Thursday, April 25th, 2019

കാസര്‍കോട്: നിയമം ലംഘിച്ച് മീന്‍പിടിക്കുകയായിരുന്ന മൂന്നുബോട്ടുകള്‍ തീരദേശപോലീസിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു. ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് തളങ്കര തുറമുഖത്ത് എത്തിച്ചത്. ബോട്ടുകള്‍ രാത്രിയില്‍ തീരക്കടലില്‍ മീന്‍പിടിക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ലക്ഷക്കണക്കിന് വിലയുള്ള വലകള്‍ നശിക്കുന്നത് പതിവായിരുന്നു. വൈകിട്ട് കടലില്‍ വലയിട്ട് പുലര്‍ച്ചെ പോയി അത് എടുത്തുവരുന്നതാണ് പരമ്പരാഗതരീതി. അവര്‍ വിരിച്ച വല പരക്കെ നശിപ്പിക്കപ്പെടുന്നതിനാല്‍ രാത്രി ബോട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് ലംഘിച്ചതിനാണ് നടപടിയെന്ന് തീരദേശപോലീസ് പറഞ്ഞു.

READ MORE
കാസര്‍കോട്: യു.പി.എ സര്‍ക്കാര്‍, കോര്‍പ്പറേറ്റുകള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കുമാണ് നേട്ടമുണ്ടായതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. പുങ്ങംചാലില്‍ വി.കെ.കേളുനായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഭരണം കൊണ്ട് സാധാരണക്കാര്‍ക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. വിലക്കയറ്റവും ഭീരകവാദവുമാണ് നാടിന് ലഭിച്ചത്. എംപിമാരും മന്ത്രിമാരും അഴിമതി നടത്തി കിട്ടിയ കോടിക്കണക്കിന് രൂപ അവരുടെ അക്കൗണ്ടുകളില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇവരുടെ സ്വിസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന് നട്ടെല്ലുണ്ടായില്ല. ഒരു രാജ്യത്തെ … Continue reading "യു.പി.എ ഭരണത്തില്‍ വിലക്കയറ്റവും ഭീകരവാദവും"
കാസര്‍കോട്: പഴയപടി മൈക്കിലൂടെ പൊള്ളത്തരം വിളിച്ചു പറഞ്ഞു വോട്ടു നേടുന്ന സിപിഎം തന്ത്രം ഇനി വിലപ്പോവില്ലെന്നും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി. കരുണാകരന്‍ എംപി വിയര്‍ക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പാര്‍ലമമെന്റ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
കാസര്‍കോട്: പഞ്ചായത്ത് ഗോരക്ഷാ പദ്ധതിക്ക് തുടക്കമായി. കുളമ്പൂ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ ആറാം ഘട്ടമാണ് വീണ്ടുമാരംഭിച്ചത്. ഇന്നു ബീംബുങ്കാല്‍ പാടി പാല്‍ സംഭരണ കേന്ദ്രം, എരിഞ്ഞിലംകോട്, കൂപ്പ് അമ്പലം, പുലിക്കടവ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും 15നു മുന്തന്റെ മൂല, ചാമുണ്ഡിക്കുന്ന്, വാതില്‍മാടി, ശിവപുരം ജംക്ഷന്‍, ഗാന്ധിപുരം, തുമ്പോടി, 16ന് ഓട്ടമല തട്ട്, ചെര്‍ണ്ണൂര്‍, ഓട്ടമല ജംക്ഷന്‍, അടുക്കം, അടുക്കം ജംക്ഷന്‍ എന്നിവിടങ്ങളിലും കുത്തിവയ്പ്് നടക്കും. പ്രതിരോധ കുത്തിവ യ്പ്പിനു വിധേയമായ കന്നുകാലികള്‍ക്ക് … Continue reading "ഗോരക്ഷാ പദ്ധതിക്ക് തുടക്കം"
കാസര്‍കോട് : ലോകക്കസഭാ തിരഞ്ഞെടുപ്പില്‍ സഥാനാര്‍ഥികളുടെ പ്രചാരണ ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഫഌയിങ് സക്വാഡുകള്‍ രൂപീകരിച്ചു. ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്്, സീനിയര്‍ പൊലീസ് ഓഫിസര്‍, വിഡിയോഗ്രഫര്‍, രണ്ട് സായുധ പൊലീസുകാര്‍ എന്നിവരുള്‍പ്പെട്ടതാണ് സക്വാഡ്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട ് താലൂക്കുകളില്‍ കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് വൈ എം സി സുകുമാരന്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി കെ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫഌയിങ് സക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. സക്കഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് … Continue reading "ലോകക്കസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് ഫഌയിങ് സക്വാഡുകള്‍ രൂപീകരിച്ചു"
കാസര്‍കോട്: എയര്‍ കംപ്രസറില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ചെറുവത്തൂര്‍ സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍. ചെറുവത്തൂര്‍ സ്വദേശി ചേരിക്കുണ്ട് മുഹമ്മദ് കുഞ്ഞി(36) ആണ് മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായത്. 30.60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കഷണങ്ങളാക്കി കംപ്രസറില്‍ ഒളിപ്പിച്ചായിരുന്നു മുഹമ്മദ് കുഞ്ഞി വിദേശത്തു നിന്നും വന്നത്. ജറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു മുഹമ്മദ് കുഞ്ഞി എത്തിയത്.
    കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കാസര്‍കോട് അടക്കമുള്ള സീറ്റുകള്‍ ഇടതുപക്ഷത്തിന് ഇത്തവണ നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനബോധനയാത്രയുടെ ജില്ലാതല സമാപനസമ്മേളനം തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സി.പി.എമ്മിന് ഒറ്റ സീറ്റും ലഭിക്കാന്‍പോകുന്നില്ല. തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്നുറച്ച് ജയലളിതയുടെ പിന്നാലേ കൂടിയ ഇവര്‍ മറ്റുവഴി തേടുകയാണ്. രാജ്യത്ത് ഫാസിസവും തീവ്രവാദവും ഒരുപോലെ ആപത്കരമാണ്. കേരള മോഡല്‍ ഇന്ന് രാജ്യത്തിന് മാതൃകയാണ്. ഗുജറാത്ത് മോഡലെന്ന് … Continue reading "എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങും : കുഞ്ഞാലിക്കുട്ടി"
        കാസര്‍കോട്: വോട്ടര്‍പട്ടികയിലെ പേര് പരിശോധിക്കാന്‍ ഒമ്പതിന് ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഓരോ ബൂത്തിലും ബൂത്തുതല ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു. വോട്ടര്‍പട്ടിക പരിശോധിച്ച് പേരില്ലെങ്കില്‍ തിരുവനന്തപുരത്തെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പുതുതായി വോട്ടിന് അപേക്ഷിക്കാം. 2013 ഒക്ടോബര്‍ 23നുശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ അപേക്ഷയുടെ നില അറിയാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ … Continue reading "വോട്ടര്‍പട്ടികയിലെ പേര് പരിശോധിക്കാന്‍ ക്യാമ്പുകള്‍"

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  8 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  13 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍