Sunday, January 20th, 2019

നീലേശ്വരം: ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കിനാന്നൂര്‍കരിന്തളം പഞ്ചായത്തിലെ പാറക്കോലിലാണ് അപകടം. പാത്തിക്കരയിലെ മോഹനന്‍ (55), ഭാര്യ സതി (52), സഹോദരി പാറക്കോലിലെ പുഞ്ചവള്ളിയില്‍ രാധ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും നീലേശ്വരം തേജസ്വിനി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനനാണ് ഓട്ടോ ഓടിച്ചത്. മടിക്കൈയിലുള്ള ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍പങ്കെടുക്കാന്‍ പാത്തിക്കരയില്‍നിന്ന് ഭാര്യയുമായി വരികയായിരുന്ന മോഹനന്‍ പാറക്കോലില്‍നിന്ന് സഹോദരി രാധയെയും കൂട്ടുകയായിരുന്നു.

READ MORE
    കാസര്‍കോട്: തീപിടിത്തത്തില്‍ റബര്‍ മരങ്ങള്‍ കത്തിനശിച്ചു. ചെറുപനത്തടി കൊളപ്പുറത്തെ ബിനോയിയുടെ ടാപ്പിങ് നടത്തുന്ന 24 റബര്‍ മരങ്ങളാണ് കത്തിനശിച്ചത്. നാട്ടുകാര്‍ തീയണച്ചതിനാല്‍ കൂടുതല്‍ പ്രദേശത്തേക്കു പടര്‍ന്നില്ല. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.  
        കാസര്‍കോട്: വ്യവസായപ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി.അബ്ദുള്‍സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച്ചനടത്തിയ കേസിന്റെ പ്രാഥമികവിചാരണ നാളെ തുടങ്ങും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി തലശ്ശേരിയിലെ അഭിഭാഷകന്‍ പി.പി.രാജനെ നിയമിച്ചു. സലാം ഹാജിയുടെ വീട്ടുകാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണിത്. ആഗസ്ത് നാലിന് രാത്രിയാണ് കൊലപാതകം നടന്നത്. നീലേശ്വരം ആനച്ചാല്‍ ബൈത്തുല്‍ ഫര്‍സാനയിലെ മുഹമ്മദ് നൗഷാദ്, കോട്ടപ്പുറം ഇടക്കാലില്‍ മുഹമ്മദ് റമീസ്, തൃശ്ശൂര്‍ കുന്നംകുളം ചിറനെല്ലൂരിലെ ഷിഹാബ്, അനുജന്‍ അസ്‌കര്‍, മലപ്പുറം ചങ്ങരംകുളത്തെ … Continue reading "അബ്ദുള്‍സലാം ഹാജി വധം; വിചാരണ നാളെ തുടങ്ങും"
        കാസര്‍കോട്: ബസില്‍ വിദ്യാര്‍ഥിനികളെ ശല്യംചെയ്ത രണ്ടു കോളജ് വിദ്യാര്‍ഥികളെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടികൂടി. വൈകിട്ടു മുള്ളേരിയയില്‍ നിന്ന് എടനീര്‍ വഴി കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് ശല്യംചെയ്തവരെ പൊലീസ് സംഘം പിടികൂടിയത്. ഇവര്‍ക്കെതിരെ കേസെടുത്തതിനു ശേഷം രക്ഷിതാക്കളുടെ കൂടെ പറഞ്ഞുവിട്ടു. അര്‍ളടുക്കയില്‍ നിന്നാണ് ശല്യക്കാര്‍ സ്വകാര്യ ബസിന്റെ പിറകുവശത്തെ വാതിലിലൂടെ അകത്തേക്ക് കയറിയത്. പിന്നീട് എടനീരിലേക്ക് എത്തുമ്പോഴേക്കും സംഘം മുന്‍വശത്തേക്ക് എത്തി പെണ്‍കുട്ടികളെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതു നേരില്‍ക്കണ്ട പൊലീസ് … Continue reading "വിദ്യാര്‍ഥിനികളെ ശല്യംചെയ്ത രണ്ടുപേര്‍ പിടിയില്‍"
കാസര്‍കോട്: കെ പി എ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ക്വാര്‍ട്ടേഴ്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ശനിയാഴ്ച കുടുംബസംഗമം നടക്കും. വൈകിട്ട് അഞ്ചുമുതല്‍ കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ വെച്ച് നടക്കും. പരിപാടി മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളാവും. വൈകിട്ട് 6.30ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മുടിയേറ്റ് നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.
കാസര്‍കോട്: വീട് കുത്തിത്തുറന്ന് മോഷണം. മഞ്ചേശ്വരം ബാക്രുബൈലിലെ ശൈലേഷ്‌കുമാര്‍ ഷെട്ടിയുടെ വീട്ടില്‍നിന്നാണ് ഒന്നര പവന്‍ സ്വര്‍ണവും 2500 രൂപയും വെള്ളി ആഭരണങ്ങളും കവര്‍ന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. പോലീസ് കേസെടുത്തു.
          കാസര്‍കോട് : പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കി വെക്കുന്ന ഫണ്ടുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ സ്റ്റാറ്റിയൂട്ടറി സംവിധാനം കൊണ്ടുവരണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹ മന്ത്രി കൊടിക്കുില്‍ സുരേഷ്. ഈ സംവിധാനം നിലവില്‍ വന്നാല്‍ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാത്ത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും നടപടിയെടുക്കാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും അവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം. കന്ദ്രസര്‍വ്വകലാശാലയില്‍ അയ്യങ്കാളി കെയര്‍ ഉദ്ഘാടനം ചെയ്ത് … Continue reading "പട്ടികജാതി, വര്‍ഗ വിഭാഗ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണം : മന്ത്രി"
        കാസര്‍കോട്: നെറ്റ് ബാങ്കിംഗിലൂടെ പണം തട്ടിയ സഭവത്തില്‍ പോലീസ് കേസെടുത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ടാക്‌സി ഡ്രൈവര്‍ അണങ്കൂരിലെ നാഗേഷിന്റെ എ.ടി.എം. കാര്‍ഡ് നമ്പറും പാസ് വേര്‍ഡും കൈക്കലാക്കി നെറ്റ് ബാങ്കിങ്ങിലൂടെ പണം തട്ടിയെടുത്ത സംഭവത്തിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. 5000 രൂപയാണ് നിമിഷങ്ങള്‍ക്കകം നഷ്ടപ്പെട്ടത്. ഉടന്‍ അക്കൌണ്ട് ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവായി. ആര്‍.ബി.ഐയില്‍ നിന്നാണെന്നും പിന്‍ … Continue reading "നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; കേസെടുത്തു"

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  8 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  10 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  14 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം