Wednesday, November 21st, 2018

കാസര്‍കോട്: മുള്ളേരിയയില്‍ തലച്ചോറ് സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീര്‍ഘകാലമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പി വൈശാഖ് (ഏഴ്) ഏക സഹോദരനാണ്.

READ MORE
കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി അമ്പു – ചോമു ദമ്പതികളുടെ മകന്‍ ഇ ടി ഗോപീകൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവില്‍ വെച്ചാണ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞത്. ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വഴിയില്‍ വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ … Continue reading "വീടിന് മുകളിലേക്ക് കാര്‍ മറിഞ്ഞു; ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു"
കാസര്‍കോട് / കോഴിക്കോട്: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് രണ്ട് കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ഖത്തറിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരനെ ഏല്‍പ്പിക്കാനാണ് സംഘം കഞ്ചാവ് കൊണ്ട് പോയതെന്നാണ് ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. … Continue reading "വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍"
കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന് പത്ത് വര്‍ഷം കഠന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൈവളിഗെ കയ്യാറിലെ മുന്നൂര്‍ ഇസ്മായിലി(60)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് പിഎസ് ശശികുമാര്‍ വിധിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2015 എപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാതാപിതാകള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വന്നപ്പോള്‍ … Continue reading "ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്കാരന് തടവും പിഴയും"
2013 സെപ്തംബര്‍ 16ന് തിരുവോണ ദിനത്തിലാണ് ബാലകൃഷ്ണന്‍ ബാര സ്‌കൂളിനു സമീപത്ത് വച്ച് വെട്ടേറ്റ് മരിച്ചത്.
കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.
കാസര്‍കോട്: അമ്പലത്തറ മലയോരത്ത് ക്വാറിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കോളിയാറിലെ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നുമാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹനങ്ങളും പിടിച്ചെടുത്തത്. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ബെന്നിക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വെടിമരുന്നുകള്‍, 105 ജലാറ്റിന്‍ സ്റ്റിക്കുകള്‍, വയറുകള്‍ എന്നിവയും കെഎല്‍ 60 ഇ 6131, കെഎല്‍ 60 എ 5426, കെഎല്‍ … Continue reading "വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി"

LIVE NEWS - ONLINE

 • 1
  11 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  13 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  14 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  17 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  19 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  20 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  20 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  21 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  22 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല