Monday, June 17th, 2019

കണ്ണൂര്‍ : ലീഗിനകത്തെ ഒരു സംഘം തീവ്രവാദികള്‍ താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വാഹനം തടഞ്ഞ് കൊലപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയതെന്ന് സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് കേന്ദ്രീകരിച്ച് ലീഗിനകത്ത് ചില തീവ്രവാദികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് പോലീസ് ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരിയില്‍ പ്രദേശത്ത് ലീഗിനകത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലല്ല. ഇതിനിടെ ഒരു യുവാവ് മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സി പി എമ്മുകാര്‍ ഞങ്ങളുടെ കേന്ദ്രത്തില്‍ വരരുതെന്നാണ് അരിയില്‍ മേഖലയിലെ … Continue reading "മുസ്ലിംലീഗില്‍ തീവ്രവാദികള്‍ : പി ജയരാജന്‍"

READ MORE
കണ്ണൂര്‍ : തുടര്‍ച്ചയായ അവധിയും ഹര്‍ത്താലും നല്‍കിയ ആലസ്യത്തില്‍ നിന്നും നാടും നഗരവും ഉണര്‍ന്നിട്ടില്ല. ഞായറാഴ്ച പതിവ് അവധിക്ക് തൊട്ട് ശിവരാത്രി അവധിയും ചൊവ്വാഴ്ച യു ഡി എഫ്-എല്‍ ഡി എഫ് ഹര്‍ത്താ ലും . ഇന്ന് വ്യാപാരികളുടെ കടയടപ്പുകള്‍ കൂടിയായപ്പോള്‍ നാടും നഗരവുമെല്ലാം ഉറക്കചടവില്‍ തന്നെ. തിങ്കളാഴ്ച ജനം ഉറക്കെമൊഴിച്ച് ശിവരാത്രി ആഘോഷിച്ചപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമെല്ലാം ജില്ലയിലേയും അയല്‍ജില്ലയിലേയും പോലീസുകാര്‍ക്ക് ശിവരാത്രിയായി. തളിപ്പറമ്പ് അരിയില്‍ തുടങ്ങിയ സംഘര്‍ഷം തളിപ്പറമ്പ് ടൗണിലേക്കും പിന്നീട് കമ്പില്‍,കാട്ടാമ്പള്ളി, ചക്കരക്കല്‍, പൂതപ്പാറ, … Continue reading "നാട്ടാര്‍ക്ക് അവധി ; പോലീസിന് ശിവരാത്രി !"
കൂത്തുപറമ്പ് : എസ്.ഐക്ക് നേരെ കൊടുവാള്‍ കാണിച്ച് ഭീഷണി, 25 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വേങ്ങാട് അങ്ങാടിയിലെ മുസ്ലിംലീഗ് ഓഫീസ് അക്രമിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതനുസരിച്ച് തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്ക് പോയ അസി. എസ്.ഐ പ്രേംപ്രകാശന് നേരെ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രവര്‍ത്തകരായ ഉണ്ടാച്ചു, ഉണ്ണി, കൂവ്വ മനോജ്, പ്രസാദ്, ബെനീഷ്, അനില്‍ തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് : രാത്രി കുട്ടികളോടൊപ്പം സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ വൈദികന്റെ കാര്‍ ഒരു സംഘം അടിച്ച്തകര്‍ത്തു. സുവിശേഷ പ്രാസംഗികനും ടിബി റോഡിലെ ബ്രിലന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയുമായ ടൈറ്റസിന്റെ കാറാണ് തകര്‍ത്തത്. മടിക്കൈ ചതുരക്കിണറിലെ രാജന്റെ വീട്ടില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു വൈദികന്‍. ഉമേശന്‍, സുധി തുടങ്ങിയ പത്തോളം പേരാണത്രെ ആക്രമിച്ചത്.
തളിപ്പറമ്പ് : രാഷ്ട്രീയ കൊലപാതകവും അക്രമപരമ്പരയും അരങ്ങേറിയ അരിയില്‍ പ്രദേശത്ത് ശാന്തത. റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ പോലും കുറവ്. രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റുകള്‍ ഉള്ളതൊഴിച്ചാല്‍ പ്രദേശത്ത് ഭീതി നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് മരണപ്പെട്ട ഷുക്കൂറിന്റെ സംസ്‌കാരം നടന്നുകൊണ്ടിരിക്കെ തന്നെയാണ് എട്ടാംവാര്‍ഡ് മെമ്പറും മുസ്ലിംലീഗ് നേതാവുമായ പി.പി. സുബൈറിന്റെ വീടിന് നേരെ അക്രമം നടന്നത്. വീട് മൊത്തം അടിച്ച് തകര്‍ക്കുകയും അക്രമികള്‍ ഗ്യാസ് സിലിണ്ടറും മറ്റ് വീട്ടുപകരണങ്ങളും കിണറ്റില്‍ എറിയുകയുമായിരുന്നു. അലമാരകളും മേശകളും അടിച്ച് തകര്‍ത്ത് കൊള്ളനടത്തിയ … Continue reading "തളിപ്പറമ്പ് ശാന്തം : ജനം ഭീതിയില്‍"
കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം തുടങ്ങുന്നതിനു മുമ്പു തന്നെ വിവാദത്തില്‍. സമാധാനയോഗത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ആരോപിച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. തങ്ങളെ അറിയിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നശേഷം എ ഡി എം ഫോണില്‍ വിളിച്ചുവെന്നും യോഗവിവരം അറിയിക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. ഉച്ചക്ക് 12മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗത്തില്‍ … Continue reading "സമാധാന യോഗത്തിനു മുമ്പെ കല്ലുകടി ;സി പി എം ഉടക്കി, സമയം മാറ്റി"
കണ്ണൂര്‍ : അഴീക്കോട് എം എല്‍ എ കെ. എം ഷാജിയുടെ വാഹനത്തിന് നേരെ കല്ലേറും ബോംബേറും. ബക്കളത്ത് വച്ച് എം എല്‍ എയുടെ കാറിന് നേരെ കല്ലേറുണ്ടായതിനു പിന്നാലെ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണപുരം അരിയിലില്‍ വെച്ച് ബോംബേറുമുണ്ടാവുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെ കല്ലെറിഞ്ഞ അക്രമികളെ തുരത്താന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തളിപ്പറമ്പ് കണ്ണപുരം മേഖലയില്‍ നിലനില്‍ക്കുന്ന സി പി എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.
കണ്ണൂര്‍ : ഹര്‍ത്താല്‍ ദിനത്തിലും ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകനായ കണ്ണപുരം അരിയില്‍ സ്വദേശി ഷൂക്കൂര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെ ഇതേ സ്ഥലത്ത് ഇന്ന് കാലത്ത് ഒരു സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. അരിയില്‍ സ്വദേശി പടവില്‍ മോഹനനാണ് വെട്ടേറ്റത്. ഒരു സംഘം ഇയാളെ വീടാക്രമിച്ച് വെട്ടുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സി പി എ ജില്ലാ സിക്രട്ടറി പി ജയരാജനും ടി വി … Continue reading "ഹര്‍ത്താല്‍ ദിനത്തിലും കണ്ണൂരില്‍ സംഘര്‍ഷം ; സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു"

LIVE NEWS - ONLINE

 • 1
  15 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  18 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  20 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  22 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  1 day ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  1 day ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  2 days ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി