Monday, June 17th, 2019

കണ്ണൂര്‍ : പോലീസിന്റെ അനുമതിയില്ലാതെയും വാഹന ഗതാഗതസ്തംഭനമുണ്ടാക്കുംവിധവും നഗരത്തില്‍ പ്രകടനം നടത്തിയെന്നതിന് സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറിയുള്‍പ്പെടെ 500പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയ സംഭവത്തിലാണ് സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറി കെ.പി. സഹദേവന്‍, വാടി രവി, കെ. രാഘവന്‍, അരക്കന്‍ ബാലന്‍, കെ. രാജന്‍ മണിയന്‍പാറ കുഞ്ഞമ്പു, കെ.പി. ബാലകൃഷ്ണന്‍, വസന്തകുമാരി, എ. വേലായുധന്‍ തുടങ്ങി 500 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.

READ MORE
കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്താണെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പ് സര്‍ക്കാറിന് എതിരായ വിധി എഴുത്തായിരിക്കും. എസ്.എസ്.എല്‍.സി പരീക്ഷ കാലായളവില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞു. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും ശരിയല്ല. വിശ്വാസികള്‍ക്ക് ഇത് അസൗകര്യമുണ്ടാകും. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദിവസമായാലും ഞങ്ങള്‍ … Continue reading "പ്രക്ഷോഭ ചൂടില്‍ സര്‍ക്കാര്‍ താഴെ വീഴും ; പിറവം പ്രശ്‌നമല്ല : പിണറായി"
ചൊക്ലി : ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു. വിഷം കഴിച്ച് അവശ നിലയിലായ ഗൃഹനാഥനെയും കുടുംബത്തേയും ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ചൊക്ലി കരിയാട് ഇന്നു പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. കാഞ്ഞിരക്കടവ് പാലത്തിന് സമീപത്ത് താമസിക്കുന്ന തയ്യുള്ളതില്‍ സദാനന്ദനാണ് ഈ കടുംകൈ ചെയ്തത്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥിനി അശ്വതിആര്യയെ(20) യെയാണ് വിഷം നല്‍കി കഴുത്ത് ഞെരിച്ച് കൊന്നത്.ഭാര്യ ഭാരതി(41) മകള്‍ ഗായത്രി(9) എന്നിവരാണ് അവശനിലയില്‍ ആശുപത്രിയിലുള്ളത്. ജ്യൂസിലാണ് ഇവര്‍ക്ക് വിഷം … Continue reading "ഭാര്യക്കും മകള്‍ക്കും വിഷം നല്‍കിയ ശേഷം മറ്റൊരു മകളെ കഴുത്തു ഞെരിച്ചു കൊന്നു"
മട്ടന്നൂര്‍ : വസ്ത്രാലയത്തിന് മുന്നില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മട്ടന്നൂര്‍ ബസ്സ്റ്റാന്റിലെ ഓര്‍മ ന്യൂസ്റ്റോര്‍ വസ്ത്രാലയത്തിന്റെ പുറത്ത് സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച നീര്‍വേലി പുത്തന്‍പുരയില്‍ ഇബ്രാഹിമിന്റെ മകന്‍ പി.പി. സിദ്ദീഖിനെ(32)യാണ് നാട്ടുകാര്‍ പിടികൂടി മട്ടന്നൂര്‍ പോലീസിനെ ഏല്‍പിച്ചത്. വസ്ത്രാലയത്തിന്റെ സമീപം സൂക്ഷിച്ച വസ്ത്രങ്ങള്‍ പല സമയങ്ങളിലായി മോഷ്ടിച്ച് കടത്തി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു ഇയാള്‍. മുണ്ടുകള്‍, ചുരീദാര്‍, ബെഡ്ഷീറ്റ് തുടങ്ങിയ 25,000 രൂപ വിലവരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് കടയുടമ കെ. … Continue reading "വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍"
തിരു : ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ച 40 സ്ഥാനങ്ങളില്‍ 23 സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തിരുവനന്തപുരത്ത് ഉച്ചയോടെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.പി. നൂറുദ്ദീന്‍(ഖാദിബോര്‍ഡ്) വിജയന്‍ തോമസ് (കെ.ടി.ഡി.സി) പി.കെ. വേണുഗോപാല്‍(ട്രിഡ) എന്‍. വേണുഗോപാല്‍(ജി.സി.ഡി.എ) കെ.സി രാജശേഖരന്‍(കശുവണ്ടി ബോര്‍ഡ് ) സി.കെ. രാജന്‍(കള്ള്‌ചെത്ത് ക്ഷേമനിധി ബോര്‍ഡ്) പി.ജെ ജോയി(ബാംബൂ കോര്‍പറേഷന്‍) എന്നിവര്‍ ഉള്‍പ്പെടും.
കണ്ണൂര്‍ : ജില്ലയില്‍ ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 37486 വിദ്യാര്‍ഥികള്‍. പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍ 21558 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. കഴിഞ്ഞ വര്‍ഷം 20645 വിദ്യാര്‍ഥികളാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇത്തവണ 923 വിദ്യാര്‍ഥികള്‍ കൂടുതലാണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 15928 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാര്‍ത്ഥികളില്‍ ആയിരത്തിലേറെ പ്രൈവറ്റായി ഇരിക്കുന്നവരാണ്. രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി 185 സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ … Continue reading "ജില്ലയില്‍ ഈ വര്‍ഷം 37,486കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതും"
തലശ്ശേരി : നഗരത്തില്‍ ഡോക്ടറുടെ വീടിന് നേരെ അക്രമം. കീഴന്തിമുക്കിലെ ഡോ. രമേഷ് മാറോളിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെയോടെ ആക്രമണമുണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ എന്നിവ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിന് കാരണം വ്യക്തമല്ല. തലശ്ശേരി പോലീസ് കേസെടുത്തു.
കണ്ണൂര്‍ : സഹകരണ ബേങ്കുകള്‍ പിരിച്ചുവിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ ഇനി ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണമാണ് വരാന്‍ പോകുന്നതെന്ന് സി.പി.എം സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജന്‍. സഹകരണ ജനാധിപത്യ കശാപ്പിനെതിരെ ജില്ലാ സഹകരണ ബേങ്ക് ഹെഡ്ഡോഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ വ്യത്യസ്ത ഗ്രൂപ്പില്‍പ്പെട്ട നേതാക്കള്‍ക്ക് പദവികള്‍ നല്‍കാനാണ് സഹകരണ ബേങ്ക് ഭരണ സമിതികള്‍ പിരിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരമം പ്രാപിച്ച 166 സഹകരണ സംഘങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഇപ്പോള്‍ അവസരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അത്തരം … Continue reading "സഹകരണ മേഖലയില്‍ ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണം : ജയരാജന്‍"

LIVE NEWS - ONLINE

 • 1
  15 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  18 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  20 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  22 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  1 day ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  1 day ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  2 days ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി