Saturday, September 22nd, 2018

കാസര്‍കോട്: കുമ്പളയില്‍ ലഹരി മിഠായിയും 10,000 പാക്കറ്റ് പാന്‍മസാലയും പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന ലഹരി മിഠായിയും പാന്‍മസാലയുമാണ് കാറില്‍ കടത്തുന്നതിനിടെ പിടികൂടിയത്. ഉപ്പള ബേക്കൂരിലെ അബൂബക്കര്‍(58) ആണ് ഇതുമായി അറസ്റ്റിലായത്. കര്‍ണ്ണാടകയില്‍ നിന്നും ഹോള്‍സൈയിലായി കൊണ്ടുവന്ന് എല്ലാ കടകളിലും വിതരണം ചെയ്യുന്നയാളാണ് പിടിയിലായ അബൂബക്കറെന്ന് കുമ്പള പോലീസ് പറഞ്ഞു. പോലീസിന് ഇയാളെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

READ MORE
കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ വൃദ്ധന്‍ കാല്‍വഴുതി വീണു മുങ്ങി മരിച്ചു. പുങ്ങംചാല്‍ അടുക്കളകണ്ടത്തെ ബി. കുഞ്ഞമ്പു നായര്‍(75) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ കുഞ്ഞമ്പു നായര്‍ കനത്തമഴയില്‍ ആറടിയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞമ്പു നായരെ പുറത്തെടുത്തു വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.  
പിതാവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെയും കാണാതായെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം.
കടമ്പാറിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയാണ് ഗിരിജ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്.
കരിന്തളം പാറക്കോലിലെ പരേതനായ കെ.വി കൊട്ടന്‍കുഞ്ഞിയുടെ ഭാര്യ പാറക്കോല്‍തായത്ത് ജാനകിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍ഗോഡ്: മൂന്ന് വയസുകാരനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(46)വിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന് നല്‍കാനും പിഴയടച്ചില്ലെങ്കിലും മൂന്ന് വര്‍ഷം കൂടി അധികം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രാജു പത്മിനി ദമ്പതികളുടെ മൂന്നുവയസുകാരനായ മകന്‍ രാഹുലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2015 ജൂലൈ … Continue reading "മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും"
കാസര്‍കോട്: വഴി ചോദിച്ചെത്തിയ യുവാവ് 67കാരിയുടെ സ്വര്‍ണ മാല തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടു. മീപ്പുഗിരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ മനോരമ(67)യുടെ ഒരു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. കാസര്‍കോട് ഫോര്‍ട്ട് റോഡിലാണ് സംഭവം. നടന്നുപോവുകയായിരുന്ന മനോരമയുടെ അടുത്തേക്ക് അജ്ഞാതനായ യുവാവെത്തി ആയുര്‍വേദ ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു. മനോരമ അറിയില്ലെന്ന് മറുപടി പറഞ്ഞു. ഈ സമയം മനോരമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ച് യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. മനോരമ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

 • 1
  7 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  8 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  10 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  13 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  13 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  13 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  15 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  15 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  15 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള