയം സോണല്‍ ജില്ലാഅദാലത്തില്‍ എത്തിയത് 15 പരാതികള്‍ മാത്രമാണ്. ഇവയില്‍ കൂടുതലും ഓട്ടോ കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിച്ച് തട്ടിക്കൂട്ടിയതും. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നടത്തിയ അദാലത്താണ് പരാതിക്കാരില്ലാതെ പ്രഹസനമായത്. അദാലത്ത് വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ആര്‍ടി ഓഫീസുകളില്‍ നിരവധി പ്രശ്‌നങ്ങളാണ് പരിഹരിക്കാതെ കെട്ടിക്കിടക്കുന്നത്. വാഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ആളുകള്‍ ആര്‍ടി … Continue reading "മോട്ടോര്‍വാഹന അദാലത്ത് പ്രഹസനമെന്ന്"
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 23,040 രൂപയിലെത്തി. ഗ്രാമിന് 40 രൂപ നിരക്കിലാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2880 രൂപയാണ് ഇന്നത്തെ വില.

LIVE NEWS - ONLINE

 • 1
  8 mins ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 2
  3 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 3
  3 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 4
  3 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 5
  5 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 6
  5 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 7
  5 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 8
  5 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 9
  6 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി