Monday, August 26th, 2019

കാഞ്ഞങ്ങാട്: ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ച്  ഫ്രിഡ്ജുകളും ഫര്‍ണറുകളും കത്തിനശിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ ഐസ്ലാന്റ് പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ചരമണിക്കാണ് തീപിടരുന്നത് കണ്ടത്. ഷട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ആറ് ഫ്രിഡ്ജുകളും മൂന്ന് ചര്‍ണറുകളുമാണ് കത്തിനശിച്ചത്. മാവുങ്കാലിലെ കെ.വി ബാബുവിന്റെതാണ് കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.

READ MORE
ഉദുമ: അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. കോട്ടിക്കുളത്തെ ഷംസീഫ് അഹമ്മദിന്റെ വീട്ടിലെ സിലിണ്ടറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറില്‍നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് അടുപ്പില്‍നിന്ന് തീ പടരുകയായിരുന്നു. വീട്ടുകാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി ബേക്കല്‍ പൊലീസിലും അഗ്‌നിശമന സേനാ വിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്നും കാസര്‍കോട്ടുനിന്നുമെത്തിയ അഗ്‌നിശമന രക്ഷാസേനയാണ് തീയണച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കാത്തതിനാല്‍ ദുരന്തം ഒഴിവായി.
കാസര്‍കോട് : കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സി പി എം നേതാവ് മരണപ്പെട്ടു. സി പി എം മുനിയൂര്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ (48) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ബദിയഡുക്ക ടൗണില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട് : തൃക്കരിപ്പൂരില്‍ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹര്‍, സഹോദരന്‍ ഷിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഇവരെ ഉത്തര്‍പ്രദേശില്‍ നിന്നാണ് കസ്റ്റിഡിയിലെടുത്തത്. കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കാസര്‍കോട: ജില്ലയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ അനധികൃതമായി ക്ലാസെടുക്കുന്ന ഗവ, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന. കാഞ്ഞങ്ങാട് മൂന്നും കാസര്‍കോട് രണ്ടും ഗവ. സ്‌കൂള്‍ അധ്യാപകരെ കണ്ടെത്തി. കാസര്‍കോട്ടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണും ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുകായായിരുന്നു.
നീലേശ്വരം: പൊതുവിദ്യാലയങ്ങളിലെ മികച്ച പിടിഎകള്‍ക്കുള്ള ജില്ലാതല അവാര്‍ഡ് എല്‍പി വിഭാഗത്തില്‍ മടിക്കൈ മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിന്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മൂന്നു തവണ ഉപജില്ലാതലത്തിലും രണ്ടു തവണ ജില്ലാതലത്തിലും സ്‌കൂള്‍ ഇതേ അവാര്‍ഡ് നേടി. പിടിഎ സ്വന്തമായി നിര്‍മിച്ച ക്ലാസ് മുറി, ചുറ്റുമതില്‍ എന്നിവയും സ്‌കൂളില്‍ ഒരുക്കിയ നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, പച്ചക്കറി കൃഷി, 3000 ഔഷധ ഫലവൃക്ഷങ്ങള്‍ അടങ്ങിയ തോട്ടം, ശുചിത്വപൂര്‍ണമായ സ്‌കൂള്‍ പരിസരം, ടോയ്‌ലറ്റുകള്‍, പുരാവസ്തു ശേഖരം, ഡൈനിങ് ഹാള്‍, ജൈവകൃഷിയിലൂടെയുള്ള ഉച്ചഭക്ഷണ വിഭവങ്ങള്‍ … Continue reading "പിടിഎ അവാര്‍ഡ് മലപ്പച്ചേരി ജിഎല്‍പിഎസിന്"
നീലേശ്വരം: നീലേശ്വരം തേര്‍വയല്‍ റോഡിലെ ജലസംഭരണിയുടെ അവസാന മിനുക്കുപണികള്‍ ശേഷിക്കെ കരാറുകാരന്‍ വീണ്ടും മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുങ്ങല്‍ പതിവാക്കിയ കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ കരാറുകാരനാണ് വീണ്ടും പണി നിര്‍ത്തിപ്പോയത്. മഴക്കാലത്തു പോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നഗരസഭയുടെ തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാല്‍, ഓര്‍ച്ച ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്നു വെള്ളമെത്തുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന ടാങ്ക് കാലപ്പഴക്കം മൂലം അപകട നിലയിലായതിനെ തുടര്‍ന്നു പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നു നിര്‍മിക്കുന്ന ടാങ്കിനാണ് ഈ ദുര്‍ഗതി. ഇതേ … Continue reading "ജലസംഭരണി ; കരാറുകാരന്‍ വീണ്ടും മുങ്ങി"
കാസര്‍കോട്: കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ജില്ലയിലെത്തി. കുടുംബശ്രീയുടെ സാധ്യതകള്‍ കണ്ടെത്തി ബീഹാറിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം പദ്ധതികള്‍ നടപ്പിലാക്കുക ലക്ഷ്യംവച്ചാണ് സംഘമെത്തിയത്. ബീഹാര്‍ വൈശാലിയിലെ റൂറല്‍ ഡവലപ്‌മെന്റ് ആന്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.ആര്‍.ശാര്‍ദ, അധ്യാപകനായ കൃഷ്ണകുമാര്‍ സിംഗ്, തമിഴ്‌നാട്ടിലെ മധുരയിലുള്ള റൂഡ്‌സെറ്റ് ഡയറക്ടര്‍ സി. മഹേന്ദ്രന്‍, അധ്യാപകനായ എം. ദേവരാജ്, ബാംഗളൂരിലെ മൂഡ്‌ഷെട്ടി നാഷണല്‍ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവരുടെ സംഘമാണ് ജില്ലയിലെത്തിയത്. ചട്ടഞ്ചാലിലെ സഫലം കശുവണ്ടി സംസ്‌കരണ … Continue reading "കുടുംബശ്രീ മാതൃക പഠിക്കാന്‍ വിദഗ്ധ സംഘം"

LIVE NEWS - ONLINE

 • 1
  2 hours ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  2 hours ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  2 hours ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  2 hours ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  3 hours ago

  കറുപ്പിനഴക്…

 • 6
  4 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  4 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  4 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  4 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം