Wednesday, July 24th, 2019

      കൊച്ചി: ഇറാഖിലെ മൊസൂളില്‍ നിന്ന് ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മോചിപ്പിച്ച 46 നഴ്‌സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.18നാണ് വിമാനം ഇര്‍ബിലില്‍ നിന്ന് പുറപ്പെട്ടത്. ഒമ്പതു മണിയോടെ വിമാനം മുംൈബയിലെത്തി. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം 12 മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ നഴ്‌സുമാരെ സ്വീകരിക്കാനെത്തും. നഴ്‌സുമാരുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തന്നെ നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. മാത്രമല്ല … Continue reading "നഴ്‌സുമാര്‍ കൊച്ചിയിലേക്ക്; സ്വീകരിക്കാന്‍ മാധ്യമങ്ങളും"

READ MORE
എറണാകുളം: പോലീസ് സ്‌റ്റേഷന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ശക്തമക്കി. സി.സി.ടി.വി. യിലെ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയാരെന്ന് കണ്ടെത്താനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫഌറ്റിലെ ഒരു വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൂവാറ്റുപുഴയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ നാലുപവന്‍ ആഭരണങ്ങള്‍ കുറച്ചുനാള്‍ മുമ്പ് ഇതേ ഫ്‌ളാറ്റില്‍ നിന്ന് മോഷണം പോയിരുന്നു. ഈ ആഭരണങ്ങള്‍ കസ്റ്റഡിയിലുള്ള വീട്ടമ്മ അണിഞ്ഞിരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ ചോദ്യം … Continue reading "ഫ്‌ളാറ്റിലെ കവര്‍ച്ച; അന്വേഷണം ശക്തമാക്കി"
      കൊച്ചി: തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിനുണ്ടായ ബോംബുഭീഷണിയുമായി ബന്ധപ്പെട്ടു ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു യുവതിയുടെ ബന്ധുവിനെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 505, 507 വകുപ്പുകള്‍ പ്രകാരം വ്യാജപ്രചരണം നടത്തിയതിനാണ് കേസ്. ബന്ധുവിനൊപ്പം യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്തതിനു ശേഷം യുവതിയെ വിട്ടയച്ചു. ഇരുവരേയും ചോദ്യം ചെയ്തതില്‍ അസ്വഭാവികമായി ഒന്നുമില്ലന്നു ഡല്‍ഹി പോലീസ് വ്യക്തമാക്കി. ബോംബു … Continue reading "എയര്‍ ഇന്ത്യക്ക് ബോംബുഭീഷണി ; ഒരാള്‍ പിടിയില്‍"
        കൊച്ചി:  വിവാദമായ കടകംപള്ളി-കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതാണ് ഹൈക്കോടതി മാറ്റിയത്. ഹര്‍ജ്ജിയിലേ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് ഹര്‍ജ്ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്.അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും അപ്പീലില്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ … Continue reading "കടകംപള്ളി-കളമശ്ശേരി ഭൂമിതട്ടിപ്പ് ; ഹരജി മാറ്റി"
        കൊച്ചി: പാചകവാതക വില വര്‍ധിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് നാല് രൂപയും സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയുമാണ് കൂടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപ ഉയര്‍ന്നു. എല്ലാ മാസത്തിലും ഒന്നാം തിയ്യതി പാചകവാതക വില വര്‍ദ്ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് വില കൂടിയത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 440ല്‍ നിന്നും 444 ആയാണ് കൂടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 945.50 രൂപയില്‍ നിന്നും 969.50 രൂപയായി ഉയരും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 35 രൂപ … Continue reading "പാചകവാതക വിലയില്‍ വര്‍ധന"
        കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 80 രൂപയുടെ വര്‍ദ്ധനവാണ് നേരിട്ടത്. വര്‍ധിച്ച് ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 21,200 ലെത്തി. 2650 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം നിലമെച്ചപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.  
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സഞ്ചരിച്ച കാറിനുനേരെ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 9.30 ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ കോതാട് പാലത്തിനടുത്തുവച്ചാണ് സംഭവം. ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ചേരാനെല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു സരിത. സരിതയുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്റെ െ്രെഡവര്‍ ശശികുമാറാണ് കാറോടിച്ചിരുന്നത്. ക്ലാര്‍ക്ക് രഘുനന്ദനനും കാറിലുണ്ടായിരുന്നു. കോതാട് ഭാഗത്തുവച്ച് സരിതയുടെ കാര്‍ ടാറ്റാ സുമോയിലെത്തിയ നാലംഗ സംഘം തടഞ്ഞു നിറുത്തി. കാറില്‍നിന്ന് ഇറങ്ങിയ ഒരാള്‍ സരിത ഇരുന്ന ഭാഗത്തെ ഡോര്‍ … Continue reading "സരിതയുടെ കാറിന് നേരെ നാലംഗസംഘത്തിന്റെ അക്രമം"
കൊച്ചി: അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പ്രകാരം കേള്‍വിത്തകരാര്‍ നിര്‍ണയവും നിവാരണവും നടത്തുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി എറണാകുളം മാറുന്നു. ഈ നേട്ടത്തിലേക്കുള്ള ശ്രവണ സൗഹൃദ ജില്ല പദ്ധതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് 2003 മുതല്‍ നഗരത്തില്‍ വിജയപ്രദമായി നടപ്പാക്കിയ … Continue reading "എറണാകുളം ഇനി ശ്രവണ സൗഹൃദ ജില്ല"

LIVE NEWS - ONLINE

 • 1
  1 min ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

 • 2
  25 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 3
  28 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 4
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 5
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 6
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 7
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 8
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 9
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്