Thursday, July 18th, 2019

  കാസര്‍കോട്: ദുബായ് കെ.എം.സി.സി.യുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് ശിഹാബ് തങ്ങളുടെ പേരിലുള്ള പദ്ധതിപ്രകാരം ബദിയഡുക്കയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10ന് ബദിയഡുക്ക ഗുരുദാസന്‍ ഹാളിലാണ് പരിപാടി. നിര്‍ദനരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം, സായിറാം ഭട്ടിനെ ആദരിക്കല്‍, റംസാന്‍ റിലീഫിന്റെ ഭാഗമായി സാഹായധന വിതരണം എന്നിവ ഇതോടൊപ്പം നടക്കും. ഏഴ് … Continue reading "ബൈത്തുറഹ്മ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"

READ MORE
കാസര്‍കോട് : നഗരത്തിലെ അഞ്ച് കടകളില്‍ കവര്‍ച്ച. കാസര്‍കോട് ചക്കര ബസാറിലെ അഞ്ച് കടകളില്‍ലെയും പൂട്ട്‌പൊളിച്ചാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞദിവസം രാത്രി നടന്ന കവര്‍ച്ച വ്യാപാരികള്‍ കട തുറക്കാനെത്തിയപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. എരുതുംകടവിലെ സാദിഖിന്റെ വണ്‍ ടു ത്രി മൊബൈല്‍ ഷോപ്പില്‍ നിന്ന് അഞ്ച് മൊബൈലുകള്‍ , തൊട്ടടുത്ത അഹ്മദ് അലി കോപ്പയുടെ അല്‍ സാബിത്ത് മൊബൈല്‍ കടയില്‍നിന്ന് 7,000 രൂപ വിലവരുന്ന രണ്ട് ഫോണുകളും മോഷ്ടിച്ചു. കേളുഗുഡയിലെ ഗണേശിന്റെ ഉടമസ്ഥതയിലുള്ള സൈക്കിള്‍ ഷോപ്പ് കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. … Continue reading "കാസര്‍കോട് കടകളില്‍ കവര്‍ച്ച"
കസര്‍കോട് : വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഏഴുവര്‍ഷത്തേക്ക് ശിക്ഷിച്ച പ്രതിയെ രണ്ടുദിവസത്തിനുശേഷം മറ്റുരണ്ടു കേസുകളിലായി പത്തു വര്‍ഷത്തേക്കുകൂടി കഠിനതടവിന് ശിക്ഷിച്ചു. ജ്വല്ലറിയും വീടും കുത്തിത്തുറന്ന് കവര്‍ച്ചനടത്തിയ കേസിലാണ് രണ്ടാമത്തെ ശിക്ഷ. പടന്നക്കാട് മൂവാരിക്കുണ്ടിലെ കെ.വി.സനലിനെ(25)യാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാജീവന്‍ വാച്ചാല്‍ പത്തുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. രണ്ടുദിവസം മുമ്പ് ഇതേ കോടതിതന്നെയാണ് സനലിന് ഏഴുവര്‍ഷത്തെ കഠിന തടവ് വിധിച്ചത്. പാണത്തൂര്‍ ബാപ്പുങ്കയത്തെ ചാക്കോയുടെ വീട് കുത്തിത്തുറന്ന് അഞ്ചുലക്ഷവും പതിമൂന്നരപ്പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലാണ് … Continue reading "കവര്‍ച്ചാകേസിലെ പ്രതിക്ക് മറ്റൊരു കേസില്‍ കഠിനതടവ്"
        കാസര്‍കോട്: എസ്‌ഐയെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാലംഗ സംഘം അറസ്റ്റില്‍. ബാഡൂര്‍ പെര്‍മുദെയിലെ അബ്ദുല്‍ മജീദ് എന്ന ബാളിക മജീദ് (30), ബാഡൂര്‍ ധര്‍മ്മത്തടുക്കയിലെ പി.എ. അബൂബക്കര്‍ സിദ്ദീഖ് (29), ധര്‍മ്മത്തടുക്കയിലെ കെ.എ. അഷ്‌റഫ്, പൈവളികയിലെ കുതിരക്കോടന്‍ ഗോപാല എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, എസ്.ഐ. കെ.പി. സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. പിടിയിലായ സംഘത്തിന് അധോലോകവുമായി ബന്ധമുള്ളതായി പോലീസ് പറഞ്ഞു. … Continue reading "കാസര്‍കോട് നാലംഗ ഗുണ്ടാസംഘം അറസ്റ്റില്‍"
        കാസര്‍കോട്: കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കേ വിദ്യാര്‍ത്ഥിനക്ക് പാമ്പ് കടിയേറ്റു. കാസര്‍കോട് പരവനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പാമ്പ് കടിയേറ്റത്. നെച്ചിപ്പടുപ്പിലെ ഗോപാലന്റെ മകള്‍ ഗോപികയെ (12) യാണ് പാമ്പ് കടിച്ചത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു.
      കാസര്‍കോട് : ഹൊസങ്കടി റെയില്‍വേ ട്രാക്കില്‍ 45 വയസ് തോന്നിക്കുന്ന അജ്ഞാതനെ ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇളം മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം മംഗള്‍പാടി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം.
        കണ്ണൂര്‍/കാസര്‍കോട്: കള്ളക്കടത്ത് സ്വര്‍ണം മറിച്ചു വിറ്റ കണ്ണൂര്‍ തലശേരി സൈതാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരെ മംഗലാപുരത്ത് കഴുത്തറുത്ത് കൊന്ന് കുണ്ടംകുഴിയിലെ കാട്ടില്‍ കുഴിച്ച് മൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മറ്റൊരു പ്രതിയായ ചെട്ടുംകുഴി സ്വദേശി യൂസഫിനെ കര്‍ണ്ണാടക പോലീസ് തെരയുകയാണ്. പ്രതികള്‍ക്ക് സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചത് യുസഫാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. 75 ലക്ഷം രൂപയും കാസര്‍കോട്ടെ ഏതാനും ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയ … Continue reading "യുവാക്കളുടെ കൊല; ചെട്ടുംകുഴി യൂസഫിനെ പോലീസ് തെരയുന്നു"
        കാസര്‍കോട്/കോഴിക്കോട്: മംഗലാപുരത്ത് സ്വര്‍ണക്കടത്ത് തൊഴിലാക്കിയ മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെയാണ് മംഗലാപുരം പോലീസ്് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പ്പള്ളി മമ്മുവിന്റെ മകന്‍ ഫാഹിം (25), തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് ദുബായിയില്‍നിന്ന് മൂന്നുകിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് … Continue reading "മലയാളി യുവാക്കളുടെ കൊല; മൂന്നുപേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 2
  4 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 3
  4 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 4
  6 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 5
  8 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 6
  8 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 7
  9 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 8
  9 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 9
  9 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം