Sunday, September 23rd, 2018

കൊച്ചി : നേതാക്കള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം കുണ്ടന്നൂരില്‍ വി എസ് അനുകൂലികളുടെ പ്രകടനം നടത്തി. സിപിഎം ജില്ലാ കമ്മിറ്റിക്കെതിരായ മുദ്രാവാക്യങ്ങളുമായാണ് നൂറിലധികം പേര്‍ ചേര്‍ന്ന് പ്രകടനം നടത്തിയത്. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ മരട് ലോക്കല്‍ സെക്രട്ടറി ശശിയെയും കമ്മിറ്റി അംഗം അയ്യപ്പനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചുമട്ടു തൊഴിലാളി യൂണിയനിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. എന്നാല്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്ക് കീഴിലുളള ചുമട്ടുതൊഴിലാളികളുടെ യോഗത്തില്‍ തന്നെ പ്രതിഷേധം … Continue reading "കുണ്ടന്നൂരില്‍ വി എസ് അനുകൂലികള്‍ പ്രകടനം നടത്തി"

READ MORE
കൊച്ചി: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം. കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുകയും അനുവാദമില്ലാതെ കേബിളുകള്‍ വലിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനാണ് ഏതാനും ദിവസം മുന്‍പു ചേര്‍ന്ന ജില്ലാതല ആക്‌സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനം. കുരുങ്ങിയ പോസ്റ്റ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും അധികൃതര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് പോസ്റ്റുകളിലെ അനധികൃത പരസ്യബോര്‍ഡുകളും കേബിളുകളും. കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ … Continue reading "പോസ്റ്റില്‍ പരസ്യം പതിച്ചാല്‍ ക്രിമിനല്‍ കേസ്"
    കൊച്ചി: മെട്രോക്കു വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ അവലോകനത്തിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ അന്തിമ വിലയിരുത്തല്‍ സംഘം ഇന്ന് കൊച്ചിയിലെത്തും. പാരീസിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എനര്‍ജി ഡിവിഷന്‍ മേധാവി അലെയ്ന്‍ റീസ്, പ്രൊജക്ട് മാനേജര്‍ സാവിയര്‍ ഹൊയാംഗ്, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഗൗതര്‍ കോളര്‍ എന്നിവരടങ്ങുന്ന സംഘം മൂന്നു ദിവസം കൊച്ചിയില്‍ തങ്ങി വിശദമായ വിലയിരുത്തലും വിവരശേഖരണവും നടത്തും. ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം 19നാണ് സംഘം മടങ്ങുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും … Continue reading "മെട്രോ ; ഫ്രഞ്ച് സംഘം കൊച്ചിയില്‍"
    കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴിയെടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ബിസിസിഐയുടെ അച്ചടക്കസമിതിക്ക അയച്ച കത്തില്‍ ശ്രീശാന്ത് വിശദീകരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കാലിലെ പരുക്ക് മാറാന്‍ ആറ് ശസ്ത്രക്രിയ നടത്തിയതായും കത്തില്‍ ശ്രീശാന്ത് പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് … Continue reading "മൊഴിയെടുക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തി : ശ്രീശാന്ത്"
കൊച്ചി: ബ്രാണ്ടി ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയിറങ്ങിയ മധ്യവയസ്‌കന്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു. കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിനടുത്ത പെരിങ്ങാടന്‍ ശിവനാ(46) ണ് മരണപ്പെട്ടത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഞാറക്കലുള്ള ബ്രാണ്ടി ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയിറങ്ങിവെയാണ് സംഭവം. ഈ ഭാഗത്ത് പടിഞ്ഞാറുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍.  
കൊച്ചി: ഈ വര്‍ഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പൂക്കോട്ടുംപാടത്ത് രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജനയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 36 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഇതില്‍ 26 കോടിയുടെ പദ്ധതിയാണ് നിലമ്പൂര്‍ ഡിവിഷനു കീഴില്‍ നടപ്പാക്കുന്നത്. 130 കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും 94 ട്രാന്‍സ്‌ഫോര്‍മറുകളും 300 കിലോ മീറ്റര്‍ എല്‍ടി ലൈനുമാണുള്ളതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
കൊച്ചി: പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ പാചക വാതക ക്ഷാമം രൂക്ഷമായി. ഇന്നലെ രാവിലെ മന്ത്രി ഷിബുബേബിജോണും തൊഴിലാളി നേതാക്കളും, പ്ലാന്റ് മാനേജരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചയില്‍ ട്രക്ക് കരാറുകാര്‍ പങ്കെടുത്തില്ല. ഓണം അഡ്വാന്‍സായി ഡ്രൈവര്‍ക്ക് പതിനായിരം രൂപയും, ട്രക്ക് ക്ലീനര്‍ക്ക് 5000 രൂപയും, ബോട്ടിലിംഗ് തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം നല്‍കിയതിനെക്കാള്‍ 2500രൂപയും അധികമായി ഐഒസി നല്‍കണമെന്ന് പ്ലാന്റ് മാനേജരോടും, ജനറല്‍ മാനേജരോടും മന്ത്രി നിര്‍ദേശിച്ചു. തൊഴിലാളികളുടെ ബോണസ് അടക്കമുള്ളകാര്യങ്ങള്‍ … Continue reading "ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായില്ല"
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്.

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  11 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  14 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  16 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  16 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  16 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  19 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  19 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  19 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള