Friday, January 18th, 2019
കാഞ്ഞങ്ങാട്: ക്വാറി പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിലീപിനെയാണ് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. സംഭവത്തില്‍ ക്വാറി ഉടമ കള്ളാര്‍ ചുള്ളിയോടിയിലെ അശോകനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തിരിക്കുന്നത്.  
കാസര്‍കോട്: 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മംഗല്‍പാടി കോടിബയല്‍ എസ് സി കോളനിയിലെ മനു എന്ന മനോജി(21)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 മാര്‍ച്ച് മുതല്‍ വിവിധ കാലയളവിലായി 16 കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുമ്പള പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
കാസര്‍കോട്: വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് സുള്ള്യയിലെ എ കെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയിലാണ് വന്‍ തീപ്പിടുത്തമുണ്ടായത്. 10 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. കാസര്‍കോട് നിന്നും പോയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് തീയണച്ചത്. അര്‍ദ്ധരാത്രി 12.15 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ടണ്‍ കണക്കിന് കൊപ്രകളും ഉപകരണങ്ങളുമടക്കമുള്ളവയാണ് കത്തിനശിച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വിറ്റ നാല് യുവാക്കളെ രണ്ടുകേസുകളില്‍ പിടികൂടി. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വിറ്റതിന് പൊടിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ബുധനാഴ്ച വൈകുന്നേരം മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളായ തൃക്കൊടിത്താനം മറ്റക്കാട്ട് പറമ്പില്‍ പ്രതീഷ്(23), പാറയില്‍ അജേഷ്(24), പുത്തന്‍വീട്ടില്‍ അഭിജിത്ത്(23) എന്നിവരെ 70 ഗ്രാം കഞ്ചാവുമായാണ് പിടിച്ചത്. ഫാത്തിമാപുരം കുന്നക്കാട്ട് ഭാഗത്ത് ചെറുറോഡുകളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കുന്നക്കാട്ട് സ്വദേശി അഫ്‌സല്‍ അസീസ്(29) … Continue reading "സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന; നാല് യുവാക്കള്‍ അറസ്റ്റില്‍"
കാസര്‍കോട്: വാറണ്ട് പ്രതികള്‍ക്കായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 21 വര്‍ഷം മുമ്പ് നടന്ന കേസിലെ വാറണ്ട് പ്രതിയടക്കം 15 പേര്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി.സി.ആര്‍.ബി.ഡി.വൈ.എസ്. പി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാറണ്ട് കേസ് പ്രതികള്‍ കൂട്ടത്തോടെ പിടിയിലായത്. ഒന്നിലധികം വാറണ്ടുകള്‍ ഉള്ളവര്‍ കൂടി അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് കടപ്പുറത്തെ സുമേഷ്, മുതിയക്കാലിലെ സുനില്‍ കുമാര്‍, ഉദുമ മുക്കുന്നോത്തെ സക്കീര്‍, ഉദുമ ബാരയിലെ ശശിധരന്‍, … Continue reading "വാറണ്ട് പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍"
ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്.
ക്ഷേത്രത്തിന് സമീപത്തെ കടയിലും മോഷണം നടന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  14 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  16 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  17 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  18 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു