Wednesday, September 19th, 2018

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ കടത്ത് കേസില്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ്് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജോണ്‍ ജോസഫിനെ സിബിഐ ചോദ്യം ചെയ്യും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഇക്കാര്യം സിബിഐ ഡയറക്ടറെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ സി. മാധവന്‍, ജോണ്‍ ജോസഫാണ് തന്നെ ഫയാസിനു പരിചയപ്പെടുത്തിയതെന്നു മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറും ഇതേ മൊഴി നല്‍കി. ഈ … Continue reading "സ്വര്‍ണക്കടത്ത് ; ഡിആര്‍ഐ ഡയറക്ടര്‍ ജനറലിനെ ചോദ്യം ചെയ്യും"

READ MORE
കൊച്ചി: പൊതുനിരത്തില്‍ നഗരസഭയുടെ മാലിന്യ നിക്ഷേപം വന്‍ പ്രതിഷേധം വിളിച്ചു വരുത്തുന്നു. നഗരത്തിലെ ഓടശുചീകരണത്തിന്റെ മറവിലാണ് പൊതു ജനത്തെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തി നഗരസഭ തുടരുന്നത്. ഓടയില്‍ നിന്നും കോരുന്ന മാലിന്യം റോഡിലേക്ക് വിവേചന രഹിതമായി തള്ളിയിരിക്കുകയാണ്. എറണാകുളം സൗത്ത് മേല്‍പ്പാലത്തിനു വലതുവശത്തു പനമ്പിള്ളി നഗര്‍ ജംഗ്ഷനിലേക്കുള്ള ബൈപ്പാസില്‍ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഈ മാലിന്യ നിക്ഷേപം മൂലം റോഡിലൂടെ നടക്കാനാവാത്ത സ്ഥിതിയാണ്. പ്രദേശമാകെ ദൂര്‍ഗന്ധവുമുണ്ട്. സാധാരണ ഗതിയില്‍ ഇങ്ങനെ മാലിന്യം കോരിയിട്ടാല്‍ ദിവസങ്ങളോളം റോഡില്‍ കിടന്ന് ചീഞ്ഞളിയുകയാണ് … Continue reading "നഗരസഭയുടെ മാലിന്യ നിക്ഷേപത്തിനെതിരെ വന്‍ പ്രതിഷേധം"
  കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ െ്രെഡവര്‍ രഞ്ജിത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി. കേസിലെ മുഖ്യ പ്രതി ഫയാസ് അനില്‍കുമാറിന് നല്‍കിയ ടിവിസെറ്റും ട്രെഡ് മില്ലും െ്രെഡവറായ രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സി.ബി.ഐ സംഘം കണ്ടെടുത്തു. ഫയാസ് അറസ്റ്റിലായതോടെ രഞ്ജിത്തിന്റെ വീട്ടിലേക്ക് ഉപഹാരങ്ങള്‍ അനില്‍കുമാര്‍ മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ … Continue reading "നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്;കമ്മീഷണറുടെ ഡ്രൈവറും അറസ്റ്റില്‍"
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയും സിയാലിന്റെ എംഡി യുമായ വിജെ കുര്യന്‍ ഐഎഎസ് നിര്‍വ്വഹിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഹെല്‍പ് ഡസ്‌കിലൂടെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു ഏക ജാലക സംവിധാനം ഉടന്‍ നിലവില്‍വരുമെന്നും യാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഈ കൗണ്ടറില്‍ നിന്ന് വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കുകയും യാത്രക്കാര്‍ക്ക് ചെക്കിന്‍ ചെയ്ുയന്നതിന് മുന്‍പായി … Continue reading "24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ വകുപ്പ് ഹെല്‍പ്ഡസ്‌ക് തുടങ്ങി"
കാക്കനാട് : കലക്ടറേറ്റിനെ വലംവച്ച് ഒരു അപൂര്‍വ റാലി നടന്നു. അണിനിരന്നവരില്‍ ഭൂരിഭാഗവും അന്ധര്‍. റാലിയില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറേസമയം കണ്ണു മൂടി കെട്ടി അവരോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.വൈറ്റ് കെയിന്‍ ദിനാചരണത്തോടനുബന്ധിച്ചു ജില്ലാ പഞ്ചായത്തും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡും ചേര്‍ന്നാണു റാലി സംഘടിപ്പിച്ചത്. അന്ധരും അവര്‍ക്കൊപ്പം കണ്ണുകെട്ടി കാഴ്ച മറച്ച ജനനേതാക്കളും വൈറ്റ് കെയിന്‍ ഉപയോഗിച്ചു റോഡ് തെളിച്ചു ജാഥയായി നീങ്ങിയപ്പോള്‍ കാഴ്ചക്കാര്‍ കൗതുകത്തോടെ അകമ്പടിയായി. വാഹനങ്ങള്‍ വശങ്ങളിലൊതുക്കി ജാഥയ്ക്കു കടന്നു പോകാന്‍ … Continue reading "കലക്ടറേറ്റിനെ വലംവച്ച് ഒരു അപൂര്‍വ റാലി"
എറണാകുളം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാനെത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാനും മടിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കും. സി.എം.പി നേതാവ് എം.വി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഇപ്പോള്‍ ഒരാള്‍ ജീവച്ഛവമായി കിടക്കുകയാണെന്നും ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. സി.പി.എം കരിങ്കൊടി പ്രയോഗവും ചീമുട്ടയേറും നടത്തട്ടെ. എന്നാല്‍ ഉമ്മന്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ വെടിയുതിര്‍ക്കും : ഉണ്ണിത്താന്‍"
എറണാകുളം: തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചു. തെക്കന്‍മാലിപ്പുറം കണ്ണന്തറ ജയ്‌സിംഗിന്റെ മകന്‍ വിജയ്‌സിംഗ് (അപ്പു24) ആണ് മരിച്ചത്. ട്രെയിനില്‍നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച് കേസില്‍ പ്രതിയാണ് വിജയ്‌സംഗ്. ആ തൊണ്ടി മുതല്‍ കണ്ടെത്താനാണ് പോലീസുകാര്‍ കഴിഞ്ഞ ദിവസം കായലോരത്ത് വിജയ് സിംഗിനെ കൊണ്ടുവന്നത്. എന്നാല്‍ പ്രതി പോലീസുകാരെ വെട്ടിച്ച് ഓടി കായിലില്‍ ചാടുകയായിരുന്നു.  
  കൊച്ചി: കെ.ബി ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി സ്ഥാനം വേണമെന്നും അത് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് ബാലകൃഷ്ണ പിള്ളയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഗണേഷ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് വരുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തലക്കും മറ്റ് ഘടകക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നാണ് സൂചന. ഗണേഷിനെ ഏറ്റവും എതിര്‍ത്തിരുന്ന പി.സി … Continue reading "ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം, തീരുമാനമായില്ല: മുഖ്യമന്ത്രി"

LIVE NEWS - ONLINE

 • 1
  4 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  5 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  7 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  9 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  13 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  14 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു