Friday, September 21st, 2018

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയും സിയാലിന്റെ എംഡി യുമായ വിജെ കുര്യന്‍ ഐഎഎസ് നിര്‍വ്വഹിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഹെല്‍പ് ഡസ്‌കിലൂടെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു ഏക ജാലക സംവിധാനം ഉടന്‍ നിലവില്‍വരുമെന്നും യാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഈ കൗണ്ടറില്‍ നിന്ന് വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കുകയും യാത്രക്കാര്‍ക്ക് ചെക്കിന്‍ ചെയ്ുയന്നതിന് മുന്‍പായി … Continue reading "24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ വകുപ്പ് ഹെല്‍പ്ഡസ്‌ക് തുടങ്ങി"

READ MORE
എറണാകുളം: തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചു. തെക്കന്‍മാലിപ്പുറം കണ്ണന്തറ ജയ്‌സിംഗിന്റെ മകന്‍ വിജയ്‌സിംഗ് (അപ്പു24) ആണ് മരിച്ചത്. ട്രെയിനില്‍നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച് കേസില്‍ പ്രതിയാണ് വിജയ്‌സംഗ്. ആ തൊണ്ടി മുതല്‍ കണ്ടെത്താനാണ് പോലീസുകാര്‍ കഴിഞ്ഞ ദിവസം കായലോരത്ത് വിജയ് സിംഗിനെ കൊണ്ടുവന്നത്. എന്നാല്‍ പ്രതി പോലീസുകാരെ വെട്ടിച്ച് ഓടി കായിലില്‍ ചാടുകയായിരുന്നു.  
  കൊച്ചി: കെ.ബി ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി സ്ഥാനം വേണമെന്നും അത് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് ബാലകൃഷ്ണ പിള്ളയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഗണേഷ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് വരുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തലക്കും മറ്റ് ഘടകക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നാണ് സൂചന. ഗണേഷിനെ ഏറ്റവും എതിര്‍ത്തിരുന്ന പി.സി … Continue reading "ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം, തീരുമാനമായില്ല: മുഖ്യമന്ത്രി"
നെടുമ്പാശ്ശേരി: തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് ആയൂര്‍വേദ ഡോക്ടര്‍മാരെ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ഷാജി(48), ഭാര്യ അജിത(46)എന്നിവരാണ് അറസ്റ്റിലായത്. സില്‍ക്ക് എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇവര്‍. ബംഗളൂരിലെ ഹോളിസ്റ്റിക് ആയൂര്‍വേദ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന ഇവര്‍ക്കെതിരേ സ്ഥാപനത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. ബംഗലൂരു പോലീസ് ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.  
കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പാടം നികത്തലും മണ്ണെടുക്കലും വ്യാപകമായി. അധികാരികളുടെ അനുമതിയോടെയാണ് നിയമലംഘനങ്ങള്‍ നടക്കുന്നത്. പുത്തന്‍കുരിശ് കെയ്‌റോ ബാറിന് സമീപം ഒരേക്കറോളം പാടം നികത്തി ഹോളോബ്രിക്‌സ് ഇട്ട് തിരിച്ചുവരികയാണ്. അനധികൃത മണ്ണെടുക്കലും പാടം നികത്തലും വ്യാപകമായിട്ടും അധികൃതര്‍ കണ്ണടക്കുന്നതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് നിലം നികത്തല്‍ നടക്കുന്നത്. ഏറെ നാളായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. മലേക്കുരിശ് വാര്‍ഡില്‍ എട്ടേക്കറോളം പാടം നികത്തി … Continue reading "നെല്‍വയല്‍ നികത്തല്‍ വ്യാപകം"
  കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറാ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയാണ് തള്ളിയത്. സോളാര്‍ കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചെന്ന പറയപ്പെടുന്ന ജൂലൈ ഒമ്പതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ശ്രീധരന്‍ നായരുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വഞ്ചന കാട്ടിയെന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ പദ്ധതിയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചെന്ന് കരുതാനാകില്ലെന്നും … Continue reading "സോളാര്‍ : മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്"
കൊച്ചി: വ്യാജ ലോട്ടറി കടത്തുകേസിലെ മുഖ്യപ്രതി സുഹദേവ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് ആറരയോടോയാണ് ഇയാള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി 33 ലക്ഷം രൂപയുടെ ലോട്ടറി കടത്തിയെന്നാണ് സുഹദേവനെതിരായ കേസ്. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന പോലീസ് ഇയാള്‍ ശ്രീലങ്കയിലാണെന്ന് കണ്ടെത്തുകയും ഇവിടെ നിന്നും മടങ്ങിവരുന്നതിനിടെ പിടികൂടുകയുമായിരുന്നു. 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള സുഹദേവ് കുമാര്‍ വ്യാജലോട്ടറി വിപണരംഗത്ത് സജീവമാണെന്നാണ് പോലീസ് കരുതുന്നത്. വസ്ത്രവ്യാപാരമാണ് തന്റെ തൊഴിലെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. 2012 ജനുവരിയിലാണ് കേസിനാസ്പദമായ … Continue reading "വ്യാജ ലോട്ടറി കടത്ത്; മുഖ്യപ്രതി അറസ്റ്റില്‍"
കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സിസി ടിവി ദൃശ്യങ്ങള്‍ക്കായി വാശിപിടിക്കുന്നത് എന്തിനാണെന്നും സോളാര്‍ പദ്ധതി ഗുണകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. സോളാര്‍ കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എ.ജി. ഹൈക്കോടതിയെ അറിയിച്ചു.  

LIVE NEWS - ONLINE

 • 1
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  15 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  17 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  17 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  18 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  19 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  19 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല