Monday, September 24th, 2018

കാസര്‍കോട്: വാഷുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കൊളത്തൂര്‍ കരിച്ചേരിയിലെ മോഹനനെയാണ് 40 ലിറ്റര്‍ വാഷുമായി കാസര്‍കോട് എക്‌സൈസ് സംഘം പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെവി സുനീഷ് മോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍, പ്രജിത് കുമാര്‍ കെവി, ഡ്രൈവര്‍ മഹേഷ് പിവി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

READ MORE
കുമ്പള: വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കയ്യാര്‍ മെര്‍ക്കളയില പ്രശാന്ത് സിസൂസയെ(32)യാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്. വീടിനടുത്ത് ഒഴിഞ്ഞപറമ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 192 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.  
കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയ തോണി തിരയില്‍പെട്ട് തകര്‍ന്നു. ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യു ബോട്ടെത്തി മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴിത്തല അഴിമുഖത്ത് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുറംകടലിലേക്ക് ഒഴുക്കുവല ഉപയോഗിച്ച് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട തോണിയാണ് തിരമാലയില്‍പെട്ട് തകര്‍ന്നത്. കിടിഞ്ഞി മൂല സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള ഗ്രീഷ്മാ മോള്‍ എന്ന ഫൈബര്‍ തോണിയില്‍ അഞ്ച് തൊഴിലാളികളുണ്ടായിരുന്നു. തോണി തകര്‍ന്നതോടെ ബാക്കിയുള്ള ഭാഗങ്ങള്‍ കടലില്‍ ഒഴുകി കിടക്കുന്നുണ്ട്. ശക്തമായ തിരമാലയും കൂടാതെ തോണിയിലെ വല കടലില്‍ പരന്ന് കിടക്കുന്നതിനാല്‍ അടുത്തേക്ക് … Continue reading "തിരയില്‍പെട്ട് തോണി തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി"
ഇന്നലെ രാത്രി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ്-മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച്) മരിച്ചിരുന്നു.
കാസര്‍കോട് /ദുബൈ: കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ചൂരിയിലെ മുഹമ്മദ് ഷാഫി(57) ആണ് മരണപ്പെട്ടത്. ചൂരിയിലെ ഹസൈനാര്‍ ചൂരി ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ റാഷിദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മരണം സംഭവിച്ചത്. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും.
ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്.
കാസര്‍കോട്: ജീപ്പ് നിയന്ത്രണംവിട്ട് നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബളാലില്‍ നിന്നു പുടംകല്ലിലേക്കു വരികയായിരുന്ന ജീപ്പ് പാലച്ചുരം തട്ടിനു സമീപം വെച്ചാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ജീപ്പ് ഡ്രൈവര്‍ അരിങ്കല്ലിലെ മാധവന്‍(45), ബളാലിലെ സോഫിയ(46), ചീറ്റക്കാലിലെ രഹന(23), ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി ചുള്ളിക്കര പയ്യച്ചേരിയിലെ പ്രസീത(37), ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പാലച്ചുരം തട്ടിലെ അനൂപ്(16), രതീഷ്(17), മൃദുല(16) … Continue reading "ജീപ്പ് നിയന്ത്രണംവിട്ട താഴ്ചയിലേക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്"
കാസര്‍കോട്: അന്വേഷണം നടത്തുന്നതിനിടെ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതാവിനെ ബന്ധപ്പെട്ടു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസിനെ (14) യാണ് ഇന്നലെ വൈകിട്ട് 3.30 മണിമുതല്‍ കാണാതായത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി മാതാവിനെ ബന്ധപ്പെട്ടത്. വ്യാഴാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കുട്ടി തങ്ങിയത്. രാവിലെ എഴുന്നേറ്റ കുട്ടി ഒരാളുടെ … Continue reading "കാണാതായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 2
  4 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 3
  5 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 4
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 5
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  6 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 7
  7 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 8
  7 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

 • 9
  9 hours ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി