Monday, June 17th, 2019

കണ്ണൂര്‍ : ഔറ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈടെക് -ഓട്ടോ എക്‌സ്‌പോ-2012 കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ആദ്യമായാണ് ചെറുകാറുകളുടെയും ഹെവി കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സും ഉള്‍പ്പെടെയുള്ളവയും ഒരു കുടക്കീഴില്‍ വരുന്നത്. കൂടാതെ ബൈക്കുകള്‍, സൈക്കിളുകള്‍, വിന്റേജ് വെഹിക്കിള്‍സ് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ആക്‌സസറീസ് കമ്പനികള്‍, ടയര്‍കമ്പനി, ഫൈനാന്‍സ് കമ്പനി, യൂസ്ഡ് കാര്‍സ് തുടങ്ങിയവയും തങ്ങളുടെ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം കാണുന്ന ബൈക്കുകളും 100 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. … Continue reading "ഓട്ടോ എക്‌സ്‌പോ തുടങ്ങി"

READ MORE
കണ്ണൂര്‍ : എം.വി. രാഘവന്‍, പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി. ജയരാജന്‍, പി. ശശി തുടങ്ങിയ നേതാക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളൊന്നും ജില്ലയിലെ മുസ്ലിംലീഗിനെതിരായി പി. ജയരാജന് ചെയ്യാന്‍ കഴിയില്ലെന്ന് ലീഗ് ജില്ലാ സിക്രട്ടറിയും ടെക്‌സ്‌ഫെഡ് ചെയര്‍മാനുമായ വി.പി. വമ്പന്‍ പറഞ്ഞു. തളിപ്പറമ്പ് ആശുപത്രി കാന്റീനില്‍ കൊണ്ടുവെച്ച ബോംബ് സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടണം. കൊലപാതകം ചെയ്തവര്‍ മാന്യന്മാരും കൊലപാതകത്തിന് ഇരയായ പാര്‍ട്ടി തീവ്രവാദിയുമാണെന്ന സി.പി.എമ്മിന്റെ നൊണ്ണന്‍ ന്യായം ജനം തള്ളിക്കളയും. അക്രമം … Continue reading "‘പി ജയരാജന് ലീഗിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’"
കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ ഒന്നര കോടി രൂപയുടെ മണല്‍ മറിച്ചുവിറ്റ സംഭവത്തില്‍ സി ബി ഐ റെയ്ഡ് നടത്തി. റെയ്ഡിനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ നാവികസേനാ ഉദ്യോഗസ്ഥര്‍ ഏറെനേരം തടഞ്ഞുവെച്ചതിനു ശേഷമാണ് റെയ്ഡിന് അനുമതി നല്‍കിയത്. ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്റര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരമായ അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റെന്നാണ് സി ബി … Continue reading "മണല്‍കടത്ത് ; ഏഴിമല നാവിക അക്കാദമിയില്‍ സി ബി ഐ റെയ്ഡ്"
തളിപ്പറമ്പ് : സമാധാനശ്രമങ്ങള്‍ തുടരുമ്പോഴും തളിപ്പറമ്പ് മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീനില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയുടെ പിറകിലെ കാന്റീനിലാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ കാന്റീന്‍ അടച്ചിരുന്നതാണ്. പുലര്‍ച്ചെ 4.30 ഓടെയാണ് ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ മറ്റുള്ളവരെയും ഉണര്‍ത്തി. പരിശോധനയില്‍ മറ്റൊരു ബോംബും സമീപത്ത് തന്നെ കണ്ടെത്തുകയായിരുന്നു. ഇവ രണ്ടും ഉറങ്ങുന്നതിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. … Continue reading "തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നാടന്‍ ബോംബ്"
ഇരിട്ടി : ഉളിക്കലില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കേസന്വേഷണത്തിന് ബംഗാളിലേക്ക് പോലീസ് സംഘം പെണ്‍കുട്ടിയുടെ നാട്ടിലെത്തി പഠിച്ച സ്‌കൂളില്‍ നിന്നും ജനനതീയ്യതി സംഘടിപ്പിച്ചു. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് നാടിനെ നടുക്കിയ സംഭവം ഉളിക്കലില്‍ നടന്നത്. കാമുകനെ തേയി ബന്ധുക്കള്‍ക്കൊപ്പം വീരാജ്‌പേട്ടയിലേക്ക് പോയി തിരിച്ച് വരവെ പെരുമ്മാടിയില്‍ വെച്ച് ലോറിയില്‍ കയറിയ പെണ്‍കുട്ടിയെ ഉളിക്കലിലെ വയത്തൂര്‍ പുഴക്കരയില്‍ എത്തിച്ച് പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ … Continue reading "കൂട്ടബലാത്സംഗം : പ്രതികളുടെ ചിത്രം പുറത്തു വിട്ടു"
കണ്ണൂര്‍ : കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വീണ്ടും വിവാദത്തിലേക്ക്. നേരത്തെ പല ഭാഗങ്ങളിലും ഇറങ്ങിയ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീര്‍ ഇല്ലായിരുന്നു. കാശ്മീര്‍ പൂര്‍ണമായും പാക്കിസ്ഥാനില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മുമ്പ് ഒരു പ്രമുഖ പത്രത്തിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച ഭൂപടത്തിലും കാശ്മീര്‍ ഇല്ലാത്തത് നിയമപ്രശ്‌നമായി കലാശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ഒരു സ്വകാര്യ ബസിന്റെ പിന്‍ഭാഗത്ത് ഇന്ത്യയുടെ ഭൂപടത്തില്‍ കാശ്മീര്‍ ഇല്ലാത്തതാണ് പരാതിയായി ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പരാതി ഇമെയില്‍ വഴി ഡി.ജി.പിക്കാണ് ലഭിച്ചത്. ഇതിനെ … Continue reading "കാശ്മീര്‍ ഇല്ലാത്ത ഭൂപടം ; കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം"
തലശ്ശേരി : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പാനലില്‍ നിന്ന് വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വെളിപ്പെടുത്തുന്നു. മംഗളം ദിനപത്രത്തില്‍ കുഞ്ഞനന്തന്‍ നായരുടെ ‘മുഖംമൂടിയില്ലാതെ’യെന്ന പംക്തിയിലാണ് വെളിപ്പെടുത്തല്‍. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി കഴിഞ്ഞ നവംബര്‍ 25ന് കാലത്ത് തലശ്ശേരി ഗസ്റ്റ്ഹൗസില്‍ വെച്ച് വി എസുമായി നടത്തിയ കൂടിക്കാഴ്ചയും തന്റെ വീട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് … Continue reading "വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി ബര്‍ലിന്‍"
കണ്ണൂര്‍ : തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ കാന്റീനില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിയ പോലീസ് ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റു ചെയ്തിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

LIVE NEWS - ONLINE

 • 1
  14 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  17 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  19 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  21 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  23 hours ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  24 hours ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  1 day ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി