Tuesday, November 13th, 2018

കാസര്‍കോട്: കാഞ്ഞങ്ങാട്, പയ്യന്നൂര്‍, ചെറുവത്തൂര്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് റെയില്‍വേ തത്കാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ സംഘത്തിലെ പ്രധാനകണ്ണിയെ റെയില്‍വേ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വെളിയംകുളത്തേല്‍ ഹൗസില്‍ ഡെന്നീസ് തോമസ് (35) ആണ് പിടിയിലായത്. കഴിഞ്ഞ ക്രിസ്മസ്പുതുവത്സര അവധിക്കാലത്ത് റെയില്‍വേ ടിക്കറ്റുകള്‍ വ്യാപകമായി കരിഞ്ചന്തയില്‍ വിറ്റുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂര്‍ സ്‌റ്റേഷനില്‍നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയില്‍നിന്ന് 15,000 രൂപ വിലവരുന്ന, വ്യത്യസ്ത തീയതികളില്‍ റിസര്‍വ്‌ചെയ്ത തത്കാല്‍ ടിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ പിടിച്ചെടുത്തു.

READ MORE
കാസര്‍കോട്: കോളേജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ. ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. വിദ്യാനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പി.പ്രമോദ്, കാസര്‍കോട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസ്‌വലയം ഭേദിച്ച് കളക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറി. അതിനിടയില്‍ കല്ലേറുമുണ്ടായി. വിദ്യാര്‍ഥികളുമായുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ ബാരിക്കേഡിനിടയില്‍പ്പെട്ടാണ് എസ്.ഐ.യുടെ കൈക്ക് പരിക്കേറ്റത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചു … Continue reading "എസ്.എഫ്.ഐ. മാര്‍ച്ചില്‍ സംഘര്‍ഷം ; പോലീസുകാര്‍ക്ക് പരിക്ക്"
കാസര്‍കോട്: വ്യക്തിപരമായ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നു. കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രരംഗം, ആരോഗ്യരംഗം, ഭരണ മികവ് എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കാണ് അവാര്‍ഡ്. റാണി ഗൗരി ലക്ഷ്മിഭായ്, അക്കമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്‍ മേനോന്‍, കമലാസുരയ്യ, ജസ്റ്റീസ് ഫാത്തിമാബീവി എന്നിവരുടെ പേരിലാണ് അവാര്‍ഡ്. അവാര്‍ഡ് ജേതാക്കള്‍ക്ക് മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കും. മാര്‍ച്ച് എട്ടിനാണ് അവാര്‍ഡ് ദാന ചടങ്ങ്. അപേക്ഷക ജീവിച്ചിരിക്കുന്ന ആളാകണം. കഴിഞ്ഞ … Continue reading "മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്"
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒഴിവുള്ള ഒമ്പത് സ്ഥലങ്ങളില്‍ അക്ഷയകേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെങ്കള പഞ്ചായത്തിലെ കെ.ജി. 1226നായന്‍മാര്‍മൂല, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കെ.ജി.1310 വിദ്യാനഗര്‍, ബെള്ളൂര്‍ പഞ്ചായത്തിലെ കെ.ജി. 1185 കിന്നിംഗാര്‍, മുളിയാര്‍ പഞ്ചായത്തിലെ കെ.ജി. 1219 കാനത്തൂര്‍, കാറഡുക്ക പഞ്ചായത്തിലെ കെ.ജി. 1221 കുണ്ടാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കെ.ജി.1295 നിയര്‍ ഒളവറ ഗേറ്റ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ കെ.ജി. 1317പടന്നക്കാട്, കെ.ജി. 1319 കോട്ടച്ചേരി, പടന്ന പഞ്ചായത്തിലെ കെ.ജി.1298 ഓരി ജംഗ്ഷന്‍, എന്നിവയാണ് കേന്ദ്രങ്ങള്‍. അപേക്ഷകര്‍ പ്ലസ്ടു … Continue reading "അക്ഷയകേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു"
കാസര്‍കോട്: ഹിദായത്തുനഗറില്‍ മുസ്‌ലിം ലീഗ് ഓഫിസ് ഒരു സംഘം അടിച്ചു തകര്‍ത്തു. കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് അക്രമം കാട്ടിയതത്രെ. എല്‍സിഡി ടിവി, കാരംസ്‌ബോര്‍ഡ്, ബള്‍ബുകള്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാസര്‍ഗോഡ്: പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ നഗരങ്ങളില്‍ 2000 കോടി രൂപയുടെ വികസന പദ്ധതികള്‍ നിക്ഷേപക സംഗമം നടത്തി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് വിവിധ നഗര സഭകള്‍ 4000 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുളളത്. സ്വന്തമായി ഭൂമിയുളള നഗരസഭകള്‍ക്ക് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ അവസരം ലഭിക്കും.
കാസര്‍കോട്: ബേക്കല്‍ മൗവ്വലിലെ ഷഹനാസ് ഹംസയെ വെടിവെച്ചുകൊന്ന കേസില്‍ ആറാം പ്രതിക്കെതിരായ വിധി 31ന് പ്രഖ്യാപിക്കും. ആറാം പ്രതി എ.സി. അബ്ദുല്ലക്കെതിരായ വിധിയാണ് എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി (ഒന്ന്) ജഡ്ജ് പി. ശശിധരന്‍ പ്രസ്താവിക്കുക. അബ്ദുല്ലക്കെതിരായ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 1989 ഏപ്രില്‍ 29നാണ് ഹംസ വെടിയേറ്റ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കാറില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഹംസയെ പൊയിനാച്ചി ദേശീയ പാതയില്‍വെച്ചാണ് കൊലപ്പെടുത്തിയത്. 1989 ഫെബ്രുവരി 12ന് തലപ്പാടിയില്‍ നിന്ന് രണ്ട് കാറുകളില്‍ കടത്തിയ … Continue reading "ഷഹനാസ് ഹംസവധം ; ആറാം പ്രതിക്കെതിരായ വിധി ചൊവ്വാഴ്ച"
          കാസര്‍കോട്:  അടക്ക നിരോധിക്കുമെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.  കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വിഷയം സംസാരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ ആരോഗ്യത്തിന് ഹാനികരമാവുന്നുവെന്ന് കണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടക്ക നിരോധിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

LIVE NEWS - ONLINE

 • 1
  10 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  11 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  12 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  13 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  15 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  16 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  16 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  17 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  17 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി