Wednesday, April 24th, 2019

മഞ്ചേശ്വരം: പതിനഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഇസ്മായില്‍ നാട്ടില്‍ തിരിച്ചെത്തി. ഒന്നരപതിറ്റാണ്ടിനിപ്പുറം പിറന്ന മണ്ണിലേക്കുള്ള യാത്രയില്‍ ഇസ്മായില്‍ കണ്ടതെല്ലാം മാറ്റത്തിന്റെ കാഴ്ചയായിരുന്നെങ്കിലും മാറാതെ ഉറ്റ സുഹൃത്തിനെയും കാത്ത് പഴയ ചങ്ങാതിമാര്‍ മഞ്ചേശ്വരം റയില്‍വേ സ്‌റ്റേഷനിലും ഹൊസങ്കടിയിലെ വീട്ടില്‍ പ്രായമായ ഉമ്മയും ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടായിരുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് ഗള്‍ഫിലേക്കുള്ള യാത്രയ്ക്കിടെ 1999ലാണ് ഇസ്മായില്‍ ശ്രീലങ്കയില്‍ പിടിയിലായത്.

READ MORE
കാസര്‍ഗോഡ്: ബാങ്കുകളില്‍ നിന്നും 10 ലക്ഷമോ അതിലധികമോ തുക പിന്‍വലിക്കുന്ന വിവരങ്ങള്‍ ബാങ്ക് മാനേജര്‍മാര്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിക്കേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥികളും അവരുടെ അനുയായികളും അനധികൃതമായി പണം ഉപയോഗിക്കാനുളള സാഹചര്യ ം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രകാരമാണ് കളക്ടര്‍ ഈ നിര്‍ദ്ദേശം എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും നല്‍കിയിട്ടുളളത്. ഇത് കൂടാതെ ഏതെങ്കിലും വ്യക്തി ബാങ്കില്‍ നിന്നും തുക പിന്‍വലിക്കുന്നതില്‍ സംശയം ബോധ്യപ്പെട്ടാല്‍ ആ വിവരവും കളക്ടറെ അറിയിക്കേണ്ടതാണ്.
കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 11,284 പാന്‍മസാല പാക്കറ്റുമായി രണ്ടുപേരെ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്ക ഹൗസിലെ ബി.എം. അഹമ്മദ് (40), ചെര്‍ക്കള വി കെ പാറ ബേവിഞ്ച ഹൗസിലെ അബ്ദുറഹ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസില്‍നിന്നാണ് 11,284 പാക്കറ്റ് പാന്‍മസാലയുമായി രണ്ടുപേരെ പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സുനില്‍കുമാര്‍ പിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജെ … Continue reading "11,284 പാന്‍മസാല പാക്കറ്റുമായി രണ്ടുപേര്‍ അറസ്റ്റില്‍"
കാസര്‍കോട്: ബിജെപി അധികാരത്തിലേറിയാല്‍ ഭാരതത്തിന്റെ മതേതരത്വം തകിടം മറിയുമെന്നും ഇന്ത്യയെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ് മാത്രമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരപ്പയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലമുതിര്‍ന്ന ബിജെപി നേതാക്കളെ നരേന്ദ്രമോദി ഹൈജാക്ക് ചെയ്യുന്നത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണംചെയ്യുമെന്നു ചെന്നിത്തല പറഞ്ഞു. കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.സി. ഖമറുദ്ദീന്‍, സി.കെ. ശ്രീധരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, പി. ഗംഗാധരന്‍ നായര്‍, കെ.കെ. നാരായണന്‍, ബഷീര്‍ വെള്ളിക്കോത്ത്, ജോര്‍ജ് … Continue reading "ബിജെപി അധികാരത്തിലേറിയാല്‍ മതേതരത്വം തകിടം മറിയും: ചെന്നിത്തല"
        ചെറുവത്തൂര്‍ : മഹാകവി കുട്ടമത്ത് സ്മാരക സമിതി രജതജൂബിലിയാഘോഷം മാര്‍ച്ച് 30ന് തുടക്കമാകും. ആഘോഷപരിപാടികള്‍ 30ന് വൈകിട്ട് നാലിന് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ യോദ്ധാ കളരിപ്പയറ്റ് സംഘം കളരിപ്പയറ്റ് അവതരിപ്പിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട് മൂന്നിന് കുട്ടമത്ത് നഗറില്‍ പൊ•ാലത്തേക്ക് ഘോഷയാത്ര നടക്കും. ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, കലാകായികസാഹിത്യ മല്‍സരങ്ങള്‍, കബഡി, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, രക്തദാനസേന രൂപവത്കരണം, അവയവദാന പത്രികസമര്‍പ്പണം, കുട്ടമത്ത് കവിതകളുടെ … Continue reading "മഹാകവി കുട്ടമത്ത് രജതജൂബിലി 30ന് തുടങ്ങും"
      കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയെന്ന യുവതിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പടന്നക്കാട് സ്വദേശിയാണ് പരാതിക്കാരി. തന്റെപേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി ഫെയ്‌സ്ബുക്കില്‍ വ്യാജ പേജ് തയ്യാറാക്കിയെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഈ പേജിലേക്ക് അശ്ലീലമായും മറ്റും സന്ദേശമെത്തുന്നുണ്ടെന്നും ഈ സന്ദേശങ്ങളുടെ മറപിടിച്ച് അജ്ഞാത ഫോണ്‍കോളുകളും തനിക്കു വരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. അന്വഷണം സൈബര്‍സെല്ലിന് കൈമാറി.
      കാസര്‍കോട്: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും അഴിമതിക്കെതിരെയും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും ഒന്നിക്കണമെന്ന് സി.കെ. ജാനു. ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തിരിക്കുന്നു എന്നു മാത്രമല്ല, എല്ലാവരും മാറ്റം ആഗ്രഹിക്കുന്നു. ഫോട്ടോ എടുത്ത് വോട്ട് വാങ്ങി പോയി ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ര്ടീയക്കാരാണ് ഇന്നുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നടന്ന ആം ആദ്മി പാര്‍ട്ടി ലോകസഭാ കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മനോഹര്‍ ഏറന്‍, ഫൈസല്‍ … Continue reading "അഴിമതിക്കെതിരെ ഒന്നിക്കണം: സി.കെ. ജാനു"
കാസര്‍കോട്: നിയമം ലംഘിച്ച് മീന്‍പിടിക്കുകയായിരുന്ന മൂന്നുബോട്ടുകള്‍ തീരദേശപോലീസിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു. ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് തളങ്കര തുറമുഖത്ത് എത്തിച്ചത്. ബോട്ടുകള്‍ രാത്രിയില്‍ തീരക്കടലില്‍ മീന്‍പിടിക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ലക്ഷക്കണക്കിന് വിലയുള്ള വലകള്‍ നശിക്കുന്നത് പതിവായിരുന്നു. വൈകിട്ട് കടലില്‍ വലയിട്ട് പുലര്‍ച്ചെ പോയി അത് എടുത്തുവരുന്നതാണ് പരമ്പരാഗതരീതി. അവര്‍ വിരിച്ച വല പരക്കെ നശിപ്പിക്കപ്പെടുന്നതിനാല്‍ രാത്രി ബോട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് ലംഘിച്ചതിനാണ് നടപടിയെന്ന് തീരദേശപോലീസ് പറഞ്ഞു.

LIVE NEWS - ONLINE

 • 1
  38 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  4 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  10 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍