Tuesday, September 25th, 2018

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ചാക്കുകളില്‍ കെട്ടിയ നിലയില്‍ പാന്‍മസാലകള്‍ കണ്ടെത്തി. 877 പാക്കറ്റ് പാന്‍മസാല ചാക്കുകളാണ് കണ്ടെത്തിയത്. ഇത് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ ചാക്കുകെട്ടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് പാന്‍മസാലകള്‍ കണ്ടെത്തിയത്. പോലീസ് വരുന്നത് കണ്ടപ്പോള്‍ത്തന്നെ ചാക്കുകെട്ടിനടുത്തുനിന്നിരുന്ന യുവാവ് ഓടിരക്ഷപ്പെടുകയും ചെയ്തു. മംഗലൂരുവില്‍ നിന്നാണ് പാന്‍മസാലകള്‍ ജില്ലയിലെത്തിച്ചതെന്ന് സംശയിക്കുന്നു.  

READ MORE
രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് യുവാവ്.
കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പെരുമ്പള മാളിക ഹൗസില്‍ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫഹദ്(26) ആണ് നായന്മാര്‍മൂലയില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. മംഗലാപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ചെര്‍ക്കളയില്‍ സുഹൃത്തിനെ ഇറക്കി വരുന്ന വഴി നായന്മാര്‍മൂല ഗ്യാലക്‌സി റസ്റ്റോറന്റിന് സമീപത്ത്‌വെച്ച് നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളും റോഡരികിലെ വീടിന്റെ ചുമരും തകര്‍ത്ത് പറമ്പിലാണ് ഇടിച്ച് നില്‍ക്കുകയായിരുന്നു.
കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി അമ്പു – ചോമു ദമ്പതികളുടെ മകന്‍ ഇ ടി ഗോപീകൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവില്‍ വെച്ചാണ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞത്. ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വഴിയില്‍ വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ … Continue reading "വീടിന് മുകളിലേക്ക് കാര്‍ മറിഞ്ഞു; ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു"
കാസര്‍കോട് / കോഴിക്കോട്: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് രണ്ട് കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ഖത്തറിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരനെ ഏല്‍പ്പിക്കാനാണ് സംഘം കഞ്ചാവ് കൊണ്ട് പോയതെന്നാണ് ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. … Continue reading "വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍"
കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന് പത്ത് വര്‍ഷം കഠന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൈവളിഗെ കയ്യാറിലെ മുന്നൂര്‍ ഇസ്മായിലി(60)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് പിഎസ് ശശികുമാര്‍ വിധിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2015 എപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാതാപിതാകള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വന്നപ്പോള്‍ … Continue reading "ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്കാരന് തടവും പിഴയും"
2013 സെപ്തംബര്‍ 16ന് തിരുവോണ ദിനത്തിലാണ് ബാലകൃഷ്ണന്‍ ബാര സ്‌കൂളിനു സമീപത്ത് വച്ച് വെട്ടേറ്റ് മരിച്ചത്.
കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

LIVE NEWS - ONLINE

 • 1
  15 mins ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 2
  26 mins ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 3
  34 mins ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 4
  1 hour ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 5
  2 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 6
  3 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  3 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 8
  4 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

 • 9
  4 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു