Tuesday, September 18th, 2018

  സുള്ള്യ: ചെന്നകേശവ ക്ഷേത്രാചാരത്തിന്റെ ഭാഗമായി പയസ്വിനി പുഴയിലെ മീനുകള്‍ക്ക് അരി ഇടുന്ന ചടങ്ങിന് തുടക്കമായി. ചിങ്ങമാസത്തിലെ അമാവാസി നാളില്‍ തുടങ്ങുന്ന ചടങ്ങ് അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രത്തിലെ ഉല്‍സവം തീരുന്നതുവരെ മുടങ്ങാതെ തുടരും. ചെന്നകേശവ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം പന്നബുഡു ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു പ്രാര്‍ഥിച്ച ശേഷം ക്ഷേത്ര ഭാരവാഹികളും മറ്റു ബന്ധപ്പെട്ടവരും പയസ്വിനി പുഴക്കരയിലെത്തും. പുഴയോരത്ത് ഗംഗാപൂജ നടത്തി നിവേദ്യം തയാറാക്കും. പിന്നീട് എല്ലാവരും തീര്‍ഥസ്‌നാനം നടത്തി പ്രാര്‍ഥിച്ച ശേഷം അരി, … Continue reading "മീനുകള്‍ക്ക് അരി ഇടല്‍ ചടങ്ങിന് തുടക്കമായി"

READ MORE
കാസര്‍കോട് : കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സി പി എം നേതാവ് മരണപ്പെട്ടു. സി പി എം മുനിയൂര്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ (48) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ബദിയഡുക്ക ടൗണില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട് : തൃക്കരിപ്പൂരില്‍ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹര്‍, സഹോദരന്‍ ഷിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഇവരെ ഉത്തര്‍പ്രദേശില്‍ നിന്നാണ് കസ്റ്റിഡിയിലെടുത്തത്. കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കാസര്‍കോട: ജില്ലയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ അനധികൃതമായി ക്ലാസെടുക്കുന്ന ഗവ, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന. കാഞ്ഞങ്ങാട് മൂന്നും കാസര്‍കോട് രണ്ടും ഗവ. സ്‌കൂള്‍ അധ്യാപകരെ കണ്ടെത്തി. കാസര്‍കോട്ടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണും ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുകായായിരുന്നു.
നീലേശ്വരം: പൊതുവിദ്യാലയങ്ങളിലെ മികച്ച പിടിഎകള്‍ക്കുള്ള ജില്ലാതല അവാര്‍ഡ് എല്‍പി വിഭാഗത്തില്‍ മടിക്കൈ മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിന്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മൂന്നു തവണ ഉപജില്ലാതലത്തിലും രണ്ടു തവണ ജില്ലാതലത്തിലും സ്‌കൂള്‍ ഇതേ അവാര്‍ഡ് നേടി. പിടിഎ സ്വന്തമായി നിര്‍മിച്ച ക്ലാസ് മുറി, ചുറ്റുമതില്‍ എന്നിവയും സ്‌കൂളില്‍ ഒരുക്കിയ നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, പച്ചക്കറി കൃഷി, 3000 ഔഷധ ഫലവൃക്ഷങ്ങള്‍ അടങ്ങിയ തോട്ടം, ശുചിത്വപൂര്‍ണമായ സ്‌കൂള്‍ പരിസരം, ടോയ്‌ലറ്റുകള്‍, പുരാവസ്തു ശേഖരം, ഡൈനിങ് ഹാള്‍, ജൈവകൃഷിയിലൂടെയുള്ള ഉച്ചഭക്ഷണ വിഭവങ്ങള്‍ … Continue reading "പിടിഎ അവാര്‍ഡ് മലപ്പച്ചേരി ജിഎല്‍പിഎസിന്"
നീലേശ്വരം: നീലേശ്വരം തേര്‍വയല്‍ റോഡിലെ ജലസംഭരണിയുടെ അവസാന മിനുക്കുപണികള്‍ ശേഷിക്കെ കരാറുകാരന്‍ വീണ്ടും മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുങ്ങല്‍ പതിവാക്കിയ കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ കരാറുകാരനാണ് വീണ്ടും പണി നിര്‍ത്തിപ്പോയത്. മഴക്കാലത്തു പോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നഗരസഭയുടെ തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാല്‍, ഓര്‍ച്ച ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്നു വെള്ളമെത്തുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന ടാങ്ക് കാലപ്പഴക്കം മൂലം അപകട നിലയിലായതിനെ തുടര്‍ന്നു പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നു നിര്‍മിക്കുന്ന ടാങ്കിനാണ് ഈ ദുര്‍ഗതി. ഇതേ … Continue reading "ജലസംഭരണി ; കരാറുകാരന്‍ വീണ്ടും മുങ്ങി"
കാസര്‍കോട്: കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ജില്ലയിലെത്തി. കുടുംബശ്രീയുടെ സാധ്യതകള്‍ കണ്ടെത്തി ബീഹാറിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം പദ്ധതികള്‍ നടപ്പിലാക്കുക ലക്ഷ്യംവച്ചാണ് സംഘമെത്തിയത്. ബീഹാര്‍ വൈശാലിയിലെ റൂറല്‍ ഡവലപ്‌മെന്റ് ആന്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.ആര്‍.ശാര്‍ദ, അധ്യാപകനായ കൃഷ്ണകുമാര്‍ സിംഗ്, തമിഴ്‌നാട്ടിലെ മധുരയിലുള്ള റൂഡ്‌സെറ്റ് ഡയറക്ടര്‍ സി. മഹേന്ദ്രന്‍, അധ്യാപകനായ എം. ദേവരാജ്, ബാംഗളൂരിലെ മൂഡ്‌ഷെട്ടി നാഷണല്‍ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവരുടെ സംഘമാണ് ജില്ലയിലെത്തിയത്. ചട്ടഞ്ചാലിലെ സഫലം കശുവണ്ടി സംസ്‌കരണ … Continue reading "കുടുംബശ്രീ മാതൃക പഠിക്കാന്‍ വിദഗ്ധ സംഘം"
രാജപുരം: എന്‍ഡോസള്‍ഫാന്‍ മൂലം രോഗംബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ക്കു രാജപുരത്തു തുടക്കമായി. ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10ന് ആരംഭിച്ച ക്യാമ്പില്‍ 658 പേര്‍ പരിശോധന്‌ക്കെത്തി. ജനറല്‍ മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഗൈനക്കോളജി, ഇഎന്‍ടി, സൈക്യാട്രി, ഓര്‍ത്തോ, പീഡിയാട്രിക് തുടങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിനും പരിശോധന്ക്കുമായി 11 കൗണ്ടറുകളും റൂമുകളുമൊരുക്കിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നിന്നെത്തിയ 44 വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് ക്യാംപില്‍ … Continue reading "എന്‍ഡോസള്‍ഫാന്‍;മെഡിക്കല്‍ ക്യാമ്പിന് തുടക്കം"

LIVE NEWS - ONLINE

 • 1
  7 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  9 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  10 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  12 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  14 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  15 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  15 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  16 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  16 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍