Sunday, February 17th, 2019

കാസര്‍കോട്: പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാതെ നിയമലംഘനം നടത്തിയ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരാണ് കല്ലന്‍ചിറ, കനകപ്പള്ളി, എടത്തോട് പ്രദേശങ്ങളിലെ കടകളില്‍ മിന്നല്‍പരിശോധന നടത്തിയത്. നിയമം ലംഘിച്ച അഞ്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് സി. ഫിലിപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. സുജിത്കുമാര്‍, രഞ്ജിത്‌ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  

READ MORE
കാസര്‍കോട്: മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളുടെ ആത്മഹത്യാശ്രമം. വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍കണ്ട ഇവരെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നു. ഇവരുടെ ബാഗ് പരിശോധിച്ചതില്‍ നിന്നും പി ഹര്‍ഷീത്ത് കുമാര്‍, അമൃത പി വി എന്നിവരാണ് വിഷം കഴിച്ചതെന്ന് കണ്ടെത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പാടി ഐങ്കൂറാന്‍ വീട്ടില്‍ എം ബാലചന്ദ്രന്‍ എന്‍ റീന ദമ്പതികളുടെ മകളുമായ എന്‍. ശ്രേയ ചന്ദ്രന്‍ (13) ആണ് മരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് സ്‌കൂളിന് അവധി നല്‍കി. അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു.
കാസര്‍കോട്: യുവാവ് ഉറക്കത്തിനിടയില്‍ മരിച്ചു. ഷേണി ഏല്‍ക്കാന ബാലഗുളിയിലെ പരേതനായ കുഞ്ഞപ്പനായ്ക്കിന്റെ മകന്‍ അശോക നായക് (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്.  
സംഭവത്തില്‍ റമീസയുടെ ബന്ധു അഷ്‌റഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിമര്‍ശനം നടത്തിയിരുന്നത്.
കാസര്‍കോട്: ചെറുവത്തൂര്‍ ടൗണില്‍ പട്ടാപ്പകല്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്. ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസിന് പരിസരത്തെ മുന്‍ പ്രവാസിയായ ശ്രീധരന്റെ മേന്മ സ്‌റ്റോറില്‍നിന്നാണ് പട്ടാപ്പകല്‍ രണ്ടു മണിയോടെ അരലക്ഷത്തോളം രൂപ അടിച്ചുമാറ്റിയത്. കടയിലെ വിറ്റുവരവായ രണ്ടായിരം രൂപയുടെ കറന്‍സിയടക്കം 60,000 രൂപ എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന മൂന്നുപേര്‍ കടയിലെത്തുന്നത്. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അറബികളാണെന്നും അറബി അറിയാമോ എന്ന് പറഞ്ഞതോടെ അറബ് നാട്ടില്‍ ഏറെക്കാലം ജോലി ചെയ്തിരുന്ന ശ്രീധരന് അറബി സംസാരിക്കാന്‍ ഉത്സാഹം തോന്നുകയും അവരുമായി … Continue reading "ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്"

LIVE NEWS - ONLINE

 • 1
  1 hour ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  4 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  10 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  12 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  12 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും