Saturday, November 17th, 2018

കാസര്‍കോട്: സിഐയെയും പോലീസുകാരെയും അക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കൂടി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടിയിലെ എന്‍ എം ഷാഫി (28),ബി.കെ ജംഷീര്‍ (19), അബ്ദുള്‍ ഷഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജംഷീര്‍ നബിദിന റാലിയില്‍ പട്ടാള വേഷം ധരിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കോടതി റിമാന്റ് ചെയ്തു.

READ MORE
കാസര്‍കോട് : നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ കടയുടമക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് അനന്തംപള്ളയിലെ അബൂബക്കറിന്റെ ഭാര്യ സുഹറക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. അനന്തംപള്ളയിലെ ശബരി ക്ലബ്ബിനടുത്ത ഇവരുടെ കടയിലാണ് നിരോധിച്ച പുകയില ഉല്‍പ്പങ്ങള്‍ വിറ്റിരുന്നത്. കാസര്‍കോട് നഗരത്തിലെ പലകടകളിലും നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പരാതിയുണ്ട്.  
കാഞ്ഞങ്ങാട്: നബിദിനറാലിയില്‍ പട്ടാളവേഷം ധരിച്ച് പരേഡ് നടത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് ആറുപേരെക്കൂടി അറസ്റ്റ്‌ചെയ്തു. ആറങ്ങാടിയിലെ ഉബൈസ്(19), മുഹമ്മദ്അജ്‌നാസ്(19), മുഹമ്മദ്അനസ്(19), സാബിദ്(19), അസ്ഹര്‍(19), സാബിര്‍(19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കാഞ്ഞങ്ങാട്ടെ പട്ടാളവേഷക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കാസര്‍കോട്ടെ പട്ടാളവേഷക്കേസില്‍ നേരത്തേ 15പേര്‍ അറസ്റ്റിലായിരുന്നു.  
    കാഞ്ഞങ്ങാട്: പള്‍സ് പോളിയോ രോഗപ്രതിരോധപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 96,728 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പി.എച്ച്.സി.കള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, അങ്കണവാടികള്‍, സ്‌കൂള്‍, വായനശാല, ക്ലബ്ബുകള്‍, മദ്രസ എന്നിവിടങ്ങളിലായി 1237 ബൂത്തുകളിലാണ് തുള്ളിമരുന്നുവിതരണത്തിന് സൗകര്യമൊരുക്കിയത്. ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തികേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 38 ട്രാന്‍സിറ്റ് ബൂത്തുകളും നാടോടി കുട്ടികള്‍, തെരുവുകുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 22 മൊബൈല്‍ ടീമുകളെയും സജ്ജീകരിച്ചിരുന്നു. ജില്ലാതല … Continue reading "പള്‍സ് പോളിയോ; തുള്ളിമരുന്ന് നല്‍കി"
കാസര്‍കോട്: നബിദിനറാലിയില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രമണിഞ്ഞ് പരേഡ് നടത്തിയ 15 പേരെ അറസ്റ്റുചെയ്തു. ജുനൈദ് (20), കെ.എ.അബ്ദുല്‍ ബാസിത്(18), മുഹമ്മദ് നൗഷാദ്(19), അബ്ബാസ് മയാസ്(18), റിസാന്‍ അപ്പി (18), അഹമ്മദ് അന്‍സല്‍ ആസാദ്(18), ഷൈഹിന്‍ സയാഫ് (18) എന്നിവരുള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. അണങ്കൂരില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. റാലിയില്‍ ധരിച്ച പട്ടാളവേഷവും പോലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട്ട് പട്ടാളവേഷമണിഞ്ഞ് നബിദിനറാലിയില്‍ പങ്കെടുത്തതിന് 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 140, 143, 147 വകുപ്പുകളാണ് … Continue reading "നബിദിന റാലിയില്‍ പട്ടാളവേഷം; 15 പേര്‍ അറസ്റ്റില്‍"
      കാസര്‍കോട്: പുകയില നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 1368 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ 154 എണ്ണം മുറുക്കാന്‍ കടകളും, 230 പെട്ടികടകളും ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. നിയമവിരുദ്ധമായ 40 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. എട്ട് പേര്‍ക്ക് പിഴ ചുമത്തി. പുകയില ഉല്‍പ്പന്നങ്ങളുടെ പ്രചരണം സംബന്ധിച്ച് പതിച്ചിരുന്ന 93 സ്റ്റിക്കറുകളും 24 ബോര്‍ഡുകളും 34 പോസ്റ്ററുകളും 29 പരസ്യങ്ങളും നീക്കം … Continue reading "പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു"
കാസര്‍കോട്: സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുവാക്കളെ രാഷ്ട്രീയ പ്രക്രിയകളില്‍ പങ്കാളികളാക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അരാഷ്ട്രീയ പരിഹാരം സാധ്യമല്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗുണകരമായ മാറ്റങ്ങള്‍ക്ക് സംഘടന പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി, വിലക്കയറ്റം, വര്‍ഗീയത എന്നീ മുദ്രാവാക്യങ്ങളുമായി 30നു കാസര്‍കോട്ട് നടത്തുന്ന യൂത്ത് അസംബ്ലി പരിപാടിയെക്കുറിച്ച് അലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  
കാസര്‍കോട്: കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റാന്‍ മുഴുവന്‍ തൊഴിലാളികളും മുന്നോട്ടുവരണമെന്ന് കെ.പി.സി.സി. ജന.സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷതവഹിച്ചു. മില്‍മ ചെയര്‍മാനായി തിരഞ്ഞെടുത്ത ഐ.എന്‍.ടി.യു.സി. നേതാവ് കെ.എന്‍.സുരേന്ദ്രന്‍ നായരെ സംസ്ഥാന പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍നിന്ന് 3,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, ഐ.എന്‍.ടി.യു.സി. ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. എം.സി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

 • 1
  6 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  7 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  11 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  15 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  16 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  23 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു