Wednesday, November 14th, 2018

ചെറുവത്തൂര്‍: ഉത്തര മലബാര്‍ ജലോല്‍സവം നാളെ തേജസ്വിനിയില്‍നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി.വി. ഗോവിന്ദന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, കെ.കെ. രാജേന്ദ്രന്‍, നാഗേഷ് തെരുവത്ത്, പി.കെ. ഫൈസല്‍, പി.രാമചന്ദ്രന്‍, കെ. ജതീന്ദ്രന്‍, ടി.വി. എന്നിവര്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് പി.കരുണാകരന്‍ എംപി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ളംകളി മല്‍സരത്തിന്റെ ഫ്‌ളാഗ്ഓഫ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് നിര്‍വഹിക്കും. … Continue reading "ഉത്തര മലബാര്‍ ജലോല്‍സവത്തിന് തുടക്കം"

READ MORE
കാഞ്ഞങ്ങാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് ചിത്താരി ചേറ്റുകുണ്ട് സ്വദേശികളായ യുവാക്കള്‍ മരിച്ചു. ബേക്കലില്‍ ജിംനേഷ്യം പരിശീലകനായ ഷെയ്ഖ് ഷാസ് (26), കപ്പല്‍ ജോലിക്കാരന്‍ ഷെയ്ഖ് അനീസ് (25) എന്നിവരാണു മരിച്ചത്. മേട്ടുപ്പാളയത്തു വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇവര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു കൊക്കയിലേക്കു മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണു മരിച്ചത്.
കാഞ്ഞങ്ങാട് : ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ലെസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതുടെ തീരുമാനം. നീലേശ്വരം, ചിറ്റാരിക്കാല്‍, കുന്നുംകൈ, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 ബൈക്ക് യാത്രികര്‍ കുടുങ്ങിയത്. 31 വാഹനങ്ങളാണു പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍നിന്ന് പിഴയായി 17,300 രൂപയും ഈടാക്കി. ഇതുകൂടാതെ അമിതഭാരം കയറ്റിവന്ന രണ്ടു ലോറികളും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ച രണ്ടുപേരെയും പിടികൂടിരയിട്ടുണ്ട്. … Continue reading "ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും"
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്തി (26) നെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയോടെ ആര്യടുക്കത്ത് കൊണ്ടുവന്നു. കൊലയ്ക്കുപയോഗിച്ച കത്തി ആര്യടുക്കം ചിദംബരം പാലത്തിനടിയില്‍ നിന്നും പ്രതിതന്നെ പോലീസിന് കാണിച്ചുകൊടുത്തു. കൊല നടത്തിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. തിരുവോണ നാളില്‍ രാത്രി 8.45 മണിയോടെയാണ് ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ചത്. ആര്യടുക്കത്തെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാലകൃഷ്ണനെ മൂന്നംഗ … Continue reading "സിപിഎം പ്രവര്‍ത്തകന്റെ കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി"
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് മൂന്നംഗ കവര്‍ച്ചാസംഘം മോഷ്ടിച്ച ആറ് ഓട്ടോറിക്ഷകള്‍ ഹൊസ്ദുര്‍ഗ് എസ്‌ഐ ഇവി സുധാകരനും സംഘവും കണ്ടെടുത്തു. ഹൊസ്ദുര്‍ഗ് ആവിയിലെ എല്‍കെ മജീദ്ഹാജി, പുതിയവളപ്പിലെ പുക റഷീദ് എന്ന പിവി റഷീദ്, കുശാല്‍നഗറിലെ ഗ്യാരേജ് ഉടമ കെ ഗണേശന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകളെക്കുറിച്ചുളള സൂചന ലഭിച്ചത്. 25 ലധികം ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
വെള്ളരിക്കുണ്ട് : എളേരിത്തട്ടില്‍ ആദിവാസി മേള 27ന്. വെസ്റ്റ് എളേരി പഞ്ചായത്ത്, നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, എളേരിത്തട്ട് കോളനി വികസന സമിതി, ബ്രദേഴ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മേള. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത ഭക്ഷണ രീതികളെയും ചികില്‍സാ രീതികളെയും തനതായ കലാ രൂപങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 27ന് എളേരിത്തട്ടില്‍ ആദിവാസി മേള നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ആദിവാസി ഉല്‍പ്പന്ന വിപണന കേന്ദ്രം, പാരമ്പര്യ ഔഷധ പ്രദര്‍ശനം, ഇലക്കറികളും ആരോഗ്യവും ആദിവാസി വൈദ്യവും ചികില്‍സയും, … Continue reading "ആദിവാസി മേള 27ന്"
ബോവിക്കാനം : പയസ്വിനി പുഴയിലെ മുളിയാര്‍ മുണ്ടക്കൈയില്‍ അനധികൃത മണല്‍ക്കൊള്ള നടത്തുകയായിരുന്ന നാലു കടവുകള്‍ പൊലീസ്, റവന്യു അധികൃതര്‍ തകര്‍ത്തു. കടവുകളിലേക്ക് ചെങ്കല്‍ പാകി നിര്‍മിച്ച റോഡുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിടങ്ങുകള്‍ കീറി നശിപ്പിച്ചു. മണലെടുക്കാന്‍ ഉപയോഗിച്ച വള്ളം കട്ടിങ് യന്ത്രം ഉപയോഗിച്ചു തകര്‍ത്തു. മണല്‍വാരുന്ന അന്യസംസ്ഥാന തൊഴിലാളികളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.  
കേളകം: മഞ്ഞളാംപുറത്ത് രാജവെമ്പാലയെ പിടികൂടി. പൊന്നിരിക്കുംപാലയിലെ കരികുളത്തില്‍ ജോയിയുടെ വീട്ടുവളപ്പിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പില്‍ നിന്നുമെത്തിയ റാപ്പിഡ് റസ്‌പോണ്‍സ് ടീം പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് ആറളം വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു.

LIVE NEWS - ONLINE

 • 1
  8 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  9 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  11 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  14 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  15 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  15 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  15 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  16 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  16 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി