Sunday, September 23rd, 2018

  കൊച്ചി: മലയാള സിനിമയ്ക്ക് കഴിഞ്ഞ ആറു പതീറ്റാണ്ട് കാലം നൂറുകണക്കിന് ഹിറ്റ് ഗാനങ്ങള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്. ഫെഫ്ക ഭാരവാഹികള്‍ വീട്ടിലെത്തി അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സംഗീതലോകത്തിലെ അതുല്യപ്രതിഭയ്ക്ക് സംവിധായകന്‍ സിബി മലയില്‍ ഓണപ്പുടവയും സമ്മാനിച്ചു. ഫെഫ്കയുടെ മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്‍ മുന്‍കൈയെടുത്താണ് പള്ളുരുത്തിയിലെ വസതിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചടങ്ങുകള്‍ നടന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കി മലയാള സംഗീതത്തെ … Continue reading "എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്"

READ MORE
പെരുമ്പാവൂര്‍ : ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു ജീവന്‍ വെക്കുന്നു. 25 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തിരക്കിലാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഇതു കഴിഞ്ഞാല്‍ ഒക്കലിലെ പദ്ധതിപ്രദേശം സന്ദര്‍ശിക്കും. തുരുത്തിലെ 35 ഏക്കറില്‍ പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നിയുള്ള പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. പെരിയാറിന്റെ … Continue reading "ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു നടപടി"
  കൊച്ചി: ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി കൊച്ചിയില്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഇറച്ചി സുനാമി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് പോത്തിന്റെ കരളും ഇറച്ചിയും പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി കൊച്ചുകോയയാണ് ഇതിന്റെ വിതരണക്കാരന്‍. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നാണ് ഇറച്ചി കടത്തുന്നത്. ട്രെയിന്‍മാര്‍ഗം നിത്യേന ഇത്തരം പഴകിയ ഇറച്ചികള്‍ എത്താറുണ്ട്. അമോണിയം ഐസിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ … Continue reading "കൊച്ചിയില്‍ ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി പിടികൂടി"
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ഉപരോധ സമരവും പ്രതിഷേധ പ്രകടനവും നടത്തി. അകാരണമായി ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചാണ് സമരം. നിശ്ചിത തീയതി കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത് അധികാരികളുടെ അവഗണന മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശമ്പളം ചോദിക്കുമ്പോള്‍ തിരക്കാണെന്ന് ലേ സെക്രട്ടറി പറഞ്ഞുവെന്നും അകാരണമായി മൂന്നു ദിവസം ശമ്പളം വൈകിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയോടെ ലേ സെക്രട്ടറി സ്ഥലത്തെത്തി ശമ്പളം വിതരണം ചെയ്തു.
    കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും ഇടപാടില്‍ പങ്കില്ലെന്നും എഡിജിപി ഹൈക്കോടതിയെഅറിയിച്ചു. എ ഡി ജി പി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ തെളിവില്ലാത്തതിനാലാണ് സലീംരാജ്, ജിക്കുമോന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറയില്‍ നിന്നും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദിവസത്തെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ല. സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് … Continue reading "മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി"
കളമശ്ശേരി: കൊച്ചി സര്‍വകലാശാലയുടെ കുഞ്ഞാലി മര്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിംഗ്് സ്‌കൂളിനു മുന്നില്‍ നങ്കൂരം സ്ഥാപിക്കുന്നു. ലോക സമുദ്രങ്ങളിലെ കപ്പല്‍ ഓട്ടക്കാര്‍ക്കുള്ള സമര്‍പ്പണമായാണ് ഉരുക്കു നിര്‍മിതമായ ഈ നങ്കൂരം സ്ഥാപിക്കുന്നത്. ഇതിന്റെ സമര്‍പ്പണം പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി പത്താം തീയതി 3.30നു നിര്‍വഹിക്കും. ഏകദേശം ഒരു ലക്ഷം ടണ്‍ കേവ് ഭാരമുള്ള വാണിജ്യ കപ്പലിന്റേതാണ് ആറു ടണ്‍ ഭാരമുള്ള നങ്കൂരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉപഹാരമായാണു സര്‍വകലാശാലക്ക് ഇതു ലഭിക്കുന്നത്. മാരിടൈം വിദ്യാഭ്യാസത്തിനു … Continue reading "കപ്പലോട്ടക്കാര്‍ക്ക് നങ്കൂരം"
കൊച്ചി: സി എം ആര്‍ സി യുടെ മൂന്നാം റീച്ചിലെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു. കലൂര്‍ സ്റ്റാന്‍ഡ് മുതല്‍ ലിസി ജംഗ്ഷന്‍ വരെ ബാരിക്കേഡ് പൂര്‍ത്തിയായ ഭാഗത്ത് കലൂര്‍ ഗോകുലം പാര്‍ക്കിനു മുമ്പിലാണ് പൈലിംഗ് ആരംഭിച്ചത്. കലൂര്‍ സ്റ്റേഡിയം മുതല്‍ എറണാകുളം സൗത്ത് വരെയുള്ള നിര്‍മാണ കരാര്‍ എടുത്തിട്ടുള്ള സോമ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചത്.
കൊച്ചി: എമര്‍ജന്‍സി ജനല്‍വഴി വീണുമരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം. പാലക്കാടിനു സമീപം കേരള എക്‌സ്പ്രസ് ട്രെയിനിലെ എമര്‍ജന്‍സി ജനല്‍ വഴി പുറത്തേക്കു വീണുമരിച്ച ജിയ അന്ന ജോര്‍ജിന്റെ മാതാപിതാക്കള്‍ക്കാണ് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ച് വിധിച്ചത്. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കേരളാ എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ഡിസംബര്‍ 26നു രാവിലെ 9.15നാണ് അപകടമുണ്ടായത്. പറളിക്കും മങ്കരക്കുമിടയില്‍ തേനൂരെത്തിയപ്പോഴാണു സഹോദരന്‍ ജിസ് മാത്യുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന … Continue reading "എമര്‍ജന്‍സി ജനല്‍വഴി വീണുമരണം; നാലു ലക്ഷം രൂപ നഷ്ടപരിഹാരം"

LIVE NEWS - ONLINE

 • 1
  21 mins ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 2
  2 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 3
  2 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 4
  14 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 5
  15 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 6
  18 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 7
  20 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 8
  20 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 9
  20 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു