Thursday, August 22nd, 2019

പയ്യന്നൂര്‍ : നിരോധിത ദിവസം മദ്യവില്‍പ്പന നടത്തിയ ബാര്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ ഗവ.ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ കൊഴുമ്മല്‍ ഹൗസില്‍ ബാലകൃഷ്ണനെ(48)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം നിലവിലുള്ള ഒന്നാം തീയതി സംസ്ഥാനത്ത് നിരോധിച്ച ഗോവന്‍ നിര്‍മിത വിദേശ മദ്യം വില്‍പ്പന നടത്തിയെന്നാണ് കേസ്. പയ്യന്നൂര്‍ എസ്.ഐ എ.വി ദിനേശന്റെ നേതൃത്വത്തില്‍ ബാറില്‍ തെരച്ചില്‍ നടത്തി.

READ MORE
നീലേശ്വരം : ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിളിയളം സുബ്രഹ്മണ്യ കോവിലില്‍ ആണ്ടിയൂട്ട് ഉത്സവത്തിനിടയില്‍ ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് നീലേശ്വരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
പയ്യന്നൂര്‍ : കാശ്മീരില്‍ വെടിയേറ്റ് മരിച്ച ജവാന്‍ പെരിങ്ങോം കുണ്ടയം കൊവ്വലിലെ മനോജിന്റെ (28) മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാശ്മീര്‍ സൈന്യത്തില്‍ ഡ്രൈവറായി ജോലിചെയ്തുവരികയാണ്. വി.വി. കൃഷ്ണ പൊതുവാള്‍-പത്മിനി ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് നീലേശ്വരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ : മുസ്ലിംലീഗിലെ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളെ വെള്ളപൂശുന്നത് നാടിന് ആപത്ത് വരുത്തിവെക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ബുധനാഴ്ച തളിപ്പറമ്പ് അരിയില്‍ സന്ദര്‍ശിച്ച ശേഷം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേള നത്തില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേല്‍സാഹനമാണ്. തളിപ്പറമ്പ് അരിയില്‍ ലീഗുകാര്‍ നടത്തിയ ഏകപക്ഷീയമായ തീവ്രവാദി ആക്ര മണമാണ് സംഘര്‍ഷത്തിന് കാരണമായത്. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷമായി മാറ്റാനുള്ള ആസൂത്രണമാണ് നടന്നതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നു. തളിപ്പറമ്പിലെ മക്തബ് പ്രസ് … Continue reading "രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയമായി മാറ്റാന്‍ ശ്രമം : പി ജയരാജന്‍"
വളപട്ടണം : എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി മന്നയില്‍ നടത്താനിരുന്ന പൊതുയോഗത്തിന് അവസാന നിമിഷം മൈക്ക് പെര്‍മിഷന്‍ റദ്ദാക്കിയ പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ വളപട്ടണം പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. പൊതുയോഗത്തിന് മൈക്ക് പെര്‍മിഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍ മന്ന വര്‍ഗീയ പ്രശ്‌നങ്ങളുള്ള പ്രദേശമാണെന്നും പെര്‍മിഷന്‍ അനുവദിക്കില്ലെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് വളപട്ടണം എസ്.ഐ സ്വീകരിച്ചതെന്നും യാതൊരുവിധ വര്‍ഗീയ അസ്വാസ്ഥ്യങ്ങളുമില്ലാത്ത ഇവിടെ സാമ്പ്രദായിക രാഷ്ട്രീയ ശക്തികളുടെ അച്ചാരം വാങ്ങി എസ്.ഡി.പി.ഐ യുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന … Continue reading "എസ് ഡി പി ഐ പൊതുയോഗം പോലീസ് വിലക്കി"
കൂത്തുപറമ്പ് : യുവതിയുടെ സ്വര്‍ണമാല പറിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പത്തനംതിട്ട വെട്ടുചിറയിലെ പറമ്പില്‍ തടത്തില്‍ ഹൗസില്‍ അച്യുതാനന്ദനെ(28)യാണ് നാട്ടുകാര്‍ പിടികൂടിയത്. എസ്.ഐ പ്രേം പ്രകാശ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് കിണവക്കലിലാണ് സംഭവം. കിണവക്കലിലെ മോഹനന്റെ ഭാര്യ സൗദാമിനിയുടെ നാലുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കണ്ണില്‍ മുളക്‌പൊടി വിതറി ഇയാള്‍ പൊട്ടിച്ചെടുത്തത്. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭര്‍ത്താവും നാട്ടുകാരും ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കതിരൂര്‍ പോലീസിന് കൈമാറി.
തലശ്ശേരി : ഏഴോം കാവുംചാലിലെ ചെല്ലരിയന്‍ വീട്ടില്‍ റീത്തയെ(36) പീഡിപ്പിച്ചശേഷം തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കണ്ണോത്തെ കിഴക്കെ വീട്ടില്‍ അനീഷിനെ(25)യാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. തുളസീഭായി ശിക്ഷിച്ചത്. 2007 ഒക്‌ടോ. 17നായിരുന്നു കേസിനാസ്പദമായ സംഭവം. റേഷന്‍ കടയില്‍ അരിവാങ്ങാന്‍ പോയ റീത്തയുടെ മൃതദേഹം നഗ്നമായ നിലയില്‍ പിറ്റേദിവസം ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ കണ്ടെത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. റീത്തയുടെ ഭര്‍ത്താവ് ജോസ്, കുറ്റകൃത്യം ചെയ്തശേഷം പ്രതിപോകുന്നത് … Continue reading "റീത്ത വധം : പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും"
തലശ്ശേരി : വികലാംഗയായ ആറുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. പയ്യാവൂര്‍ ശരണക്കുഴിയിലെ തോമസിന്റെ ഭാര്യ റോസമ്മ(38)യെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എന്‍. തുളസീഭായി ശിക്ഷിച്ചത്. 2010 മെയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. കാലിന് സ്വാധീനമില്ലാത്ത ആറുവയസുകാരിയായ മകള്‍ റോസ് മരിയയെ റോസമ്മ കൊടുവാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വന്തം കൈകാലുകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റോസമ്മയെ ജാമ്യത്തിലിറക്കാന്‍ ആരുമെത്താത്തിനാല്‍ … Continue reading "വികലാംഗയായ മകളെ കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം"

LIVE NEWS - ONLINE

 • 1
  1 hour ago

  ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

 • 2
  2 hours ago

  ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

 • 3
  3 hours ago

  കെവിന്‍ വധം…

 • 4
  3 hours ago

  നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

 • 5
  3 hours ago

  ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

 • 6
  3 hours ago

  കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

 • 7
  4 hours ago

  ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 • 8
  4 hours ago

  ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

 • 9
  5 hours ago

  സിന്ധു ക്വാര്‍ട്ടറില്‍