Wednesday, January 16th, 2019

കാസര്‍കോട്: വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തിച്ച 18കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പൊവ്വല്‍ സ്വദേശിനിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 22 കാരനായ കാമുകന്‍ ആദൂര്‍ സ്വദേശി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് സൗദിയിലേക്ക് മുങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്നും കടന്നു കളയാനുള്ള ശ്രമം … Continue reading "പതിനെട്ടുകാരി പ്രസവിച്ചു; കാമുകന്‍ സൗദിയിലേക്ക് മുങ്ങി"

READ MORE
മഹാരാഷ്ട്രയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കു വന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കാഞ്ഞങ്ങാട്: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സമാഹരിച്ച സാധനങ്ങളുമായി കാഞ്ഞങ്ങാട് നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് യാത്ര ഫഌഗ് ഓഫ് ഹോസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എംവി വിഷ്ണു പ്രസാദ് നിര്‍വ്വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ പൂവടുക്ക ജില്ലാ ജോയിന്റ് സെക്രട്ടറി ബദ്‌റുദ്ധീന്‍ ചളിയംകോട് മോഹന്‍ദാസ് പുതിയകോട്ട ശിബിലി പെരുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വെള്ളം കയറി ദുരിതാശ്വാസ … Continue reading "ദുരിതാശ്വസത്തിന് സമാഹരിച്ച സാധനങ്ങളുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബത്തേരിയിലേക്ക്"
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഗ്യാംഗ് വാര്‍ പതിവാകുന്നു. പരസ്പരം ഏറ്റുമുട്ടിയ യുവാക്കളെ പോലീസ് തുരത്തിയോടിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘങ്ങളാണ് പോലീസിന് തലവേദനയായിരിക്കുന്നത്. മദ്യപിച്ച് ഏറ്റുമുട്ടുകയാണ് ഇവരുടെ പതിവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നു. ബാറുകള്‍ക്ക് മുമ്പിലാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുള്ളത്. പിന്നീട് ഇവരുടെ സ്ഥിരം ലാവണമായ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി വെല്ല് വിളിക്കുകയും ഏറ്റുമുട്ടുകയുമാണ് ചെയ്യുന്നത്. ഒരേ വിഭാഗക്കാരായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ പലരും … Continue reading "ഗ്യാംഗ് വാര്‍; യുവാക്കളെ പോലീസ് തുരത്തിയോടിച്ചു"
കാസര്‍കോട്: ബന്തിയോട് പച്ചമ്പള മാല്‍ജഉല്‍ ഇസ്ലാം സ്‌കൂളിന് സമീപത്ത് നിന്നും പാന്‍ മസാല ശേഖരവുമായി യുവാവ പിടിയില്‍. പച്ചമ്പളയിലെ മലബാര്‍ ട്രേഡേഴ്‌സ് ഉടമ ബദറുദ്ധീനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 4,500രൂപ വിലവരുന്ന പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കുമ്പള എസ് ഐ അശോകനും സംഘവും പിടിച്ചെടുത്തത്. നാലിരട്ടി വിലക്കാണ് ഇവിടെ പാന്‍മസാല ഉല്‍പനങ്ങള്‍ വില്‍പന നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
കാസര്‍കോട്: യുവാവ് കഴുത്തില്‍ കയര്‍ കെട്ടി പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കര പാക്കത്ത് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാടത്തു (23) ആണ് മരിച്ചത്. ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ്. കഴിഞ്ഞദിവസം ചൂരല്‍കടവ് പാലത്തിന് മുകളില്‍ വെച്ചാണ് യുവാവ് കഴുത്തില്‍ കയര്‍ കെട്ടി താഴേക്ക് ചാടിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി … Continue reading "ബാര്‍ബര്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു"
കാസര്‍കോട്: പൊയ്‌നാച്ചിയില്‍ പുഴയിലെ ഒഴുക്കില്‍പെട്ടയാളെ പരിസരവാസികള്‍ രക്ഷപ്പെടുത്തി. ബേഡകം ബീംബുങ്കാലിലെ ചന്ദ്രന്‍(40) ആണ് കരിച്ചേരി പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ടത്. പാലത്തിനടിയിലേക്കുള്ള വഴിയിലൂടെ ഒരാള്‍ പോകുന്നത് നാട്ടുകാര്‍ കണുകയും രക്ഷപ്പെടുത്തണമെന്ന നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയത്. ഈ സമയം പുഴക്കരയിലെ വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ചന്ദ്രന്‍. നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ച് കരക്ക് കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചന്ദ്രനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  15 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  19 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി