Sunday, November 18th, 2018
കുന്ദാപൂര്‍: ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടൂരിലെ പ്രസന്ന ഷെട്ടി (26)യാണ് മരിച്ചത്. മാസ്തിക്കട്ടെയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രസന്നയുടെ കാമുകി അര്‍പിതയ്ക്കാ(23)ണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദര്‍ക്കര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍പിത. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി വളരുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രസന്ന ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനാണ് നാട്ടിലെത്തിയത്.
കാസര്‍കോട്: ദമ്പതിമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് മൂന്നുവര്‍ഷത്തിനുശേഷം പോലീസ് പിടിയിലായി. ഉപ്പള ഹിദായത്ത് നഗറിലെ ചക്കരിലത്തി എന്ന അബ്ദുള്‍ ലത്തീഫ്(39) ആണ് അറസ്റ്റിലായത്. മംഗല്‍പ്പാടി കുക്കാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ദമ്പതിമാരെ യുവാവ് ആക്രമിച്ചതെന്നാണ് കേസ്. ഇതിനുപുറമേ, ഉപ്പളയിലെ കടയില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തിലും ഇയാളുടെ പേരില്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കുമ്പള എസ്‌ഐ ടിവി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
കാസര്‍കോട്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍(ഐഎസ്) ചര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി. ഇതിന് മുന്നോടിയായി, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വത്തു വിവരം ബോധ്യപ്പെടുത്താന്‍ എറണാകുളം എന്‍ഐഎ കോടതി വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. അബ്ദുല്‍ റാഷിദ് അടുത്ത മാസം 13നു കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസിലും ഉടുമ്പുന്തലയില്‍ അബ്ദുല്‍ റാഷിദിന്റെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലും ഉത്തരവു പതിച്ചു. എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട … Continue reading "ഐഎസിലേക്ക് പോയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി"
കാസര്‍കോട്: കഞ്ചാവ് സിഗരറ്റുകളുമായി ഒരാള്‍ പിടിയിലായി. ബേക്കല്‍ ഇല്യാസ് നഗറിലെ മുഹമ്മദ് ഹാരിസിനെ(33)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് നിറച്ച സിഗരറ്റുകളും പോലീസ് പിടികൂടിയിട്ടുണ്ട്. പള്ളിക്കര സ്‌കൂളിന് പുറക് വശത്ത് പുതുതായി നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കാസര്‍കോട്: ഭര്‍ത്താവിന്റെ ലൈംഗിക വിരക്തിക്ക് പുറമെ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കക്കയങ്ങാട് നീര്‍ച്ചാല്‍ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആവിക്കരയിലെ ദിലീപ്, പിതാവ് ജി ദിവാകരന്‍, അമ്മ ലളിത, സഹോദരിമാരായ ഗീത, സരസ്വതി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2016 മെയ് എട്ടിനാണ് യുവതിയും ദിലീപും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം ഏതാനും മാസം യുവതി ഭര്‍ത്താവിനൊപ്പം ഗള്‍ഫിലും കഴിഞ്ഞിരുന്നു. ലൈംഗിക വിരക്തി കാണിക്കുന്ന ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമയാണെന്നും ഇതേക്കുറിച്ച് … Continue reading "ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമ; യുവതിയുടെ പരാതിയില്‍ പോലീസ് കേസ്"

LIVE NEWS - ONLINE

 • 1
  1 hour ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  2 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  3 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  3 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  17 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  17 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  21 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം