Monday, August 26th, 2019

      കൊച്ചി: മില്‍മ പാല്‍ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ഇതോടെ പാലിന് 31.50 രൂപയായി. ഒരു ലിറ്റര്‍ പാലിന് 2.40 രൂപ കര്‍ഷകര്‍ക്ക് അധികമായി നല്‍കും. അരലീറ്റര്‍ ടോണ്‍ഡ്് പാലിന് വില 19 രൂപയും, അരലീറ്റര്‍ റിച്ച് പ്ലസിന് 21.50 രൂപയും ഡബിള്‍ ടോണ്‍ഡ് പാലിന് 18 രൂപയുമാകും ഇനി നല്‍കേണ്ടി വരിക. മില്‍മ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വില … Continue reading "മില്‍മ പാല്‍ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചു"

READ MORE
      കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിക്ക് ബംഗലൂരിലേക്കു പോകാന്‍ അനുമതി. ബംഗലുരു സ്‌ഫോടന കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ മദനിക്കൊപ്പം അവിടെ ചെലവഴിക്കാന്‍ അനുവദിക്കണമെന്ന സൂഫിയയുടെ ഹര്‍ജി പരിഗണിച്ചാണ് എന്‍ഐഎ കോടതിയുടെ വിധി. ഒരു മാസത്തേക്കാണ് അനുമതി. കളമേേശ്ശരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ ബംഗലുരു സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണു ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ലക്കു പുറത്തുപോകരുതെന്ന … Continue reading "സൂഫിയക്ക് മദനിയെ കാണാന്‍ അനുതി"
          കൊച്ചി: ശമ്പളവര്‍ധന ആവശ്യപ്പെട്ടു നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. എ ഡി എം വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെയും ബസുടമാ സംഘടനകളുടെയും യോഗം ശമ്പളവര്‍ധന സംബന്ധിച്ചു ധാരണയിലെത്താന്‍ കഴിയാതെ അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു പണിമുടക്ക് നടത്തുന്നത്. നഗരത്തിലേക്കെത്തുന്ന ദീര്‍ഘദൂര ബസ് സര്‍വീസുകളെയും കെ എസ് ആര്‍ ടി സി ബസുകളെയും പണിമുടക്ക് ബാധിക്കില്ല. ഈ വാഹനങ്ങള്‍ തടയില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചി : വാടകക്ക് കാറെടുത്ത് കറങ്ങിനടന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചംഗസംഘത്തെ ബിനാനിപുരം പോലീസ് പിടികൂടി. മോഷണത്തിന് നേതൃത്വം കൊടുക്കുന്ന രണ്ടുപേരെ റിമാന്റും ചെയ്തു. ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ ജാമ്യത്തില്‍ വിട്ടയച്ചു. ഏലൂര്‍ വയലോക്കുഴിവീട്ടില്‍ അഭിഷേക് (19), ഏലൂര്‍ ആര്യയില്‍ അമല്‍ (19) എന്നിവരെയാണ് റിമാന്റ് ചെയ്തത്. മുപ്പത്തടം മുണ്ടകപ്പാടത്തുനിന്നും ആഡംബരകാറില്‍ കണ്ട സംഘത്തെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച രാത്രി കടുങ്ങല്ലൂര്‍ പീടികപ്പടിയിലെ ഒരു കട … Continue reading "കുട്ടിക്കവര്‍ച്ചാ സംഘം പിടിയില്‍"
കൊച്ചി : പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ അനുമതി തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കൊച്ചി എന്‍ ഐ എ കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ത്ത സൂഫിയയ്ക്ക് എറണാകുളം വിട്ടുപോകരുതെന്നു കോടതി ഉത്തരവുണ്ട്. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം. മദനിക്ക് ഉപാധികളോടെയാണ് ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ബാംഗളൂരില്‍ തന്നെ നിന്നുകൊണ്ട് സ്വന്തം നിലയില്‍ ചികിത്സ തേടാനാണ് … Continue reading "സൂഫിയയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി"
കൊച്ചി: മദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഭാര്യ സൂഫിയ മദനി. മദനിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയത്. സുപ്രീംകോടതിയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേരളം വിട്ട് പോകരുതെന്ന് കോടതിയുടെ വിലക്കുള്ളതിനാല്‍ എന്‍.ഐ.എ കോടതിയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ മദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയു എന്നും അവര്‍ അറിയിച്ചു.  
കൊച്ചി: ബാര്‍ വിഷയത്തില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എത്രയും വേഗംതീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ജനതാല്‍പര്യമാണ് പ്രധാനമെങ്കില്‍ തീരുമാനം എടുക്കാന്‍ ആറാഴ്ച സമയം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.  
കൊച്ചി: രാജ്യത്ത് റബ്ബര്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് സംസ്ഥാന കോപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി എച്ച് മുസ്തഫ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റബ്ബറിന് നിയമപ്രകാരം ചുമത്തേണ്ട ഇറക്കുമതിതീരുവ പോലും ഈടാക്കാത്തതാണ് വിലത്തകര്‍ച്ചയുടെ കാരണം. കര്‍ഷകരെ സഹായിക്കുന്നതിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. ഇറക്കുമതി അവസാനിപ്പിക്കുന്നതിനും തീരുവ വര്‍ധിപ്പിക്കുന്നതിനും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം പി മാരും ഒരുമിച്ച് പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും കണ്ട് സംസാരിക്കണം. റബ്ബര്‍ വില ഇടിഞ്ഞിരിക്കുമ്പോഴും ഉയര്‍ന്ന വിലയ്ക്ക് ടയര്‍ വിറ്റ് … Continue reading "റബ്ബര്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കണം : ടി എച്ച് മുസ്തഫ"

LIVE NEWS - ONLINE

 • 1
  1 min ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 2
  17 mins ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 3
  20 mins ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 4
  52 mins ago

  കറുപ്പിനഴക്…

 • 5
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 6
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  2 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 8
  2 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം

 • 9
  3 hours ago

  മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു