Tuesday, July 16th, 2019

          കൊച്ചി: ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത പരിഹരിക്കണമെന്നും കെ എസ് ആര്‍ ടി സി ലാഭകരമായി നടത്താന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. അതല്ലെങ്കില്‍ കെ എസ് ആര്‍ ടി സി മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കണമെന്നുമാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത പരിഹരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകത പരിഹരിക്കാനായി രണ്ടുമാസത്തെ സമയം കോടതി അനുവദിച്ചു. മിനിമം ചാര്‍ജ് 7 രൂപയാക്കിയത് അനാവശ്യവും അന്യായവുമാണെന്ന് … Continue reading "ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത പരിഹരിക്കണമെന്ന് ഹൈക്കോടതി"

READ MORE
      കൊച്ചി: പ്രമാദമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ. ഇതു സംബന്ധിച്ച് സിബിഐ ജോയിന്റ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസില്‍ പ്രതികളെ കണ്ടെത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്തതാണ്. സാക്ഷികളെയെല്ലാം വിസ്തരിച്ചിട്ടുണ്ട്് ഈ ഘട്ടത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും സിബിഐ വ്യക്തമാക്കി.  
  കൊച്ചി: കയര്‍ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാം. ഇപ്പോഴത്തെ കയര്‍ കയറ്റുമതി 2020ല്‍ ഇരട്ടിയാക്കണം. അമേരിക്ക, ചൈന, നെതര്‍ലന്‍ഡ്‌സ്, മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കണം. കയറിന്റെ വിപണന സാധ്യതകള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക, വ്യാവസായിക രംഗത്ത് ഏതെല്ലാം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടോ അതു മാറ്റി കയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കയര്‍ബോര്‍ഡ് സര്‍വ്വേ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ ബോര്‍ഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം … Continue reading "കയര്‍ കയറ്റുമതി വര്‍ധിപ്പിക്കണം: ഡോ. എ.പി.ജെ.അബ്ദുള്‍ കലാം"
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്റെ മുപ്പത് ചോദ്യങ്ങള്‍ക്കുള്ള മറുപടി അടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പത്തുദിവസം കൂടി സരിത എസ്. നായര്‍ക്ക് അനുവദിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സരിതയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും പനമ്പിള്ളി നഗറിലുള്ള കമ്മിഷന്‍ ഓഫീസിലെത്തിയത്. ജസ്റ്റിസ് ശിവരാജന്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സെക്രട്ടറിയാണ് അപേക്ഷ സ്വീകരിച്ച് സമയം നീട്ടിനല്‍കിയത്. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. 21 ദിവസത്തിനകം മറുപടി നല്‍കണമെന്നു നിര്‍ദേശിച്ച് കഴിഞ്ഞ ഏഴിനാണ് കമ്മിഷന്‍ സരിതക്ക് ചോദ്യാവലി കൈമാറിയത്. രാഷ്ട്രീയ … Continue reading "സോളാര്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സരിതക്ക് പത്തുദിവസം കൂടി നല്‍കി"
      കൊച്ചി: നരേന്ദ്ര മോദിക്ക് നല്ല ഭരണം കാഴ്ചവെക്കാനാകട്ടെയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അതിനായി എല്ലാ ഭാവുകങ്ങളും നേരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനാകണം. കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.  
കൊച്ചി: സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2205 ലിറ്റര്‍ സ്പിരിറ്റ് പെരുമ്പാവൂര്‍ എക്‌സൈസ് സംഘം പിടികൂടി. വെങ്ങോല നെടുന്തോട് കരവട്ട് വീട്ടില്‍ കൃഷ്ണദാസി (45) നെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി തണ്ടക്കാട് മടത്തുംപറമ്പില്‍ രാജീവ് എന്നു വിളിക്കുന്ന റെജികുമാര്‍ ഒളിവിലാണ്. ഇയാളുടെ പേരില്‍ മുമ്പും സമാന കേസുകളുണ്ട്. കൃഷ്ണദാസിന്റെ വീടിനുള്ളില്‍ 63 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രണ്ടു ദിവസം മുമ്പ് ഇവിടെ നിന്ന് രാത്രിയില്‍ ചെറിയ ലോഡുകള്‍ കയറിപ്പോയിരുന്നു. പാലക്കാട് ചിറ്റൂര്‍, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കാണ് … Continue reading "വീട്ടില്‍ സൂക്ഷിച്ചിരുന്ന 2205 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി"
      അങ്കമാലി: സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് തുടരുന്നു. 29 ലക്ഷത്തിന്റെ സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍പിടികുടിയത്. കൊടുവള്ളി സ്വദേശി ജോഹറില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. റീചാര്‍ബിള്‍ ബാറ്ററിക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഗള്‍ഫില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്.
        കൊച്ചി: ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗുരുവായൂരില്‍ പ്രത്യേക സംവിധാനം വേണമെന്നു ഹൈക്കോടതി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെതിരെ ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടാകുന്നതായി പരാതികള്‍ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്ര ഭരണസമിതിയംഗമായ എന്‍.രാജുവിനെതിരായ ഒരുകൂട്ടം ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ക്ഷേത്രത്തില്‍ ഭക്തനു നേരെ നടന്ന കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് കൈമാറി. … Continue reading "ഗുരുവായൂരില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി"

LIVE NEWS - ONLINE

 • 1
  2 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  4 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  6 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  7 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  9 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  11 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  11 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍