Wednesday, July 17th, 2019

കണ്ണൂര്‍ : വി എസിനെ പേടിപ്പിക്കും പോലെ തന്നെ വിരട്ടാന്‍ പി ജയരാജന്‍ കരുതേണ്ടെന്ന് കെ എം ഷാജിയുടെ മറുപടി. വയനാട് ചുരമിറങ്ങി സി പി എമ്മിന്റെ കോട്ടയായ അഴീക്കോട് മണ്ഡലം പിടിച്ചെടുത്ത് ആണാണെന്ന് താന്‍ തെളിയിച്ചതായി കെ എം ഷാജി പറഞ്ഞു. ഇന്ത്യയിലെ ഒരു ജില്ലയായ കണ്ണൂരില്‍ വരാനും പോകാനും തനിക്ക് പി ജയരാജന്റേയോ സി പി എമ്മിന്റേയോ എന്‍ ഒ സി വേണ്ട. പിണറായി വിജയനും ഇ പി ജയരാജനുമെല്ലാം തിരുവനന്തപുരത്തും പിറവത്തും ഓടിനടക്കുമ്പോള്‍ … Continue reading "വി എസിനെ പേടിപ്പിക്കും പോലെ ജയരാജന്‍ തന്നെ വിരട്ടേണ്ട് : കെ എം ഷാജി"

READ MORE
കണ്ണൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്നലെ നടന്ന അഖിലേന്ത്യാ പണിമുടക്ക് നല്ലൊരു ശതമാനം ജനങ്ങളും നന്നായി ആഘോഷിച്ചു. പണിമുടക്കിന്റെ തലേദിവസം കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി നഗരങ്ങളിലെ കടകളില്‍ തിരക്കോട് തിരക്കായിരുന്നു. ഓണം, ക്രിസ്മസ്,വിഷു,പെരുന്നാള്‍ ആഘോഷ കാലത്ത് അനുഭവപ്പെടുന്നത് പോലുള്ള തിരക്കായിരുന്നു മാര്‍ക്കറ്റുകളില്‍. തലശ്ശേരി പഴയ ബസ്സ്റ്റാന്റിലെ മാര്‍ക്കറ്റില്‍ രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും നിന്നു തിരിയാനിടമില്ലാത്ത വിധം തിരക്കായിരുന്നു. ഇറച്ചിയും മീനും ഇഷ്ടംപോലെ വിറ്റു പോയി. ടൂ വീലറുകളുടെയും ഓട്ടോറിക്ഷകളുടെയും നീണ്ടനിര … Continue reading "തിന്നും കുടിച്ചും ഒരു ഹര്‍ത്താല്‍ കൂടി കടന്നു പോയി"
കണ്ണൂര്‍ : ബസ്‌സ്റ്റോപ്പില്‍ ഉടുമുണ്ട് പൊക്കിയ കേസില്‍ വൃദ്ധന് പിഴ. കണ്ണോത്തുംചാല്‍ ബസ്‌സ്റ്റോപ്പില്‍ വെച്ച് 2011 നവം. 4ന് യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന കേസില്‍ കണ്ണോത്തുംചാല്‍ ആര്‍.എസ് നിവാസില്‍ നടരാജനെ(62)യാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. മുജീബ് റഹ്മാന്‍ 3500 രൂപ പിഴയക്കാന്‍ വിധിച്ചത്.
ഇരിട്ടി : ലേലം ചെയ്ത ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ ഉടമകള്‍ക്ക് കൈമാറാത്ത കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നടപടി വിവാദമുയര്‍ത്തുന്നു. 2010 ജൂലൈ 30ന് ഉദ്ഘാടനം നടന്നതാണ് രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കാനിരിക്കെ ഇപ്പോഴും കോംപ്ലക്‌സും പരിസരവും സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയിരിക്കുകയാണ്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ഇരിട്ടി ടൗണിന്റെ ഹൃദയഭാഗത്ത് ഗ്രാമപഞ്ചായത് ഇരുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിച്ചത്. ഈ തുക പൂര്‍ണമായും ഗുണഭോക്തൃവിഹിതമായിരുന്നതും ശ്രദ്ധേയമായിരുന്നു. ആകെയുള്ള 44 മുറികളില്‍ 31 എണ്ണവം പഞ്ചായത്ത് അധികൃതര്‍ ലേലം ചെയ്ത് നല്‍കിയിരുന്നു. അഞ്ച് കോടിയോളം രൂപ … Continue reading "ലേലം ചെയ്ത മുറികള്‍ കൈമാറിയില്ല ; ഉടമകള്‍ പരക്കം പായുന്നു"
കണ്ണൂര്‍ : അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കരിമ്പട്ടിക പുറത്തിറക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്ന സംഘടനകള്‍, അതുവഴി സംഭവിച്ച നാശനഷ്ടങ്ങള്‍, വികസനത്തിനും പുരോഗതിക്കും സംഭവിച്ച കോട്ടങ്ങള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ചന്ദ്രബാബു പറഞ്ഞു.
കണ്ണൂര്‍ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ … Continue reading "ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്"
കണ്ണൂര്‍ : കണ്ണൂര്‍ മേഖലാ ഡിഐജി എസ് ശ്രീജിത്തിനെതിരെ നിരന്തരം വ്യാജ പരാതികള്‍ നല്‍കി പീഡിപ്പിച്ച പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശിയും സിനിമാനിര്‍മാതാവുമായ കെ പി ഷാജുവിനെ കണ്ടെത്താനുള്ള വകുപ്പുതല അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ കൊച്ചിയിലുണ്ടെന്നാണ് സൂചനയെന്ന് നടക്കാവ് എസ് ഐ ജയന്‍ ജി അറിയിച്ചു. ഷാജു ഡിഐജിക്കെതിരെ നല്‍കിയ കള്ള സത്യവാങ്മൂലം പിടിച്ചെടുക്കാനുള്ള നടപടിക്കും തുടക്കംകുറിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ഷാജു സൂര്യകിരണം ഉള്‍പ്പെടെ നാലോളം സിനിമകളുടെ നിര്‍മാതാവ് കൂടിയായിരുന്നു. നടക്കാവ് പോലീസിനാണ് അന്വേഷണ ചുമതല. … Continue reading "ഡി ഐ ജി ശ്രീജിത്തിനെതിരെ വ്യാജപരാതി നല്‍കിയ സിനിമാ നിര്‍മാതാവിനെ തെരയുന്നു"
കണ്ണൂര്‍ : ചുരമിറങ്ങി വന്ന കെ എം ഷാജി എം എല്‍ എ ആദ്യം കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയം പഠിക്കണമെന്നും അതിന് ശേഷം പക്വമായ നിലയില്‍ അഭിപ്രായം പറയണമെന്നും പി ജയരാജന്‍. ലീഗിനുള്ളില്‍ ഒച്ച വെച്ച് വലിയ ആളായത് പോലെ കണ്ണൂര്‍ ജില്ലയില്‍ ആളാകാന്‍ നോക്കണ്ട. തീവ്രവാദികളെകുറിച്ച് വലിയവായില്‍ പറയുകയും വോട്ടിനുവേണ്ടി തലയില്‍ മുണ്ടിട്ട് അവരോട് യാചിക്കുകയും ചെയ്യുന്ന ഷാജിയുടെ രാഷ്ട്രീയം കണ്ണൂര്‍കാര്‍ക്ക്് നല്ലത് പോലെയറിയാം. ലീഗിലെ തീവ്രവാദി സംഘനേതാവായി ലീഗിനെ തന്നെ വിഴുങ്ങാനാണ് ഷാജിയുടെ ശ്രമം. … Continue reading "ചുരമിറങ്ങി വന്ന കെ എം ഷാജി കണ്ണൂരില്‍ ആളാകേണ്ട : പി ജയരാജന്‍"

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  9 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  13 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  13 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  15 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ