Saturday, September 22nd, 2018

  കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറാ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയാണ് തള്ളിയത്. സോളാര്‍ കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചെന്ന പറയപ്പെടുന്ന ജൂലൈ ഒമ്പതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ശ്രീധരന്‍ നായരുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വഞ്ചന കാട്ടിയെന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ പദ്ധതിയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചെന്ന് കരുതാനാകില്ലെന്നും … Continue reading "സോളാര്‍ : മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്"

READ MORE
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ സി ബി ഐ അറസ്റ്റു ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനാണ് അറസ്റ്റിലായത്. വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ മുഖ്യപ്രതി ഫയാസിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാവിലെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി മാധവനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. സ്വര്‍ണക്കടത്ത് സംഘത്തെ മാധവന്‍ സഹായിച്ചുവെന്ന് സിബിഐയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒരു രാജ്യാന്തര കൊറിയര്‍ കമ്പനിയുമായും മാധവന് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ പര്‍ദക്കുള്ളില്‍ … Continue reading "നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍"
കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 22,040 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,755 രൂപയിലെത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ 21,480 രൂപയായിരുന്നു പവന്‍ വില. തിങ്കളാഴ്ച രണ്ടു തവണയായി 360 രൂപ വര്‍ധിച്ച് 21840 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച കൂടി മുന്നേറ്റം തുടര്‍ന്നതോടെ രണ്ടു ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണുണ്ടായത്.
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 21,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2,710 രൂപയിലെത്തി. ശനിയാഴ്ച പവന്‍വില 21,480 രൂപയിലെത്തി ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് വില കൂടിയത്.  
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി കെ. അഷ്‌റഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ വിമാനത്താവളത്തിലും നല്‍കി. തലശ്ശേരിക്കാരനായ അഷറഫ് ഗള്‍ഫിലേക്ക് കടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടിയ ദിവസം നാട്ടിലെത്തിയിരുന്ന ഫായിസും അഷറഫും പിറ്റേന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കടന്നു. ഡല്‍ഹിയില്‍ വച്ച് ഫായിസ് കസ്റ്റംസിന്റെ പിടിയിലായി. ഫായിസിനൊപ്പം അഷറഫ് അതേ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അഷറഫിന്റെ പങ്ക് പുറത്തുവരാത്തതിനാല്‍ കസ്റ്റംസ് സംശയിച്ചിരുന്നില്ല. ഫായിസ് അറസ്റ്റിലായതോടെ അഷറഫ് ഗള്‍ഫിലേക്ക് … Continue reading "സ്വര്‍ണ്ണക്കടത്ത് ; അഷ്‌റഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ്"
കൊച്ചി: മന്ത്രിയാകാന്‍ ഹൈക്കമാന്റ് തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. അതു കൊണ്ട് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കണ്‍സ്യൂമര്‍ ഫെഡ് സുതാര്യമായ നിലയില്‍ പോകണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നാണ് വിവരം. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും അതിനുളള അന്വേഷണത്തില്‍ തെറ്റില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
  കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പ്രത്യേക എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും കണ്ണൂര്‍ സിറ്റി തയ്യില്‍ സ്വദേശി തടിയന്റവിട നസീര്‍, 15ാം പ്രതി കാവഞ്ചേരി മുട്ടനൂര്‍ തായാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി ബുഹാരി, 27ാം പ്രതി എറണാകുളം പള്ളിക്കരയിലെ സര്‍ഫ്രാസ് നവാസ് എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി യുദ്ധം നയിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് … Continue reading "കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് : 13 പ്രതികള്‍ക്കും ജീവപര്യന്തം"
കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത്ു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ വെച്ചാണെന്നു സിബിഐ. ഗൂഢാലോചനയെ തുടര്‍ന്നാണു കരാറിനു ഭാഗിക അംഗീകാരം നല്‍കിയത്. പിണറായി വിജയനും ക്ലോസ് ട്രെന്‍ഡലും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയത്.അന്തിമ കരാറിനു മുന്‍പു ഭാഗിക അംഗീകാരം നല്‍കിയതു നിയമ വിരുദ്ധമാണെന്നും സിബിഐ അറിയിച്ചു. വൈദ്യുതി മന്ത്രിയായിരിക്കെയാണ് പിണറായിയുടെ നടപടി. മലബാര്‍ കാന്‍സര്‍ സെന്ററിനുളള ധനസഹായം കരാറിന്റെ ഭാഗമാണ്. ധനസഹായത്തിന് കരാറുമായി ബന്ധമില്ലെന്ന പിണറായിയുടെ വാദം ശരിയല്ല. കരാറില്‍ ഈ വ്യവസ്ഥ … Continue reading "ലാവ്‌ലിന്‍; കരാര്‍ അംഗീകരിച്ചത് പിണറായിയുടെ ചേംബറില്‍"

LIVE NEWS - ONLINE

 • 1
  6 mins ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 2
  10 mins ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 3
  25 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 4
  27 mins ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

 • 5
  33 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 6
  2 hours ago

  കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

 • 7
  2 hours ago

  കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

 • 8
  2 hours ago

  രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

 • 9
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി