Sunday, November 18th, 2018
കാസര്‍കോട്: ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ജനല്‍ ഗ്ലാസ് അടര്‍ന്നു വീണ് ഡോക്ടറുടെ കാറിന് കേടുപാട് സംഭവിച്ചു. ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡോ. സുനില്‍ ചന്ദ്രന്റെ കാറിന് മുകളിലേക്കാണ് ഗ്ലാസ് പതിച്ചത്. 10,000 രൂപയുടെ കേടുപാട് സംഭവിച്ചു. ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം. ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ഐ സി യു ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന ജനല്‍ ഗ്ലാസാണ് ശക്തമായ കാറ്റില്‍ അടര്‍ന്നു വീണത്. പരിസരത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം … Continue reading "ശക്തമായ കാറ്റില്‍ ആശുപത്രിയിലെ ജനല്‍ ഗ്ലാസ് കാറിന് മുകളില്‍ അടര്‍ന്നു വീണു"
കാസര്‍കോട്: ബന്തടുക്ക മാണി മൂല ദര്‍ബടുക്ക വനാതിര്‍ത്തിയില്‍ 600 ലിറ്റര്‍ വാഷ്ും പിടികൂടി നശിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 600 ലിറ്റര്‍ വാഷ് സൂക്ഷിച്ച വെക്കാനുപയോഗിക്കുന്ന പാത്രങ്ങളും പിടികൂടി നശിപ്പിച്ചത്. ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ മണിക്കൂറോളം നീണ്ട തെരെച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ സൂക്ഷിച്ച നിലയിലുള്ള വാഷ് കണ്ടെടുത്തത്.
കാസര്‍കോട്: ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കാറിലും മള്ളങ്കൈയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാസര്‍കോട്: പൊയ്‌നാച്ചിയില്‍ എട്ടു ലിറ്റര്‍ ചാരായവുമായി വില്‍പനക്കാരന്‍ പിടിയില്‍. കരിച്ചേരി വിളക്കുമാടത്തെ എച്ച്. നരമ്പനെ(54)യാണ് ബന്തടുക്ക റേഞ്ച് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. പെര്‍ളടുക്കം മുന്തന്‍ബസാര്‍ കരിപ്പാടകം റോഡിലെ ചേപ്പനടുക്കത്ത് വെച്ചാണ് നരമ്പന്‍ പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് വാഷുമായി ഇയാളെ പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ നരമ്പന്‍ ജാമ്യത്തിലിറങ്ങിയ ചാരായ വില്‍പനയില്‍ ഏര്‍പെടുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നരമ്പനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.  
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ ബൈക്കുകളിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു.
മഞ്ചേശ്വരത്ത് ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം.
കാസര്‍കോട്: ഉപ്പളയില്‍ സ്‌കൂള്‍ പരിസരത്ത് മദ്യവില്‍പന നടത്തിയിരുന്ന ക്രിമിനല്‍ കേസിലെ പ്രതി മംഗല്‍പാടി കളത്തൂരിലെ ബിജെപി ഹനീഫ എന്ന ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയില്‍ വെള്ളിയാഴ്ച വൈകീട്ട് ഉപ്പള നയാബസാര്‍ എ ജെ ഐ സ്‌ക്കൂളിന് പിന്നില്‍ വെച്ച് 180 മില്ലിയുടെ ഇരുപത് പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  6 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  9 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  14 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  15 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  15 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  16 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി