Saturday, November 17th, 2018

          കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭകള്‍ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആകെ ലഭിച്ച 6,908 അപേക്ഷകളില്‍ 301 അപേക്ഷകളാണ് മുഖ്യമന്ത്രി നേരിട്ടു പരിഗണിക്കുന്നത്. ക്ഷണിക്കപ്പെട്ട പരാതിക്കാര്‍ക്കു മുഖ്യമന്ത്രിയെ കാണാന്‍ രണ്ടു മണിക്കൂര്‍ വീതമുള്ള മൂന്നു സമയക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം , ജനസമ്പര്‍ക്ക പരിപാടിയിലേക്കു പ്രതിഷേധവുമായെത്തിയ സിപിഎം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് … Continue reading "കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടി തുടങ്ങി"

READ MORE
കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിക്കു വേണ്ടി ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍. മൂന്നൂറു കോടി രൂപ ചെലവഴിച്ചു നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ 30 കോടി രൂപയുടെ സഹായം മാത്രമാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. എന്നാല്‍ ഇതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായ കെ.എം. മാണി സ്വന്തം കഴിവുകൊണ്ട് 200 കോടി രൂപയുടെ സഹായം ജനങ്ങള്‍ക്കു നല്‍കിയെന്ന് പറയുന്നു. ഇതില്‍ നിന്നു തന്നെ മനസിലാക്കാം ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പിരിപാടി തട്ടിപ്പാണെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി … Continue reading "ജനസമ്പര്‍ക്കം ; മുഖ്യമന്ത്രിയെ തടയും"
കാസര്‍കോട്: പട്ടികവര്‍ഗ ലിസ്റ്റില്‍ മറാഠി വിഭാഗത്തെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29 ന് കാസര്‍കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വേദിയിലേക്ക് ബി.ജെ.പി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ലമെന്റ് നിയമഭേദഗതിയോടെ പാസാക്കുകയും ബില്ലില്‍ രാഷ്ര്ടപതി ഒപ്പിടുകയും ചെയ്ത് സംസ്ഥാന സര്‍ക്കാരിന് അയച്ച തീരുമാനത്തെ ചോദ്യം ചെയ്തത് മറാഠി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയാണത്. നേരത്തെ മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. … Continue reading "ജനസമ്പര്‍ക്ക പരിപാടി വേദിയിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തും"
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖയും ഇന്‍ഷൂറന്‍സും ഇല്ലാതെ ബൈക്ക് ഓടിച്ചതിന് യുവാവിനെ 3,100 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. മാലോം പുഞ്ചയിലെ സെബിന്‍ ജോസഫിനെയാണ് (24) ഹൊസ്ദുര്‍ഗ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് വെള്ളരിക്കുണ്ട് പോലീസ് ബളാലില്‍ സെബിന്‍ ഓടിച്ച ബൈക്കിന് കൈ കാണിച്ചുവെങ്കിലും ബൈക്ക് നിര്‍ത്താതെ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യാതൊരു രേഖകളുമില്ലാതെയാണ് സെബിന്‍ ബൈക്ക് ഓടിച്ചതെന്ന് കണ്ടെത്തിയത്.
കാസര്‍കോട് : ജില്ലയില്‍ നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ദക്ഷിണ കന്നഡ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ തുടങ്ങി. സുള്ള്യ, ബല്‍ത്തങ്ങാടി എന്നിവിടങ്ങളില്‍ നിന്നു മംഗലാപുരത്തേക്കാണ് കാല്‍നട ജാഥ. സുള്ള്യയില്‍ കാല്‍നട ജാഥ ഗുല്‍ബര്‍ഗയിലെ സിദ്ധബസവ കബീരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ വസന്ത ആചാരി, കെ.ആര്‍. ശ്രീയാന്‍, സുനില്‍ കുമാര്‍ ബജീലി, റോബര്‍ട്ട് ഡിസൂസ തുടങ്ങിയവര്‍ പങ്കെടുത്തു. ബല്‍ത്തങ്ങാടി പാങ്കാളയിലെ സൗജന്യയുടെ വീട്ടില്‍ നിന്നു തുടങ്ങിയ ജാഥ … Continue reading "സിപിഎം കാല്‍നട ജാഥ തുടങ്ങി"
കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം പള്ളിക്കര ഗേറ്റു മുതല്‍ കരുവാച്ചേരി വരെയുള്ള ഭാഗത്ത് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. പിടിവലിക്കിടെ വീണു പര്ിക്കേറ്റ ദേശീയപാത കര്‍മസമിതി ജില്ലാ ജോയിന്റ് കണ്‍വീനര്‍ പള്ളിക്കരയിലെ എം. വിശ്വാസ് (46), സഹോദരി എം. ശോഭ (50) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരം നീണ്ട സംഘര്‍ഷത്തിനു ശേഷം പൊലീസ് കാവലില്‍ വൈകിട്ടോടെ സര്‍വേ പൂര്‍ത്തിയാക്കി. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ശശിധര ഷെട്ടി, നാഷനല്‍ ഹൈവേ … Continue reading "സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു"
കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്‍മകജെ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന അത്യാധുനിക ഡെയറിഫാം മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഡെയറിഫാമിനു പുറമെ പാല്‍ സംഭരണ കേന്ദ്രം, പാക്കേജിങ് യൂണിറ്റ് എന്നിവ ഉള്‍പ്പെടെ അഞ്ചു കോടി രൂപയുടെ പദ്ധതിക്കാണ് പിസികെ രൂപം നല്‍കിയിരിക്കുന്നതെന്നു മാനേജിങ് ഡയറക്ടര്‍ എ. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. അത്യുല്‍പ്പാദന ശേഷിയുള്ള 100 പശുക്കളാണ് ആദ്യഘട്ടത്തില്‍ ഡെയറിഫാമില്‍ ഉള്‍പ്പെടുത്തുന്നത്. പശുക്കള്‍ക്കു വേണ്ട തീറ്റപ്പുല്ല് പിസികെയുടെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യും. ഫാമിനോട് അനുബന്ധിച്ച് അത്യാധുനിക പാല്‍ സംഭരണ കേന്ദ്രവും … Continue reading "ഡയറി ഫാം പ്രവര്‍ത്തനം മാര്‍ച്ചില്‍ തുടങ്ങും"
        കാസര്‍കോട്: ഏറെ കോളിലക്കം സൃഷ്ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മന്ത്രവാദി കുറ്റക്കാരനാണെന്ന് കോടതി. കര്‍ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേരി റോഡ് സ്വദേശിയും മന്ത്രവാദിയുമായ ഇമാം ഹുസൈനെ(52)യാണ് കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍ കോടതി (രണ്ട്) ജഡ്ജി സി. ബാലന്‍ കണ്ടെത്തിയത്. ശിക്ഷ നവംബര്‍ 21ന് വിധിക്കും. പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ടിനേയും ശ്രീമതിയേയും 1993 ഒക്ടോബര്‍ ഒമ്പതിന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസാണിത്. ശ്രീകൃഷ്ണഭട്ടിന്റെ വീട്ടിലൂണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം … Continue reading "ദേവലോകം ഇരട്ടക്കൊല; പ്രതിയായ മന്ത്രവാദി കുറ്റക്കാരന്‍"

LIVE NEWS - ONLINE

 • 1
  8 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  8 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  12 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  16 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  17 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു