Thursday, September 20th, 2018

ബോവിക്കാനം : പയസ്വിനി പുഴയിലെ മുളിയാര്‍ മുണ്ടക്കൈയില്‍ അനധികൃത മണല്‍ക്കൊള്ള നടത്തുകയായിരുന്ന നാലു കടവുകള്‍ പൊലീസ്, റവന്യു അധികൃതര്‍ തകര്‍ത്തു. കടവുകളിലേക്ക് ചെങ്കല്‍ പാകി നിര്‍മിച്ച റോഡുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിടങ്ങുകള്‍ കീറി നശിപ്പിച്ചു. മണലെടുക്കാന്‍ ഉപയോഗിച്ച വള്ളം കട്ടിങ് യന്ത്രം ഉപയോഗിച്ചു തകര്‍ത്തു. മണല്‍വാരുന്ന അന്യസംസ്ഥാന തൊഴിലാളികളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.  

READ MORE
      കാസര്‍കോട്: മാങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ഭാരവാഹി അടക്കമുള്ളവരെയാണ് ഇന്ന്് രാവിലെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു. ഇന്നലെയാണ് മാങ്ങാട് ആര്യടുക്കത്ത് സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണനെ(45) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട് പെരുമ്പയിലെ വമ്പന്‍ – കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി 8.45 മണിയോടെ ആര്യടുക്കം എല്‍.പി. സ്‌കൂളിന് സമീപത്തെ … Continue reading "സി പി എം പ്രവര്‍ത്തകന്റെ കൊല; കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം"
കാഞ്ഞങ്ങാട്: നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ വര്‍ഷംതന്നെ കോഴ്‌സ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളജില്‍നിന്ന് അപേക്ഷാ ഫോം ഉടന്‍ വിതരണം ചെയ്യും. മലയാളത്തിനൊപ്പം കോളജിന് അനുവദിച്ച എംകോം കോഴ്‌സും ഈ വര്‍ഷംതന്നെ ആരംഭിക്കും. ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടതിനും കലാലയങ്ങളില്‍ ഒന്നാം ഭാഷയായി തീരുമാനിക്കപ്പെട്ടതിനും പിന്നാലെ പിന്നാക്ക ജില്ലയായ കാസര്‍കോട് മലയാളം കോഴ്‌സ് അനുവദിച്ചത് ഭാഷാ സ്‌നേഹികളില്‍ സന്തോഷത്തിന്റെ ആഹ്ലാദമുയര്‍ത്തി. അനവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ശില്‍പ്പശാലകളിലൂടെ മലയാള വിഭാഗം നടത്തുന്ന സാഹിത്യവേദി … Continue reading "നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ്"
കാസര്‍കോട് : സ്വയംസംരംഭകത്വ ദിനാചരണത്തോടനുബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൂഗിള്‍ ഹാങ്ങൗട്ട് സംവിധാനം വഴി ജില്ലയില്‍ സംസാരിച്ചത് 65,000 വിദ്യാര്‍ഥികളോട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.30 വരെയായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 65,000 ത്തോളം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ അതത് സ്‌ളുകളില്‍നിന്നും ഗൂഗിള്‍ ഹാങ്ങൗട്ട് സംവിധാനം വഴി മുഖ്യമന്ത്രിയുടെ സന്ദേശം കേട്ടു.
കാസര്‍കോട് : കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ തൃപ്തി ന്യായവില ഭക്ഷണശാലകള്‍ തുടങ്ങാന്‍ തീരുമാനമായി. മായം കലരാത്ത തനത് ഭക്ഷ്യസാധനങ്ങള്‍ അമിതവില ഈടാക്കാതെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഓരോ താലൂക്കിലും ഒരു ന്യായവില ഹോട്ടല്‍ വീതമാണ് തുറക്കുന്നത്. 20 രൂപ നിരക്കില്‍ തൃപ്തി ഹോട്ടല്‍ വഴി ഭക്ഷണം ലഭ്യമാകും. ഭക്ഷണശാല തുറക്കാന്‍ കുടുംബശ്രീ, ഗൃഹശ്രീ, ജനശ്രീ എന്നീ യൂണിറ്റുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കുറഞ്ഞത് പത്ത് പേരടങ്ങുന്ന ഒരു യൂണിറ്റിനാണ് … Continue reading "ജില്ലയില്‍ ഇനി തൃപ്തി ന്യായവില ഭക്ഷണശാലകള്‍"
കാഞ്ഞങ്ങാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കായി സൗജന്യ പഞ്ചഗവ്യ ചികില്‍സാ പദ്ധതി- നിരാമയ 2013 നടപ്പാക്കും. മാ ഫൗണ്ടേഷന്റെയും പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. പദ്ധതിയുടെ ഉദ്ഘാടനം 22ന്് മൂന്നിന് പെരിയ ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമികള്‍ ദീപം തെളിയിക്കും. അസം മന്ത്രി ഹേമന്തോ ബിശ്വാസ് ശര്‍മ മുഖ്യാതിഥിയാകും. പി. കരുണാകരന്‍ എംപി മഹാത്മ ബഡ്‌സ് സ്‌കൂളിന്റെ സിഡി പ്രകാശനം ചെയ്യും. ഹിന്ദി … Continue reading "എന്‍ഡോസള്‍ഫാന്‍; പഞ്ചഗവ്യ ചികില്‍സാ പദ്ധതി – നിരാമയ 2013 നടപ്പാക്കും"
കൂത്തുപറമ്പ്: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങാട് മമ്മദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരളശ്ശേരി സ്വദേശിയും ലോറി ഡ്രൈവറുമായ ലാല്‍ എന്ന ഷൈജു(34)വിനെയാണ് സി ഐ കെ വി ബാബു, പോലീസ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, സുഭാഷ്, മജീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.  കഴിഞ്ഞ ജൂലൈ 6നാണ് 12 കാരിയെ കോട്ടേഴസില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ … Continue reading "വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍"
ബദിയടുക്ക: സ്പിരിറ്റ് പിടികുടിയ സംഭവത്തില്‍ അമ്മക്കും മകനുമെതിരെ പോലീസ് കേസെടുത്തു. ഗോളിയടുക്ക പട്ടികജാതി കോളനിയിലെ ജാനകി(62), മകന്‍ ശിവദാസ്(32) എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം കാസര്‍കോട് എക്‌സൈസ് കമ്മീഷണറും ബദിയഡുക്ക എക്‌സൈസ് റേഞ്ച് അധികൃതരും സംയുക്തമായി കോളനിയില്‍ നടത്തിയ തെരച്ചിലിലാണു സ്പിരിറ്റ് പിടികൂടിയത്. അഞ്ചു ലിറ്റര്‍ സ്പിരിറ്റ് കളര്‍ ചേര്‍ത്തതായും കണ്ടെത്തിയിരുന്നു. സ്പിരിറ്റ് നേര്‍പ്പിച്ച് മദ്യമാക്കി വില്‍്പന നടത്തി വരികയായിരുന്നുഇവരെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

LIVE NEWS - ONLINE

 • 1
  1 hour ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 2
  2 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 3
  4 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 4
  4 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 5
  5 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 6
  6 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 7
  6 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 8
  7 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 9
  8 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു