Wednesday, September 26th, 2018

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ നഗരത്തിലെ വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി കട തകര്‍ന്നു, ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോട്ടച്ചേരിയിലെ ഉമേഷ് കാമത്ത് ആന്റ്‌സണ്‍സ് ഇലക്‌ട്രോണിക്‌സ് കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കടയുടെ ഗ്ലാസില്‍ തീര്‍ത്ത മുന്‍ഭാഗവും കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറായ പടന്നക്കാട്ടെ ജുനൈദിന് (30) പരിക്കേറ്റു.

READ MORE
കാസര്‍കോട് : നിയമം ലംഘിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ 22 പൂഴി തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം പിഴ. ഇ കൃഷ്ണന്‍, കെ മാഹിന്‍, അബ്ദുല്‍റഹ്മാന്‍, കെ എച്ച് മുഹമ്മദ് ഹനീഫ, കെ പവിത്രന്‍, മുസ്തഫ, വി വി ചന്ദ്രന്‍, പി എസ് അബ്ദുല്ല, കെ പള്ളിക്കുഞ്ഞി തുടങ്ങിയ 22 പേര്‍ക്കെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴയടക്കാന്‍ വിധിച്ചത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അനുമതിയില്ലാതെ പൂഴി തൊഴിലാളികള്‍ തളങ്കര കോസ്റ്റല്‍ പോലീസ് … Continue reading "പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ; 22 പൂഴി തൊഴിലാളികള്‍ക്ക് പിഴ"
കാസര്‍കോട്: ജില്ലയുടെ വികസനത്തിനായി നിര്‍ദേശക്കപ്പെട്ട പദ്ധതി പ്രര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎപി നാലാം ബറ്റാലിയന്റെ പെരിയയിലെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ബറ്റാലിയനായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയയില്‍ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാംപില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ക്വാര്‍ട്ടര്‍ ഗാര്‍ഡും മതിലും ഉടന്‍ നിര്‍മിക്കുന്നതിനു നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ദുരന്തനിവാരണ സേനയുടെ യൂണിറ്റ് തുടങ്ങുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ക്യാംപ് കെട്ടിടം … Continue reading "കാസര്‍കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി: മന്ത്രി തിരുവഞ്ചൂര്‍"
ഉപ്പള: കാസര്‍കോട് യുവാവിനെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി. ഉപ്പള മണ്ണംകുഴി അബ്ദുള്‍ മുത്തലിബ് (38) ആണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയ റഫീഖും സംഘവുമാണത്രെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. വ്യാഴാഴ്ച രാത്രി 11.45 ടെയാണ് സംഭവം. താമസിക്കുന്ന ഫഌറ്റില്‍ നിന്നും കാറില്‍ മടങ്ങുകയായിരുന്ന മുത്തലിബിനെ ഫഌറ്റിനു മുമ്പില്‍ റഫീഖും സംഘവും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. റഫീഖും മറ്റ് മൂന്ന് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ അക്രമിസംഘം മുത്തലിബിനെ വെട്ടിയും വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്. അക്രമികള്‍ മടങ്ങിയ ശേഷം രക്തത്തില്‍ കുളിച്ച് … Continue reading "ഗുണ്ടാസംഘം യുവാവിനെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി"
കാസര്‍കോട്: വിവരവകാശ അപേക്ഷകളും പൊതുജനങ്ങള്‍ക്കുളള പരാതികളും ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലാണ് നടപ്പാക്കിയത്. മറ്റു ജില്ലകളിലും ഇതര വകുപ്പുകളിലും ഈ സേവനം വൈകാതെ ലഭ്യമാകും. 2005 ലെ വിവരവകാശ നിയമ പ്രകാരം ലഭിക്കേണ്ട വിവരങ്ങളുടെ അപേക്ഷകളും അപ്പീല്‍ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അതാത് ഓഫീസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷക്കും സേവനത്തിനും പൊതു വിഭാഗത്തില്‍ 20 രൂപയും … Continue reading "അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കാം"
കാസര്‍കോട്: ബളാംതോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാളെ മില്‍മ ഫെസ്റ്റ് നടക്കും. രാവിലെ 10നു മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മേളയോടനുബന്ധിച്ച് മില്‍മ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. മില്‍മയുടെ ജില്ലയിലെ ആദ്യകാല ഡയറക്ടര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ആദരിക്കും. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. സമാപന … Continue reading "മില്‍മ ഫെസ്റ്റ്"
കാഞ്ഞങ്ങാട്: കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. ഇത് കാഞ്ഞങ്ങാട് നഗരത്തെ ഡെങ്കിപ്പനി ഭീഷണിയിലെത്തിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അടുക്കിയ മല്‍സ്യം എത്തിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ മഴവെള്ളം കെട്ടി നിന്ന് ഈഡിസ് ലാര്‍വകള്‍ പെരുകുന്നുവെന്നാണ് ആരോഗ്യവകുപ്പ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനിയുടെ തോത് ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും മഴ വര്‍ധിച്ചതാണു കൊതുകുവളരാന്‍ കാരണമായതെന്ന് സംഘം പറഞ്ഞു. ഈഡിസ് കൊതുകുകളുടെ വര്‍ധന വീണ്ടും ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുമെന്നും സംഘം മുന്നറിയിപ്പു നല്‍കി.
കാസര്‍കോട്: ഒന്നരക്കോടി തട്ടിപ്പ് നടത്തിയ കേസില്‍ ബന്തിയോട് സ്വദേശിക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ബന്തിയോട്ടെ അബ്ദുര്‍ റഹ്മാനെതിരെയാണ് കേസ്. ബന്തിയോട് ഫസീല മന്‍സിലില്‍ ബഡുവന്‍കുഞ്ഞിയുടെ മകന്‍ എം.വി.യൂസഫി(50) ഫാണ് പരാതിക്കാരന്‍. മക്കയില്‍ ലോഡ്ജ് നടത്തിപ്പിനെന്ന പേരിലാണ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നുമായി ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. 2011 ഒകേ്ടാബര്‍ എട്ടുമുതല്‍ നിരവധി സുഹൃത്തുക്കളില്‍ നിന്നായി പണം വാങ്ങുകയും പിന്നീട് തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്.

LIVE NEWS - ONLINE

 • 1
  39 mins ago

  കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 2
  1 hour ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 3
  1 hour ago

  തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

 • 4
  1 hour ago

  ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

 • 5
  2 hours ago

  നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

 • 6
  2 hours ago

  ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

 • 7
  2 hours ago

  പടിക്കല്‍ കലമുടച്ച് ഇന്ത്യ

 • 8
  3 hours ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

 • 9
  4 hours ago

  വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍